FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Top News

ശി​ല​യി​ൽ തീ​ർ​ത്ത വ​ര​ക​ൾ

Sunday, Aug 27, 2017,11:06 IST By ടി.​എ​സ്. നൗ​ഫി​യ A A A

ഓ​ണ​പ്പു​ല​രി​യി​ലേ​ക്ക് ഇ​നി ഏ​താ​നും ദി​ന​ങ്ങ​ൾ മാ​ത്രം… നാ​ടെ​ങ്ങും മാ​വേ​ലിയെ വ​ര​വേ​ൽ​ക്കാ​നു​ള്ള പാ​ച്ചി​ലി​ലാ​ണ്… മ​ഴ​യും വെ​യി​ലും ഇ​ട​യ്ക്കി​ടെ വി​രു​ന്നി​നു വ​രു​ന്നു​ണ്ടെ​ങ്കി​ലും ഓ​ണ​പ്പാ​ച്ചി​ലി​ന് കു​റ​വൊ​ന്നു​മി​ല്ല… തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലൂ​ടെ​യാ​ണ് ന​ഗ​ര​ത്തി​ലെ വ​ലി​യ ഷോ​പ്പി​ങ് മാ​ളി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​ത്. ശി​ലാ​യു​ഗ​ത്തി​ലേ​ക്കു​ള്ള ഒ​രു മ​ട​ക്ക​യാ​ത്ര​യാ​ണി​ത്… ശി​ല​യി​ൽ വ​ര​ക​ൾ തീ​ർ​ത്ത ക​ല​യു​ടെ രാ​ജ​കു​മാ​രി​യെ കാ​ണാ​ൻ. പു​ഴ​യോ​ര​ത്തെ മ​ണ​ലി​നോ​ട് കി​ന്നാ​രം പ​റ​ഞ്ഞു കി​ട​ക്കു​ന്ന വെ​ള്ളാ​രം​ക​ല്ലു​ക​ളെും പ​ക​ൽ​കി​നാ​വു കാ​ണു​ന്ന കൗ​മാ​രാ​ക്കാ​രി​യു​ടെ മ​നം പോ​ലെ പാ​റി​പ്പ​റ​ക്കു​ന്ന തൂ​വ​ലു​ക​ളെ​യും പ്ര​ണ​യി​ച്ച ആ ​ചി​ത്ര​കാ​രി.. അ​വ​ൾ ഇ​വി​ടെ​യു​ണ്ട്. ക​ല്ലി​ൽ തീ​ർ​ത്ത വ​ര​ക​ളു​മാ​യി എ​റ​ണാ​കു​ള​ത്ത് ലു​ലു മാ​ളി​ലു​ണ്ട്. ലൂ​മി​ന​സ് 7 എ​ന്ന പേ​രി​ൽ ചി​ത്ര​പ്ര​ദ​ർ​ശ​ന​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. നി​ല​മ്പൂ​രു​കാ​രി​യാ​യ ചി​ത്ര​കാ​രി​യു​ടെ പേ​ര് ശ്രീ​ജ ക​ള​പ്പു​ര​യ്ക്ക​ൽ… പ​തി​വ് ചി​ത്ര​ക​ലാ​കാ​ര​ൻ​മാ​രി​ൽ നി​ന്നൊ​ക്കെ വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ശ്രീ​ജ​യു​ടെ പു​തു​വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്….

ശ്രീ​ജ, ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് ചി​ത്ര​പ്ര​ദ​ർ​ശ​ന​വു​മാ​യി കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ക​ല്ലി​ൽ വ​ര​ച്ച 150 ചി​ത്ര​ങ്ങ​ളാ​ണു ശ്രീ​ജ​യു​ടെ ലൂ​മി​ന​സ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. പു​ഴ​യോ​ര​ങ്ങ​ളി​ൽ നി​ന്നും ക​ട​ലോ​ര​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ച്ച വി​വി​ധ രൂ​പ​ത്തി​ലു​ള്ള ക​ല്ലു​ക​ളി​ലാ​ണു ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ പ​ര​മ്പ​രാ​ഗ​ത ചി​ത്ര​ക​ലാ​രീ​തി​യി​ലു​ണ്ടാ​യി​രു​ന്ന​തും ഇ​പ്പോ​ൾ ഉ​ള്ള​തും ആ​ധു​നി​ക രീ​തി​യി​ലു​ള്ള​തു​മാ​യ ചി​ത്ര​ങ്ങ​ൾ​ക്കാ​ണു ക​ല്ലി​ൽ ശ്രീ​ജ ജീ​വ​ൻ പ​ക​ർ​ന്ന​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ​യും രാ​ജ​വം​ശ​ങ്ങ​ളു​ടെ​യും പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​തും ഇ​പ്പോ​ൾ ഉ​ള്ള​തു​മാ​യ ക​ൽ​ച്ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ഡെ​ക്കാ​നി പെ​യ്ന്‍റി​ങ്, ജോ​ധ്പൂ​ർ പെ​യ്ന്‍റി​ങ്, ഫാ​ദ്, ബാ​ത്തി​ക്, മാ​ൻ​കോ​ട്ട്, നൂ​ർ​പു​ർ, ബി​ലാ​സ്പു​ർ തു​ട​ങ്ങി ഒ​ട്ടേ​റെ​യി​നം പെ​യ്ന്‍റി​ങ്ങു​ക​ൾ ശ്രീ​ജ​യു​ടെ ശേ​ഖ​ര​ത്തി​ലു​ണ്ട്. 30,000 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നു ക​രു​തു​ന്ന ബീം ​ബേ​ഡ്ക്കാ ഗു​ഹാ ചി​ത്ര​ങ്ങ​ൾ, അ​ഞ്ചാം നൂ​റ്റാ​ണ്ടു മു​ത​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള ക​ലം​കാ​രി, അ​പ​ഭ്രം​ശം ക്ഷേ​ത്ര ചി​ത്ര​ക​ലാ ശൈ​ലി, എ​ന്നി​വ മു​ത​ൽ ആ​ധു​നി​ക ചി​ത്ര​ങ്ങ​ൾ വ​രെ ഇ​വി​ടെ ക​ല്ലി​ൽ വ​ര​ച്ചു​വെ​ച്ചി​ട്ടു​ണ്ട് ശ്രീ​ജ.

വെ​റു​മൊ​രു ചി​ത്ര​കാ​രി​യ​ല്ല ശ്രീ​ജ. ചി​ത്രം​വ​ര​യി​ൽ അ​ക്കാ​ഡ​മി​ക്ക​ൽ വി​ജ​യ​ങ്ങ​ളു​ടെ ക​ഥ​ക​ളൊ​ന്നും ശ്രീ​ജ​യ്ക്ക് പ​റ​യാ​നി​ല്ല. എ​ന്നാ​ൽ കു​ട്ടി​ക്കാ​ലം തൊ​ട്ടേ ചി​ത്ര​വ​ര​യെ സ്നേ​ഹി​ച്ച ശ്രീ​ജ വ​ര​യി​ലൂ​ടെ റെ​ക്കോ​ഡു​ക​ളും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ല്ല് മാ​ധ്യ​മ​മാ​ക്കി ഏ​റ്റ​വും കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍ത്തി​യ​തി​ന് യു​ആ​ര്‍എ​ഫ് ഏ​ഷ്യ​ന്‍ റെ​ക്കോ​ഡ്, വേ​ള്‍ഡ് റെ​ക്കോ​ഡ്സ് ഹോ​ള്‍ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ എ​ക്സ​ല​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യും ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൂ​ട്ട​ത്തി​ലേ​ക്ക് പു​തി​യ ഒ​രു പു​ര​സ്കാ​രം കൂ​ടി ഇ​വ​രെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട് ബ​സ്റ്റ് ഒ​ഫ് ഇ​ന്ത്യ റെ​ക്കോ​ഡ്സാ​ണ​ത്. എ​ന്നാ​ൽ ഈ ​ചി​ത്ര​പ്ര​ദ​ർ​ശ​ന​മൊ​രു​ക്കി​യ​തി​ന് പി​ന്നി​ൽ മ​റ്റൊ​രു കാ​ര്യം കൂ​ടി​യു​ണ്ടെ​ന്നു ശ്രീ​ജ വ്യ​ക്ത​മാ​ക്കു​ന്നു. ഒ​രു പ​ക്ഷേ മ​റ്റു ചി​ത്ര​കാ​രി​ൽ നി​ന്നു ശ്രീ​ജ​യെ വേ​റി​ട്ടു​നി​റു​ത്തു​ന്ന​തും ഇ​തൊ​ക്കെ ത​ന്നെ​യാ​ണ്. ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ൽ നി​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ നി​ന്നൊ​രു ഭാ​ഗം നി​ർ​ധ​ന​ർ​ക്ക് വീ​ട് വ​യ്ക്കാ​നു​ള്ള സ​ഹാ​യ​മാ​യി ന​ൽ​കു​ന്നു​ണ്ട് ശ്രീ​ജ.. അ​തേ​ക്കു​റി​ച്ച് പ​റ​യും മു​ൻ​പേ ചി​ത്ര​കാ​രി​യാ​യ​തി​നെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണി​വ​ർ.

കു​ട്ടി​ക്കാ​ല​ത്ത് എ​നി​ക്ക് ചി​ത്ര​കാ​രി​യാ​കാ​നൊ​ക്കെ വ​ലി​യ ഇ​ഷ്ട​മാ​യി​രു​ന്നു… ചി​ത്ര​ക​ല പ​ഠി​ക്ക​ണ​മെ​ന്നും കു​ഞ്ഞു​നാ​ളി​ൽ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. പ​ക്ഷേ അ​തി​നൊ​ന്നു​മു​ള്ള സാ​ഹ​ച​ര്യ​മാ​യി​രു​ന്നു അ​ന്നാ​ളി​ൽ… പ​ഠി​ച്ച​ത് ബി​കോ​മും സോ​ഷ്യോ​ള​ജി​യു​മാ​ണ്… പി​ന്നീ​ട് ടി​ടി​സി പൂ​ർ​ത്തി​യാ​ക്കി​യാ​ണ് സ്കൂ​ൾ അ​ധ്യാ​പി​ക​യാ​കു​ന്ന​ത്. ഏ​റെ വ​ർ​ഷ​മാ​യി​ട്ടി​ല്ല വ​ര​യു​ടെ ലോ​ക​ത്തി​ലേ​ക്കെ​ത്തി​യി​ട്ട്. ഏ​താ​ണ്ട് നാ​ല​ഞ്ച് വ​ർ​ഷം മു​ൻ​പാ​ണ് ക്യാ​ൻ​വാ​സു​ക​ളു​ടെ​യും പെ​യ്ന്‍റു​ക​ളു​ടെ​യും ലോ​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. വീ​ണ്ടും കു​റ​ച്ചു​കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് തൂ​വ​ലു​ക​ൾ​ക്കും ക​ല്ലു​ക​ൾ​ക്കും പി​ന്നാ​ലെ സ​ഞ്ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്.
ചി​ത്ര​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്ന മ​നു​ഷ്യ​സ്നേ​ഹി
ലു​ലു​വി​ൽ എ​ക്സ്ബി​ഷ​നൊ​രു​ക്കാ​ൻ പ്ര​ധാ​ന കാ​ര​ണം കേ​ര​ള വി​കാ​സ് കേ​ന്ദ്ര​യാ​ണ്. കു​റേ ചി​ത്ര​ങ്ങ​ൾ സ്പോ​ൺ​സ​ർ​ഷി​പ്പി​ൽ വെ​ച്ചി​ട്ടു​ണ്ട്.. എ​ന്നാ​ൽ അ​ങ്ങ​നെ​യ​ല്ലാ​ത്ത​തു​മാ​യ കു​റേ ചി​ത്ര​ങ്ങ​ളു​മു​ണ്ട്. ആ ​ചി​ത്ര​ങ്ങ​ൾ വി​റ്റു കി​ട്ടു​ന്ന തു​ക നി​ർ​ധ​ന​രെ സ​ഹാ​യി​ക്കാ​നാ​ണ് ചെ​ല​വ​ഴി​ക്കു​ക. കേ​ര​ള വി​കാ​സ് കേ​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് വ​ച്ച് കൊ​ടു​ക്കു​ന്നു​ണ്ട്. ക്യാ​ൻ​സ​ർ ഇ​ല്ലാ​താ​ക്കി​യ ജീ​വി​ത​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ർ​ക്കു​ക‍യാ​ണി​വ​ർ. അ​ത്ത​ര​ക്കാ​ർ​ക്കാ​യി വീ​ട് വ​ച്ചു കൊ​ടു​ക്കു​ന്നു​ണ്ട്. ഓ​രോ ചി​ത്ര​ത്തി​ന്‍റെ​യും ലാ​ഭ​മെ​ടു​ത്ത് ഒ​രു വീ​ടി​നു​ള്ള ഹോ​ളോ​ബ്രി​ക്സ് വാ​ങ്ങി​ക്കൊ​ടു​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഈ ​പെ​രു​ന്നാ​ളി​ന് മു​ൻ​പേ കൊ​ടു​ക്ക​ണം.. കേ​ര​ള വി​കാ​സ് കേ​ന്ദ്ര​യു​ടെ ഗി​വ് എ ​ബ്രി​ക്സ് എ​ന്ന പ​ദ്ധ​തി​യാ​ണി​ത്. നേ​ര​ത്തെ തൃ​ശൂ​രി​ൽ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത് ക​ണ്ട് പ​ല​രും വി​ളി​ച്ചു.. കൊ​ച്ചി​യി​ൽ ഒ​രു​ക്കി​ക്കൂ​ടേ​യെ​ന്നു ചോ​ദി​ച്ചു. അ​ങ്ങ​നെ​യാ​ണ് കൊ​ച്ചി​യി​ൽ ക​ല്ലു ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​ത്, ശ്രീ​ജ പ​റ​യു​ന്നു.
ക​ട​ൽ ക​ട​ന്നെ​ത്തു​ന്ന തൂ​വ​ലു​ക​ളും ക​ല്ലു​ക​ളും
ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വി​വി​ധ ത​ര​ത്തി​ലു​ള്ള ചി​ത്ര​ക​ലാ രീ​തി​ക​ളാ​ണ് ഓ​രോ ക​ല്ലി​ലും പ​ക​ര്‍ത്തി​യി​രി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ഗു​ഹാ ചി​ത്ര​ങ്ങ​ള്‍ മു​ത​ല്‍ ആ​ധു​നി​ക ക​ല വ​രെ ഈ ​ക​ല്ലു​ക​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​ഴ​യോ​ര​ങ്ങ​ളി​ല്‍ നി​ന്നും പാ​റ​ക്കെ​ട്ടു​ക​ളി​ല്‍ നി​ന്നും ക​ട​ല്‍ത്തീ​ര​ത്ത് നി​ന്നു​മൊ​ക്കെ​യാ​ണ് ക​ല്ലു​ക​ള്‍ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളും മ​റ്റു​മാ​ണ് ക​ല്ലു​ക​ള്‍ എ​ത്തി​ച്ചു ത​രു​ന്ന​ത്. കൈ​യി​ല്‍ ഒ​തു​ങ്ങാ​വു​ന്ന വ​ലി​പ്പ​ത്തി​ലു​ള്ള ക​ല്ലു​ക​ളി​ലാ​ണ് ശ്രീ​ജ ചി​ത്രം വ​ര​യ്ക്കു​ന്ന​ത്. ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ള്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ളും രാ​ജ​കീ​യ ക​ല​ക​ളും ശ്രീ​ജ ക​ല്ലി​ല്‍ പ്ര​തി​ഫ​ലി​പ്പി​ച്ചി​ട്ടു​ണ്ട്. ഓ​രോ സം​സ്ഥാ​ന​ത്തും വി​വി​ധ ത​രം ചി​ത്ര​ങ്ങ​ളു​ണ്ടാ​കും. രാ​ജ​സ്ഥാ​നി​ല്‍ മാ​ത്രം 15ഓ​ളം ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളു​ണ്ട്. ഝാ​ര്‍ഖ​ണ്ഡി​ലെ ഗോ​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും ഇ​വി​ടെ കാ​ണാം. ഒ​റീ​സ്. പോ​ണ്ടി​ച്ചേ​രി, മും​ബൈ, ഹി​മാ​ച്ച​ൽ, മൂം​കാ​ബി​ക തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ നി​ന്നൊ​ക്കെ ക​ല്ല് കൊ​ണ്ട് വ​ന്നി​ട്ടു​ണ്ട്. ക​ല്ലി​ന്‍റെ നി​ല​നി​റു​ത്തി​യാ​ണ് അ​ക്ര​ലി​ക് പെ​യ്ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ല്ലി​ലാ​ണ് എ​ല്ലാ​ത്തി​നും തു​ട​ക്കം കു​റി​ച്ച​ത്. ആ​ദ്യ​കാ​ല​ത്ത് ചി​ത്രം വ​ര​ച്ചി​രു​ന്ന​തും ആ​യു​ധ​മാ​ക്കി​യി​രു​ന്ന​തും ക​ല്ലി​നെ​യാ​ണ്. ച​രി​ത്ര​പ​ര​മാ​യ പ​ല കാ​ര്യ​ങ്ങ​ളും കോ​റി​യി​ട്ട​ത് ക​ല്ലി​ലാ​ണ്. പ്ര​കൃ​തി​യി​ല്‍ ഒ​ന്നും പാ​ഴ്വ​സ്തു​വ​ല്ല. എ​ല്ലാം ഒ​രു​ത​ര​ത്തി​ല്‍ മ​റ്റൊ​ന്നി​ന് ഉ​പ​കാ​ര​മാ​ണ്. ഇ​ല​ക​ള്‍ കൊ​ഴി​ഞ്ഞ് ചീ​ഞ്ഞ​ളി​ഞ്ഞു വ​ള​മാ​കു​ന്നു. മൃ​ഗ​ങ്ങ​ളെ വ​ള​ര്‍ത്തു​ന്ന​തു​മെ​ല്ലാം ഇ​തു​പോ​ലെ​യാ​ണ്. ഇ​ങ്ങ​നെ​യൊ​രു സ​ന്ദേ​ശം ന​ല്‍കാ​ന്‍ കൂ​ടി​യാ​ണ് ക​ല്ലി​നെ മാ​ധ്യ​മാ​ക്കി​യ​ത്. ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലെ​യും ചി​ത്ര​ങ്ങ​ള്‍ക്ക് പ​ല ത​ര​ത്തി​ലു​ള്ള പ്ര​ത്യേ​ക​ത​ക​ളാ​ണു​ള്ള​ത്.
തൂ​വ​ൽ​ച്ചി​ത്ര​ങ്ങ​ളു​ടെ കൂ​ട്ടു​കാ​രി​യാ​ണ് ശ്രീ​ജ. പ്ര​കൃ​തി​യും മ​നു​ഷ്യ​നും മ​റ്റു ജീ​വ​ജാ​ല​ങ്ങ​ളും ഇ​ഴ​ചേ​ര്‍ന്നു ജീ​വി​ക്കേ​ണ്ട​വ​രാ​ണെ​ന്ന സ​ന്ദേ​ശം ന​ല്‍കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. തൂ​വ​ല്‍ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം പ​ല സ്ഥ​ല​ങ്ങ​ളി​ലും ന​ട​ത്തി​യി​രു​ന്നു. ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് പ്ര​ദ​ര്‍ശ​ന​ത്തി​ന് ല​ഭി​ച്ച​ത്. പ​ല​ര്‍ക്കും തൂ​വ​ല്‍ ശേ​ഖ​രി​ക്കാ​ന്‍ ത​ന്‍റെ പ്ര​വ​ര്‍ത്ത​നം പ്ര​ചോ​ദ​ന​മാ​യി​ട്ടു​ണ്ട്. വ​ള​രെ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണി​ത്. കു​ട്ടി​കാ​ലം മു​ത​ലേ തൂ​വ​ല്‍ ശേ​ഖ​രി​ക്കു​മാ​യി​രു​ന്നു.
ഇ​വ​യെ എ​ങ്ങി​നെ വ്യ​ത്യ​സ്ത രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ആ​ലോ​ച​ന​യാ​ണ് തൂ​വ​ല്‍ ചി​ത്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച​ത്. 25 വ​ര്‍ഷ​മാ​യി തൂ​വ​ല്‍ ശേ​ഖ​രി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട്. നി​ര​വ​ധി പ​ക്ഷി​ക​ളു​ടെ തൂ​വ​ലാ​ണി​പ്പോ​ള്‍ കൈ​യി​ലു​ള്ള​ത്. എ​ല്ലാം ന​മ്മു​ടെ നാ​ട്ടി​ലു​ള്ള പ​ക്ഷി​ക​ളു​ടേ​ത്. അ​പൂ​ര്‍വ​മാ​യി കാ​ണു​ന്ന പ​ക്ഷി​ക​ളു​ടെ തൂ​വ​ലും കൈ​യി​ലു​ണ്ട്. സ്വാ​ഭാ​വി​ക​മാ​യി പൊ​ഴി​ഞ്ഞു വീ​ഴു​ന്ന തൂ​വ​ലു​ക​ളാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​വ കേ​ടു​കൂ​ടാ​തെ നി​ല​നി​ല്‍ക്കു​മെ​ന്നു പ​റ​യു​ന്നു ശ്രീ​ജ. പ​ക്ഷി​ക​ളി​ല്‍ നി​ന്നു പ​റി​ച്ചെ​ടു​ക്കു​ന്ന​വ ന​ശി​ച്ചു പോ​കും.
പു​ര​സ്കാ​ര​ങ്ങ​ളു​ടെ ച​ങ്ങാ​തി
തൂ​വ​ല്‍ ശേ​ഖ​ര​ത്തി​നും തൂ​വ​ല്‍ ചി​ത്ര​ങ്ങ​ള്‍ക്കും യു​ആ​ര്‍എ​ഫ് വേ​ള്‍ഡ് റെ​ക്കോ​ഡ്, യു​ആ​ര്‍എ​ഫ് ഏ​ഷ്യ​ന്‍ റെ​ക്കോ​ഡ്, റെ​ക്കോ​ഡ് സെ​ക്റ്റ​ര്‍ യു​എ​സ്എ, ഗ്ലോ​ബ​ല്‍ അ​വാ​ര്‍ഡ്, ഇ​ന്ത്യ ബു​ക്ക് ഒ​ഫ് റെ​ക്കോ​ഡ് എ​ന്നി​വ​യും ശ്രീ​ജ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ല്ലി​ൽ വെ​റു​തേ ചി​ത്രം വ​ര​യ്ക്കു​ക മാ​ത്ര​മ​ല്ല ശ്രീ​ജ ചെ​യ്യു​ന്ന​ത്. ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണ​ങ്ങ​ളും ന​ല്‍കു​ന്നു​ണ്ട്. ഏ​തു സം​സ്ഥാ​ന​ത്തെ ചി​ത്ര​മാ​ണ്, കാ​ല​ഘ​ട്ടം തു​ട​ങ്ങി വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ന​ല്‍കു​ന്ന​ത്. ഇ​വ​യും പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കു​റ​ച്ച് അ​ക്ര​ലി​ക് പെ​യ്ന്‍റി​ങ്ങു​ക​ളും ഇ​വി​ടെ പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. വ​ര​യ്ക്കാ​നി​ഷ്ട​മാ​യി​രു​ന്നു പ​ക്ഷേ പ​ഠി​ച്ചി​ട്ടി​ല്ല. അ​തി​ന് സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ അ​തേ​ക്കു​റി​ച്ച് സ​ങ്ക​ട​മൊ​ന്നു​മി​ല്ല.
വ​ലി​യ സ്വ​പ്ന​ങ്ങ​ൾ പ​ങ്കു​വെ​ച്ച്
ആ​ർ​ട്ട് ആ​ൻ​ഡ് ക്രാ​ഫ്റ്റ് ടീ​ച്ച​റാ​യി​രു​ന്നു.. പ​ക്ഷേ ഇ​പ്പോ​ൾ അ​ധ്യാ​പ​ക​ജോ​ലി​യി​ൽ നി​ന്നു ഇ​ട​വേ​ള​യെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.. മ​ക​നെ നോ​ക്ക​ണം.. പി​ന്നെ ചി​ത്ര​ക​ല​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം.. അ​തു​കൊ​ണ്ടാ​ണ് അ​ധ്യാ​പ​ക​ജീ​വി​ത​ത്തി​ൽ നി​ന്നു മാ​റി സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നു ശ്രീ​ജ പ​റ​യു​ന്നു. ഏ​ഴാം ക്ലാ​സു​കാ​ര​നാ​യ മ​ഹേ​ശ്വ​ർ ആ​ണ് മ​ക​ൻ. കു​ന്നം​കു​ള​ത്ത് ബി​സി​ന​സ് ന​ട​ത്തു​ന്ന സ​ത്യ​നാ​ണ് ഭ​ർ​ത്താ​വ്. എ​ല്ലാ അ​ല്ല​ല്ലു​ക​ൾ​ക്കും ആ​ന​ന്ദ​ങ്ങ​ൾ​ക്കും ഇ​വ​ർ കൂ​ടെ​യു​ണ്ട്.. ക​ഴി​ഞ്ഞ പ​തി​മൂ​ന്ന് വ​ർ​ഷ​മാ​യി തൃ​ശൂ​രി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​രു​ടെ പി​ന്തു​ണ​യാ​ണ് വ​ലി​യ ആ​ശ്വാ​സം. ത​ന്‍റെ വി​ജ​യ​ങ്ങ​ൾ​ക്ക് പി​ന്നി​ലും ഇ​വ​രു​ടെ സ​ഹ​ക​ര​ണ​മാ​ണെ​ന്നു ചി​ത്ര​കാ​രി പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി കു​റേ ക​ല്ലു​ചി​ത്ര​ങ്ങ​ളും തൂ​വ​ൽ​ച്ചി​ത്ര​ങ്ങ​ളു​മൊ​ക്കെ വ​ര​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തൊ​ക്കെ​യും സൂ​ക്ഷി​ക്കാ​നൊ​രി​ടം ഇ​ല്ലെ​ന്ന​താ​ണ് ഈ ​ക​ലാ​കാ​രി​യു​ടെ സ​ങ്ക​ടം. വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി വീ​ട് വ​യ്ക്കാ​നാ​യി​ട്ടി​ല്ല.. അ​തു​കൊ​ണ്ട് ത​ന്നെ വീ​ട് മാ​റു​മ്പോ​ഴും മ​റ്റും ഈ ​ചി​ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. വീ​ടാ​ണ് എ​ന്‍റെ വ​ലി​യ സ്വ​പ്നം, ആ ​വീ​ട്ടി​ൽ എ​ന്‍റെ വി​ല​പ്പെ​ട്ട ചി​ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നൊ​രി​ട​വും വേ​ണം… ഈ ​സ്വ​പ്നം സ​ഫ​ല​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ഇ​നി​യും കു​റേ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്ക​ണ​മെ​ന്ന​തും ഒ​രു മോ​ഹ​മാ​ണ്. അ​തി​ന് കു​റേ വാ​യി​ക്കു​ക​യും പ​ഠി​ക്കു​ക​യും യാ​ത്ര​ക​ൾ പോ​കു​ക​യു​മൊ​ക്കെ വേ​ണം. ആ ​യാ​ത്ര​ക​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.. ഇ​ങ്ങ​നെ വ​ലി​യ വ​ലി​യ സ്വ​പ്ന​ങ്ങ​ളു​ടെ തീ​ര​ത്ത് നി​റ​ങ്ങ​ളെ കൂ​ട്ടു​പി​ടി​ച്ച് ന​ട​ക്കു​ക​യാ​ണ് ശ്രീ​ജ. പ്ര​ദ​ർ​ശ​നം 28ന് ​സ​മാ​പി​ക്കും.