FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
Kids

ചെ​റു​കാ​റ്റി​നെ പോ​ലും ഭ​യ​ക്കു​ന്ന സോ​യി

Sunday, Aug 27, 2017,11:22 IST By മെട്രൊ വാർത്ത A A A

ക​ളി​ചി​രി​യും കു​സൃ​തി​യും കു​റു​മ്പ​ത്ത​ര​ങ്ങ​ളു​മൊ​ക്കെ​യാ​യി വീ​ട്ട​ക​ങ്ങ​ളി​ൽ ഉ​ത്സ​വ​മേ​ളം ത​ന്നെ ഒ​രു​ക്കേ​ണ്ട​വ​ളാ​ണി​ത്. പ​ക്ഷേ ആ ​കു​ട്ടി​കു​റു​മ്പു​ക​ൾ​ക്കൊ​ന്നും ഇ​വ​ളി​ല്ല.. ക​ണ്ടാ​ൽ ആ​രു​മൊ​ന്നും എ​ടു​ത്തു കൊ​ഞ്ചി​ച്ചേ​ക്കും… ഇ​വ​ളു​ടെ പാ​ൽ​പു​ഞ്ചി​രി​യി​ൽ ആ​രും ഈ ​കു​ഞ്ഞി​ന് ഒ​രു ഉ​മ്മ സ​മ്മാ​നി​ച്ചേ​ക്കും.. അ​ത്ര​യേ​റെ സു​ന്ദ​രി​ക്കു​ഞ്ഞാ​ണി​ത്. പ​ക്ഷേ അ​വ​ളു​ടെ വി​ധി​യി​ൽ ഈ ​കു​ടും​ബം സ​ങ്ക​ട​പ്പെ​ടു​ക​യാ​ണ്. ഇ​ത് ആ​റു വ​യ​സു​കാ​രി​യാ​യ സോ​യി ലു​ഷ്. മ​റ്റു​കു​ട്ടി​ക​ളു​ടെ ഒ​പ്പം, ത​ന്‍റെ സ​ഹോ​ദ​ര​ന്‍റെ കൂ​ടെ ഓ​ടി​ക​ളി​ക്കാ​ന്‍ ഇ​വ​ൾ​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷേ അ​വ​ൾ​ക്ക​തി​ന് സാ​ധി​ക്കി​ല്ല. സോ​യി ജ​നി​ച്ച​തു​ത​ന്നെ എ​ല്ലൊ​ടി​യു​ന്ന രോ​ഗ​വു​മാ​യാ​ണ്. ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ വെ​ച്ചു​ത​ന്നെ ഇ​വ​ളു​ടെ എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞി​രു​ന്നു. ഇ​പ്പോ​ൾ ഒ​രു ചെ​റി​യ കാ​റ്റ​ടി​ച്ചാ​ൽ ത​ന്നെ സോ​യി​യു​ടെ എ​ല്ലൊ​ടി​യു​ന്ന അ​വ​സ്ഥ​യി​ലാ​ണ് കു​ഞ്ഞു​ജീ​വി​തം മു​ന്നോ​ട്ടു പോ​കു​ന്ന​ത്.
ഒ​രു വ​യ​സാ​യ​പ്പോ​ഴേ​ക്കും 100 ത​വ​ണ ഇ​വ​ളു​ടെ എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞി​രു​ന്നു. കാ​ലി​ഫോ​ർ​ണി​യ​യി​ലു​ള്ള കു​ർ​തി​സ്-​ചെ​ൽ​സി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ സോ​യി​ക്ക് ആ​റു​വ​യ​സാ​യ​പ്പോ​ഴേ​ക്കും ശ​രീ​ര​ത്തി​ലെ നി​ര​വ​ധി എ​ല്ലു​ക​ൾ ഒ​ടി​ഞ്ഞി​രു​ന്നു. പ​ക്ഷേ അ​വ​ൾ ജീ​വി​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി​ക​ളെ​ല്ലാം ത​ര​ണം ചെ​യ്ത് മാ​താ​പി​താ​ക്ക​ളു​ടേ​യും സ​ന്മ​ന​സ്സു​ള്ള നി​ര​വ​ധി​പേ​രു​ടെ സ​ഹാ​യ​ങ്ങ​ളു​ടേ​യും പി​ന്തു​ണ​യോ​ടെ. ഇ​പ്പോ​ൾ സോ​യി​യെ, അ​വ​ളു​ടെ പേ​ശി​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​സ്ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ന്ന​തി​നു​മാ​യി ഫി​സി​ക്ക​ൽ തെ​റാ​പ്പി​ക്ക് വി​ധേ​യ​യാ​ക്കു​ന്നു​ണ്ട്. ഒ​ടി​വു​ക​ൾ ഇ​പ്പോ​ഴും സം​ഭ​വി​ക്കു​ന്നു​ണ്ട്, എ​ന്നാ​ൽ മു​മ്പ​ത്തേ​ക്കാ​ൾ വ​ള​രെ കു​റ​വാ​ണ് ഇ​പ്പോ​ൾ സം​ഭ​വി​ക്കു​ന്ന​ത്. അ​വ​ളു​ടെ അ​വ​യ​വ​ങ്ങ​ളി​ലും ന​ട്ടെ​ല്ലി​നൊ​പ്പം ലോ​ഹ​ങ്ങ​ൾ ക​ട​ത്തി​വി​ട്ടാ​ണ് കു​ട്ടി​യു​ടെ ജീ​വി​തം. ക​ഴു​ത്തി​ൽ ഒ​രു നെ​ക്ക് ബ്രേ​സ് ധ​രി​പ്പി​ച്ചി​ട്ടു​ണ്ട് അ​തു​ട​ൻ ത​ന്നെ നീ​ക്കാ​നാ​കു​മെ​ന്നാ​ണ് അ​വ​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ. ശ​രീ​ര​ത്തി​ൽ നി​ര​വ​ധി ക്ഷ​ത​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും സോ​യി ക​ലാ​പ​ര​മാ​യും മ​റ്റും നി​ര​വ​ധി ക​ഴി​വു​ക​ൾ ഉ​ള്ള കു​ട്ടി​യാ​ണ്. പെ​യി​ന്‍റി​ങ്ങാ​ണ് ഇ​വ​ൾ കൂ​ടു​ത​ൽ ഇ​ഷ്ടം. മ​റ്റു കു​ട്ടി​ക​ളെ പോ​ലെ ഈ ​പ്രാ​യ​ത്തി​ലു​ള്ള എ​ല്ലാ ക​ളി​ക​ളി​ലും സോ​യി ആ​ക്റ്റ​റ്റീ​വാ​ണ്. അ​വ​ളു​ടെ പ്രി​യ​പ്പെ​ട്ട ഹോ​ബി​ക​ളി​ൽ ഒ​ന്ന് നാ​ലു വ​യ​സു​ള്ള സ​ഹോ​ദ​ര​ൻ ഫെ​ലി​ക്സു​മാ​യി ക​ളി​ക്കു​ന്ന​തി​ലാ​ണ്. മ​റ്റ് കു​ട്ടി​ക​ൾ ചെ​യ്യു​ന്ന മ​റ്റ് എ​ല്ലാ കാ​ര്യ​ങ്ങ​ളും അ​വ​ൾ​ക്ക് ചെ​യ്യാ​ൻ ക​ഴി​യും അ​വ​ളു​ടെ വീ​ൽ​ചെ​യ​റി​ലും അ​വ​ൾ​ക്ക് വേ​ഗ​ത്തി​ൽ ത​ന്നെ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നാ​കു​മെ​ന്ന് അ​മ്മ ചെ​ൽ​സി​യ പ​റ​യു​ന്നു.