FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
World

കാനഡയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

Monday, Aug 28, 2017,16:34 IST By മെട്രൊവാര്‍ത്ത A A A

ടൊറന്റോ: കാനഡയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ആലപ്പുഴ പുന്നകുന്നം ചേപ്പില വീട്ടില്‍ ജോണി തോമസിന്റെയും ലില്ലിക്കുട്ടിയുടെയും മകന്‍ ജോണി (30) ആണ് മരിച്ചത്. കാനഡ ഒന്റാരിയോയിലെ മിസിസാഗയില്‍ സ്ഥിര താമസക്കാരനാണ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടില്‍ എത്തിക്കും. ടൊറന്റോയില്‍ നിന്ന് 300 കിലോമീറ്ററോളം ദൂരെ ടോബര്‍മോറിയില്‍ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ജിമ്മും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ വേറൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജിമ്മിനെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പം സഞ്ചരിച്ചിരുന്ന നാല് പേര്‍ക്ക് പരുക്കുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരില്‍ മലയാളികള്‍ ഉള്ളതായി റിപ്പോര്‍ട്ടില്ല.