FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Bollywood

പ്രതിഫലത്തില്‍ ബോളിവുഡ് താരങ്ങളെ പിന്നിലാക്കി പ്രഭാസ്

Tuesday, Aug 22, 2017,17:56 IST By സ്വന്തം ലേഖകൻ A A A

ഹൈദരാബാദ്: ബാഹുബലിയുടെ വന്‍ വിജയത്തിനു പിന്നാലെ പ്രതിഫലം വര്‍ധിപ്പിച്ച് പ്രഭാസ്. പ്രഭാസ് പുതിയതായി നായകനാകുന്ന സിനിമയാണ് സഹോ. 30 കോടി രൂപയാണ് പ്രഭാസിന് പ്രതിഫലം ലഭിക്കുക.സുജിത്ത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായിക ശ്രദ്ധാ കപൂറിന് ഒമ്പത് കോടി രൂപയാണ് പ്രതിഫലം ലഭിക്കുക. ജാക്കി ഷ്‌റോഫ്, നീല്‍ നിഥിന്‍ മുകേഷ് തുടങ്ങിയവരും സിനിമയിലുണ്ടാകും. ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലും സിനിമ റിലീസ് ചെയ്യും.