FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

സബ്‌സിഡിയോടെയുളള ഹജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്രം

Monday, Aug 28, 2017,11:08 IST By സ്വന്തം ലേഖകൻ A A A

ന്യൂഡല്‍ഹി: സബ്‌സിഡിയോടെയുളള ഹജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്രം സര്‍ക്കാര്‍. സബ്‌സിഡിയോടെയുളള ഹജ് യാത്ര ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ഹജിന് പോകാന്‍ യോഗ്യതയുളള എല്ലാ മുസ്‌ലിംകളും തീര്‍ഥാടനം നടത്താന്‍ ആഗ്രഹിക്കുകയാണ്. നിയന്ത്രണത്തിലൂടെ കൂടുതല്‍ പേർക്ക് ഹജ് യാത്രയ്ക്ക് അവസരമൊരുക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി. ഇക്കാര്യത്തില്‍ കഴിയാവുന്നതിന്റെ പരമാവധി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. അതുകൊണ്ടാണ് സര്‍ക്കാര്‍ സബ്‌സിഡിയോടെയുളള ഹജ് യാത്ര ജീവിതത്തില്‍ ഒരിക്കല്‍ മാത്രമായി ഒരാള്‍ക്ക് പരിമിതപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2022 ഓടെ ഹജ് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കാന്‍ സുപ്രീംകോടതി 2012 ല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി. ഈ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് സര്‍ക്കാര്‍ സബ്‌സിഡിയോടെയുളള ഹജ് യാത്ര ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമായി ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.
ഹജ് യാത്രയ്ക്കായി അടുത്ത വര്‍ഷം മുതല്‍ കപ്പല്‍ സര്‍വ്വീസ് പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തുടക്കത്തില്‍ മുംബൈയില്‍നിന്ന് ജിദ്ദയിലേക്കാവും കപ്പല്‍ സര്‍വീസ്. ഇതിന് വിമാനയാത്രയെക്കാള്‍ 50 ശതമാനം വരെ കുറവ് വരും. പിന്നീട് കൊച്ചി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ നിന്ന് കപ്പല്‍ സര്‍വിസ് തുടങ്ങുമെന്നും മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു.