FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Top News

ജപ്പാന് മുകളിലൂടെ മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയന്‍ പ്രകോപനം

Tuesday, Aug 29, 2017,10:08 IST By സ്വന്തം ലേഖകൻ A A A

സിയൂള്‍: മിസൈല്‍ പരീക്ഷണം നടത്തി വീണ്ടും ഉത്തരകൊറിയന്‍ പ്രകോപനം. കടലില്‍ പതിക്കുന്നതിന് മുന്‍പ് മിസൈല്‍ വടക്കന്‍ ജപ്പാന് മുകളിലൂടെ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍നിന്നായിരുന്നു വിക്ഷേപണം. മിസൈല്‍ അപ്രതീക്ഷിതമായൊരു ഭീഷണിയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. എതിര്‍പ്പ് വകവയ്ക്കാതെ ഉത്തരകൊറിയ മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും അത് ജപ്പാനെ ലക്ഷ്യമാക്കുന്നത് വളരെ അപൂര്‍വമാണ്.

കഴിഞ്ഞ ശനിയാഴ്ച അമെരിക്കയുടെ ഭീഷണികള്‍ക്കും സമാധാന ചര്‍ച്ചകള്‍ക്കും കാത്തുനില്‍ക്കാതെ ഉത്തരകൊറിയ മൂന്നു മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. മൂന്ന് ഹ്രസ്വദൂര മിസൈലുകളാണ് ശനിയാഴ്ച ഉത്തരകൊറിയ പരീക്ഷിച്ചത്. ദക്ഷിണകൊറിയയും, യുഎസും ചേര്‍ന്നുള്ള സൈനികാഭ്യാസം ദക്ഷിണെകാറിയയില്‍ നടക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ പ്രകോപനം.
രണ്ടു മിസൈലുകളുകള്‍ 155 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കടലില്‍ പതിച്ചെന്ന് യുഎസ് വ്യക്തമാക്കി. എന്നാല്‍ ഒരു മിസൈല്‍ ഉത്തരകൊറിയ തൊടുത്ത ഉടന്‍ തന്നെ പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.