FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Breaking News

ഇന്ത്യക്ക് 158 റൺസിന്‍റെ വമ്പന്‍ ജയം

Thursday, Aug 31, 2017,22:22 IST By സ്വന്തം ലേഖകൻ A A A

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ടീം ഇന്ത്യയ്ക്ക് വമ്പന്‍ ജയം. 158 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 376 എന്ന വിജയലക്ഷ്യവുമായിറങ്ങിയ ശ്രീലങ്ക 207 റണ്‍സിന് ഓള്‍ ഔട്ടായി. കോഹ്ലിയാണ് കളിയിലെ കേമന്‍. പരമ്പര വിജയം നേടിയ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. ലങ്ക ചരിത്രത്തിലാദ്യമായാണ് സ്വന്തംനാട്ടില്‍ ഇത്രയും വലിയ പരാജയം ഏറ്റുവാങ്ങുന്നത്. അര്‍ധ സെഞ്ചുറി നേടിയ ഏഞ്ചലോ മാത്യൂസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ജാസ്പ്രിത് ഭൂംമ്രയും കുല്‍ദീപ് യാദവും ഹാര്‍ദിക് പാണ്ഡ്യയും ഇരട്ടവിക്കറ്റുകള്‍ നേടി. അക്സര്‍ പട്ടേലും ഷര്‍ദുര്‍ താക്കൂറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

https://twitter.com/ICC/status/903294550558605312

മാത്യൂസ് 80 ബോളില്‍ നിന്ന് 70 റണ്‍സെടുത്തു. മിലിന്ദ സിരിവര്‍ധന 43 ബോളില്‍ നിന്ന് 39 റണ്‍സ് സ്‌കോര്‍ ചെയ്തു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 375 റണ്‍സ് അടിച്ചെടുത്തു.

https://twitter.com/BCCI/status/903292300268265474

തന്റെ മുന്നൂറാം ഏകദിന മത്സരത്തിനറങ്ങിയ ധോണിയ്ക്ക് ഒരു റണ്‍സിന് അര്‍ധസെഞ്ചുറി നഷ്ടമായി. 42 പന്തില്‍ നിന്ന് ധോണി പുറത്താകെ 49 റണ്‍സ് സ്‌കോര്‍ ചെയ്തു. ധോണിക്കൊപ്പം ക്രീസില്‍ നിന്ന മനീഷ് പാണ്ഡെ അര്‍ധസെഞ്ചുറി 50 (42) കുറിച്ചു. രണ്ട് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ പിറന്നത്.
നായകന്‍ വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. ഇരുവരെയും പിന്നീട് പുറത്തായി 96 ബോളില്‍ നിന്ന് 131 റണ്‍സാണ് കോഹ്ലി അടിച്ചെടുത്തത്. കരിയറിലെ 29ാം സെഞ്ചുറിയെടുത്ത് നിന്ന കോഹ്ലിയെ ലസിത് മലിംഗയാണ് പുറത്താക്കിയത്. 76 ബോളില്‍ നിന്നാണ് വിരാട് 100 റണ്‍സ് അടിച്ചെടുത്തത്. 17 ഫോറും രണ്ട് സിക്സറുമടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. കോഹ്ലിയുടെ 29ാമത് ഏകദിന സെഞ്ചുറിയാണിത്.
88 ബോളില്‍ നിന്ന് രോഹിത് 104 റണ്‍സെടുത്ത് പുറത്തായി. 11 ഫോറും മൂന്നും സിക്സും രോഹിത് അടിച്ചെടുത്തു. കോഹ്ലിക്ക് പിന്നാലെയിറങ്ങിയ ഹര്‍ദിക് പാണ്ഡ്യ 18 ബോളില്‍ നിന്ന് 19 എടുത്ത് ഔട്ടായി. എട്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സെടുത്ത് നിന്ന ലോകേഷ് രാഹുലിന്റെ വിക്കറ്റ് അകില ധനഞ്ജയ വീഴ്ത്തി.
ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഏഴ് ബോളില്‍ നിന്ന് നാല് റണ്‍സെടുത്ത ധവാനെ വിശ്വ ഫെര്‍ണാണ്ടോ പുറത്താക്കി. 24 റണ്‍സ് വഴങ്ങി ഏഞ്ചലോ മാത്യൂസ് രണ്ട് വിക്കറ്റ് വീഴ്ത്തി. മലിംഗയും ഫെര്‍ണാണ്ടോയും പെരേരയും ഓരോ വിക്കറ്റ് വീതം നേടി. കോഹ്ലിയുടെ വിക്കറ്റോടെ ലസിത് മലിംഗ 300 വിക്കറ്റ് ക്ലബ്ബില്‍ പ്രവേശിച്ചു.