FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

എം വിൻസന്‍റിന്‍റെ ജാമ്യഹർജിയിൽ വ്യാഴാഴ്ച വിധി

Tuesday, Aug 22, 2017,13:23 IST By titto A A A

തിരുവനന്തപുരം:വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോവളം എംഎൽഎ എം വിൻസന്‍റിന്‍റെ ജാമ്യഹർജിയിൽ വ്യാഴാഴ്ച വിധി പറയും. ജാമ്യം അനുവദിക്കുകയാണെങ്കിൽ കർശന ഉപാധികളോടെ ആകണമെന്നും പരാതിക്കാരിയുടെ ജീവന് ഭീഷണി ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

2016 സെപ്റ്റംബറിലും നവംബറിലും പീഡിപ്പിച്ചുവെന്നാണ് 51 കാരിയായ വീട്ടമ്മയുടെ പരാതി. പരാതിക്കാരിയെ പല തവണ മൊബൈൽഫോണിൽ വിളിച്ച് ശല്യം ചെയ്തിട്ടുണ്ടെന്നും ഇവർ പരാതിയിൽ പറഞ്ഞിരുന്നു.