FLASH NEWS
Breaking News
ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി
kerala

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം

Tuesday, Aug 22, 2017,10:10 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം അംഗങ്ങള്‍ സഭയിലെത്തിയത്.  മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് ഷാഫി പറമ്പില്‍ എംഎല്‍എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ബാലാവകാശ കമ്മീഷന്‍ അംഗ നിയമനത്തില്‍ ഹൈക്കോടതി വിമര്‍ശനം കേള്‍ക്കേണ്ടിവന്ന ആരോഗ്യമന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഷാഫി പറമ്പില്‍ ഇന്നലെ വ്യകത്മാക്കിയിരുന്നു. ബാലാവകാശ കമ്മീഷനിലെ നിയമനത്തില്‍ ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രി പിന്തുണയുമായെത്തി. കമ്മീഷന്‍ നിയമനത്തില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതില്‍ അപാകതയില്ല. മുന്നില്‍ വന്ന ഫയലിലെ നിര്‍ദേശപ്രകാരമാണ് മന്ത്രി നടപടിയെടുത്തത്.

മന്ത്രിയുടെ ഭാഗം കോടതി കേട്ടിട്ടില്ല. ഇത് സാമാന്യ നീതിയുടെ നിഷേധമാണെന്നും ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങിയത്. ബാലാവകാശ കമ്മീഷനിലേക്ക് 103 പേര്‍ അപേക്ഷ നല്‍കിയിരുന്നെന്നും 40 പേര്‍ക്ക് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ഇത് അംഗീകരിക്കാനാവില്ലയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്താനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം