FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Articles

ഫോ​ക്‌​ലോ​ര്‍, കാ​ല​ത്തി​നും ലോ​ക​ത്തി​നും ഒ​പ്പം

Tuesday, Aug 22, 2017,9:06 IST By ഡോ.​പി. വി​ജി​ഷ A A A

ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര ഫോ​ക്‌​ലോ​ർ ദി​നം. ഫോ​ക്‌​ലോ​ര്‍ എ​ന്ന പ​ദം ആ​ദ്യ​മാ​യി പ്ര​യോ​ഗി​ച്ച​ത് 1846 ഓ​ഗ​സ്റ്റ് 22ന് ​വി​ല്യം ജെ. ​തോം​സ​ണ്‍ അ​തി​നീ​യം മാ​സി​ക​യ്ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ്. ഫോ​ക്‌​ലോ​ര്‍ എ​ന്ന പ​ദം നാ​ണ​യ​പ്പെ​ട്ടി​ട്ട് 170 വ​ര്‍ഷം മാ​ത്ര​മേ ആ​യി​ട്ടു​ള്ളൂ എ​ങ്കി​ലും ഈ ​വി​ഷ​യ​ത്തി​ന് ലോ​ക​ത്തി​ന്‍റെ പി​റ​വി​യോ​ളം പ​ഴ​ക്ക​മു​ണ്ട്. പ്രാ​ചീ​ന​കാ​ല മ​നു​ഷ്യ​ന്‍ മു​ത​ല്‍ ഇ​ന്ന​ത്തെ ന്യൂ​ജ​ന്‍ ത​ല​മു​റ​വ​രെ ആ​ശ​യ​ക്കൈ​മാ​റ്റ​ത്തി​ന് ഫോ​ക്‌​ലോ​ര്‍ ജ​നു​സു​ക​ളെ ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു. കാ​ല​ഘ​ട്ട​ത്തി​ന്‍റെ സൃ​ഷ്ടി​ക​ളാ​യ ഫോ​ക്‌​ലോ​റി​ലൂ​ടെ ഒ​രു ത​ല​മു​റ​യു​ടെ ആ​ശ​യ​വി​നി​മ​യ​മാ​ണ് കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഭൂ​മു​ഖ​ത്ത് മ​നു​ഷ്യ​ര്‍ നി​ല​നി​ല്‍ക്കു​ന്ന കാ​ലം​വ​രെ രൂ​പ​ത്തി​ലും ഭാ​വ​ത്തി​ലും മാ​റ്റം വ​രു​ത്തി​ക്കൊ​ണ്ട് ഫോ​ക്‌​ലോ​റു​ക​ളും നി​ല​നി​ല്‍ക്കും.

മ​റ്റെ​ല്ലാ മേ​ഖ​ല​യി​ലും എ​ന്ന​പോ​ലെ പ​ടി​ഞ്ഞാ​റ​ന്‍ സി​ദ്ധാ​ന്ത​ങ്ങ​ളെ അ​നു​ക​രി​ക്കു​ന്ന പ്ര​വ​ണ​ത ഫോ​ക്‌​ലോ​ര്‍ പ​ഠ​ന മേ​ഖ​ല​യി​ലും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ന​മ്മു​ടെ പ​ര​മ്പ​രാ​ഗ​ത അ​റി​വു​ക​ളി​ല്‍ ആ​ത്മ​വി​ശ്വാ​സ​വും ശു​ഭാ​പ്തി​വി​ശ്വാ​സ​വും ഇ​ല്ലാ​ത്ത അ​ക്കാ​ദ​മി​ക് പ​ണ്ഡി​ത​ന്മാ​ര്‍ ഫോ​ക്‌​ലോ​ര്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ പാ​ശ്ചാ​ത്യ രീ​തി ശാ​സ്ത്ര​ങ്ങ​ളു​ടെ വി​വ​ര്‍ത്ത​നം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലാ​ണു മു​ന്‍കൈ​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഈ ​വി​ഷ​യ​ത്തെ വേ​ണ്ട​ത്ര ഗൗ​ര​വ​ത്തോ​ടെ കാ​ണാ​ന്‍ പ​ണ്ഡി​ത​വ​ർ​ഗ​മോ അ​ധി​കാ​ര​വ​ർ​ഗ​മോ കൂ​ട്ടാ​ക്കു​ന്നി​ല്ല. മ​റ്റു വി​ഷ​യ​ങ്ങ​ളെ പു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ദ​ത്ത​മാ​യി മാ​ത്രം ഫോ​ക്‌​ലോ​ര്‍ നി​ല​നി​ന്നു.
നി​ത്യ​ജീ​വി​ത​ത്തി​ലെ നാ​നാ വി​ഷ​യ​ങ്ങ​ളെ​യും പ​ഠ​ന​ത്തി​നു വി​ധേ​യ​മാ​ക്കാ​ന്‍ ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള ഫോ​ക്‌​ലോ​ര്‍ ത​ത്പ​ര​ര്‍ പ​രി​ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​തി​നു കാ​ര​ണം ഫോ​ക്‌​ലോ​ര്‍ ലോ​ക​ത്തി​ന്‍റെ​യും കാ​ല​ത്തി​ന്‍റെ​യും സ്പ​ന്ദ​നം ഉ​ള്‍ക്കൊ​ള്ളു​ന്ന വി​ഷ​യ​മാ​യ​തു കൊ​ണ്ടാ​ണ്. വ​ര്‍ത്ത​മാ​ന​കാ​ല​ത്ത് പാ​ര​മ്പ​ര്യ​ത്തി​ന് ഊ​ന്ന​ല്‍ കൊ​ടു​ക്കു​ന്ന പ​ഠ​ന​മെ​ന്ന നി​ല​യ്ക്ക് ഫോ​ക്‌​ലോ​ർ പ​ഠ​നം നി​ര​ന്ത​രം ച​ര്‍ച്ച​ക​ള്‍ക്ക് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. പാ​ര​മ്പ​ര്യ​ത്തെ കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ വെ​മ്പ​ല്‍കൊ​ള്ളു​ന്ന ഒ​രു വി​ഭാ​ഗ​വും പൊ​ളി​ച്ചെ​ഴു​താ​ന്‍ തി​ടു​ക്കം കൂ​ട്ടു​ന്ന മ​റ്റൊ​രു വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ശീ​ത​സ​മ​രം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​അ​വ​സ​ര​ത്തി​ല്‍ ഈ ​ര​ണ്ട് ആ​ശ​യ പ്ര​ത്യ​യ ശാ​സ്ത്ര​ങ്ങ​ളു​ടെ ഇ​ട​യി​ല്‍പ്പെ​ട്ടു​കി​ട​ക്കു​ന്ന അ​വ​സ്ഥാ​ണ് ഫോ​ക്‌​ലോ​റി​നു​ള്ള​ത്. ഇ​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ പൊ​തു​സ​മൂ​ഹം ച​ര്‍ച്ച ചെ​യ്യ​പ്പെ​ടു​ന്ന വി​ഷ​യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ന​മു​ക്ക​തു മ​ന​സി​ലാ​വും.
ആ​ര്‍ത്ത​വ​ത്തെ പാ​പ​ക്ക​റ​യാ​യി അ​ക​റ്റി നി​ര്‍ത്തി പ​ഴ​യ ത​ല​മു​റ തീ​ണ്ടാ​രി​പ്പു​ര​യി​ല്‍ ഒ​തു​ക്കി നി​ര്‍ത്തി. പ​ര​പു​രു​ഷ​നെ കാ​ണു​ന്ന​ത് പാ​പ​മാ​യും കു​റ​ച്ചി​ലാ​യും ക​രു​തി​പ്പോ​ന്നു. പ​ര​സ്യ​മാ​യ ര​ഹ​സ്യ സ്വ​ഭാ​വം നി​ല​നി​ര്‍ത്തി​ക്കൊ​ണ്ട് ആ​ര്‍ത്ത​വാ​ചാ​രം ന​ട​ത്തി​പ്പോ​ന്നു. എ​ന്നാ​ല്‍ ഇ​ന്ന് സാ​നി​റ്റ​റി നാ​പ്കി​നി​ല്‍ ചു​വ​ന്ന മ​ഷി​കൊ​ണ്ട് ത​ങ്ങ​ളു​ടെ അ​വ​കാ​ശ നി​ഷേ​ധ​ത്തി​നെ​തി​രേ​യു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ എ​ഴു​തി​ക്കൊ​ണ്ട് തെ​രു​വീ​ഥി​ക​ളി​ലൂ​ടെ സ​മ​രം ന​ട​ത്തു​ന്ന ന്യൂ​ജ​ന​റേ​ഷ​ന്‍ പെ​ണ്‍കൊ​ടി​ക​ളെ ന​മ്മ​ള്‍ ക​ണ്ടു. ഇ​തൊ​രു പൊ​ളി​ച്ചെ​ഴു​ത്താ​ണ്. നി​ല​വി​ലു​ള്ള ആ​ചാ​ര​ങ്ങ​ളെ​യും വ്യ​വ​സ്ഥ​യെ​യും മാ​റ്റി​മ​റി​ക്കാ​ന്‍ കാ​ല​ഘ​ട്ടം ത​ന്നെ അ​വ​രെ പ്രേ​രി​പ്പി​ച്ചു.
സ​മൂ​ഹ​ബോ​ധം സൃ​ഷ്ടി​ച്ചെ​ടു​ക്കു​ന്ന​തി​ല്‍ ആ​ചാ​ര​ങ്ങ​ള്‍ക്കു വ​ലി​യ പ​ങ്കു​ണ്ട്. സ്ത്രീ​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന അ​നു​ഷ്ഠാ​ന​ങ്ങ​ളി​ല്‍ ഇ​ന്നും തു​ട​രു​ന്ന​തു​കൊ​ണ്ടാ​ണ് പൊ​തു​ബോ​ധ​ത്തി​ല്‍ നി​ന്നും പൂ​ര്‍ണ​മാ​യും സ്ത്രീ ​അ​വ​ഗ​ണ​ന തു​ട​ച്ചു​മാ​റ്റാ​ന്‍ പ​റ്റാ​ത്ത​ത്. അ​തി​നു​ള്ള വ​ലി​യ ദൃ​ഷ്ടാ​ന്ത​മാ​ണ് വ​ട​ക്കെ മ​ല​ബാ​റി​ലെ തെ​യ്യ​ങ്ങ​ള്‍. ഇ​ന്ന് നി​ല​നി​ല്‍ക്കു​ന്ന നാ​നൂ​റോ​ളം തെ​യ്യ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും സ്ത്രീ ​തെ​യ്യ​ങ്ങ​ളാ​ണ്. ചാ​മു​ണ്ഡി തെ​യ്യം, ഭ​ഗ​വ​തി തെ​യ്യം, കു​റ​ത്തി തെ​യ്യം ഇ​ങ്ങ​നെ പോ​കു​ന്നു സ്ത്രീ ​തെ​യ്യ​ങ്ങ​ളു​ടെ നി​ര. ഇ​വ​യൊ​ക്കെ കെ​ട്ടി​യാ​ടു​ന്ന​ത് പു​രു​ഷ​ന്‍മാ​രാ​ണ്. അ​ണി​യ​റ​യി​ല്‍ തെ​യ്യ​ങ്ങ​ള്‍ക്കു വേ​ണ്ട ച​മ​യ ജോ​ലി​യി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​തു കൂ​ടു​ത​ലാ​യും സ്ത്രീ​ക​ളാ​ണ്. മാ​ടാ​യി തെ​ക്കു​മ്പാ​ട്ട് കോ​ലോം തൈ​ക്കാ​വി​ല്‍ വ​ര്‍ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ന​ട​ത്തു​ന്ന ദേ​വ​ക്കൂ​ത്ത് കെ​ട്ടി​യാ​ടു​ന്ന​തു സ്ത്രീ​ക​ളാ​ണ്. ഇ​തി​നെ തെ​യ്യ​മാ​യി പ ​രി​ഗ​ണി​ച്ചു കാ​ണു​ന്നി​ല്ല. സ്ത്രീ​ക​ളെ ആ​രാ​ധി​ച്ചും ബ​ഹു​മാ​നി​ച്ചും ക​ണ്ടി​രു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ല്‍ അ​വ​ളു​ടെ ശാ​രീ​രി​ക ക്ഷ​മ​ത​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​വാം കൂ​ടു​ത​ല്‍ ദൈ​ര്‍ഘ്യ​മു​ള്ള, അ​ധ്വാ​ന​ശേ​ഷി കൂ​ടു​ത​ല്‍ പ്ര​യോ​ഗി​ക്കേ​ണ്ട തെ​യ്യം പോ​ലു​ള്ള ക​ല​ക​ളി​ല്‍ നി​ന്നും അ​വ​രെ അ​ക​റ്റി നി​ര്‍ത്തി​യ​ത്.
കൂ​ട്ടാ​യ്മ​യു​ടെ ഈ ​ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു പ​ഠി​ക്കാ​നോ അ​തി​ന്‍റെ ശാ​സ്ത്രീ​യ​ത​യെ പ​ഠ​ന​വി​ഷ​യ​മാ​ക്കാ​നോ ഫോ​ക്‌​ലോ​ര്‍ പ​ണ്ഡി​ത​ന്‍മാ​ര്‍ മു​ന്നോ​ട്ടു​വ​ന്നി​ട്ടി​ല്ല. അ​വ​ര്‍ ഉ​യ​ര്‍ത്തി​ക്കാ​ട്ടി​യ​ത് ആ​ചാ​ര​രീ​തി​ക​ളെ​ക്കു​റി​ച്ചു മാ​ത്രം. തി​ര​സ്ക​രി​ക്ക​പ്പെ​ട്ട നാ​ടു​വാ​ഴി​ത്ത​ത്തി​ന്‍റെ സൃ​ഷ്ടി​ക​ളാ​ണ് ഫോ​ക്‌​ലോ​ര്‍ എ​ന്ന ബോ​ധം ഉ​ള്ളി​ലു​ള്ള​തു​കൊ​ണ്ടു ത​ന്നെ പു​തി​യ ത​ല​മു​റ​യ്ക്ക് ഈ ​ആ​ചാ​ര​ങ്ങ​ളെ അ​ത്ര​യ്ക്ക​ങ്ങ് ഉ​ള്‍ക്കൊ​ള്ളാ​നും പ​റ്റു​ന്നി​ല്ല. ഈ ​വൈ​ക​ല്യ​ങ്ങ​ളെ സ​മ​ന്വ​യി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ സാ​മൂ​ഹ്യ​ശാ​സ്ത്ര​പ​ര​വും ആ​ധു​നി​ക ഭൗ​തി​ക ശാ​സ്ത്ര​പ​ര​വു​മാ​യ സ​മീ​പ​ന​ത്തി​ലൂ​ടെ ഫോ​ക്‌​ലോ​ര്‍ പ​ഠ​നം സാ​ധ്യ​മാ​ക്കി​യാ​ലേ ക​ഴി​യൂ. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഭൗ​ദ്ധി​ക കു​തി​പ്പാ​ണ് ഫോ​ക്‌​ലോ​ര്‍ ദി​ന​ത്തി​ല്‍ നാം ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.