FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Cinema

രാജമൗലി ചിരജ്ഞീവിക്കൊപ്പം; കൂടെ ബച്ചനും നയൻസും സേതുപതിയും

Tuesday, Aug 22, 2017,16:19 IST By സ്വന്തം ലേഖകൻ A A A

രാജമൗലിയുടെ പുതിയ ചിത്രത്തിൽ തെലുങ്ക് സൂപ്പർ സ്റ്റാർ ചിരജ്ഞീവി നായകനാകുന്നു. 200 കോടി രൂപ ബജറ്റിലൊരുക്കുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ നയൻ താര , വിജയ് സേതുപതി തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും. എ.ആർ റഹ്മാൻ സംഗീതം ഒരുക്കുന്ന ചിത്രം  നിർമ്മിക്കുന്നത് രാംചരൺ തേജയാണ്.

സേയ്റാ നരസിംഹ റെഡ്ഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരമയ ജഗപതി ബാബുവും കന്നഡ സൂപ്പർ താരം കിച്ചാ സുദീപും വേഷമിടുന്നുണ്ട്. മറ്റ് താരങ്ങളെ പിന്നീട് പ്രഖ്യാപിക്കും.  ചരിത്രസിനിമയാണിത്. 1800 കളിൽ ജീവിച്ചിരുന്ന സ്വാതന്ത്യസമരസേനാനിയാണ് നരസിംഹ റെഡ്ഡി.