FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Scie & Tech

ഫെയ്‌സ്ബുക്കിന് പുതിയൊരു അവകാശികൂടി

Tuesday, Aug 29, 2017,11:07 IST By nikhil A A A

ന്യൂയോര്‍ക്ക്: ഫെയ്‌സ്ബുക്കിന് പുതിയൊരു അവകാശികൂടി. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് രണ്ടാമതും അച്ഛനായ കാര്യം ലോകത്തെ അറിയിച്ചത്. സുക്കര്‍ബര്‍ഗിന്റേയും പ്രിസില്ല ചാന്റേയും രണ്ടാമത്തെ കുട്ടിയും പെണ്‍കുഞ്ഞാണ്. ഓഗസ്റ്റ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

മകള്‍ വളരുന്ന ലോകത്തെ പരിചയപ്പെടുത്താനാണ് ഈ കത്തെന്നും വേഗത്തില്‍ അവള്‍ വളരാതിരിക്കട്ടെയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. പ്രസവവാര്‍ത്ത അറിഞ്ഞയുടന്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. മകളെ ലോകത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സുക്കര്‍ബര്‍ഗ് എഴുതിയ കത്ത് വൈറലായിക്കഴിഞ്ഞു.

https://www.facebook.com/4/posts/10103996712572761/