FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
India

ദോക്‌ലാ സംഘര്‍ഷം: സേനാപിന്മാറ്റത്തിന് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ

Monday, Aug 28, 2017,13:03 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: രണ്ടരമാസമായി സംഘര്‍ഷം നിലനിന്നിരുന്ന ദോക്ലാമില്‍ നിന്ന് സേനാപിന്മാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയിലെത്തി. സംഘര്‍ഷം പരിഹരിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയും ചൈനയും പ്രദേശത്തുനിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങി. രണ്ടുമാസത്തോളം ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ ദോക് ലായില്‍ മുഖാമുഖം നില്‍ക്കുകയായിരുന്നു. അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മിക്കാന്‍ തുടങ്ങിയതിനു പിന്നാലെ ജൂണ്‍ 16നാണ് സംഘര്‍ഷം ഉടലെടുത്തത്. ഇന്ത്യ സൈന്യത്തെ പിന്‍വലിക്കാതെ തങ്ങള്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു ചൈന. എന്നാല്‍ നയതന്ത്ര തലത്തില്‍ കരുക്കള്‍ നീക്കിയ ഇന്ത്യ ഒടുവില്‍ വിജയം കാണുകയായിരുന്നു.