FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
World

അഫ്ഗാനിലെ യുഎസ് സൈനികരെ കൊലപ്പെടുത്തുന്നത് തടയണം; ഭീകരവേട്ട നടത്താന്‍ പാകിസ്ഥാനെ സഹായിക്കാമെന്ന് അമെരിക്ക

Friday, Sep 1, 2017,19:00 IST By സ്വന്തം ലേഖകൻ A A A

വാഷിങ്ടണ്‍: പാകിസ്ഥാന്‍ ഭീകരര്‍ക്ക് സംരക്ഷണവും താവളവും ഒരുക്കുന്നുണ്ടെങ്കില്‍ അത് ഉടനടി അവസാനിപ്പിക്കണമെന്ന് അമെരിക്ക പാകിസ്ഥാനുമായി സഹകരിച്ച് ഭീകരരെ വേട്ട നടത്താനൊരുങ്ങുക്കുകയാണെന്നും യുഎസ് ഡിഫന്‍സ് സെക്രട്ടറി ജിം മാറ്റിസ്. അഫ്ഗാനിസ്ഥാന്‍ മേഖലകളില്‍ ഭീകരര്‍ക്കെതിരെ പാകിസ്ഥാന്റെ സമീപനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ പട്ടാളക്കാരെ കൊലപ്പെടുത്താന്‍ ഭീകരര്‍ക്ക് പാകിസ്ഥാന്‍ സഹായം നല്‍കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ട്, ഇത്തരത്തില്‍ പാകിസ്ഥാന്‍ നടപടി തുടരുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ അമെരിക്ക ശക്തമായി പ്രതികരിക്കും മാറ്റിസ് വ്യക്തമാക്കി.
കിഴക്കനേഷ്യയിലെ തങ്ങളുടെ പുതിയ പദ്ധതികളുടെ ഭാഗമായിട്ടാണ് പാകിസ്താനുമായി ഇത്തരത്തിലൊരു സഹകരണത്തിന് മുതിരുന്നത്. ഹഖാനി ഭീകര ഗ്രൂപ്പുകളും താലിബാനടക്കമുള്ള ഭീകരവാദികളും പാക്കിസ്ഥാനില്‍ താവളമുറപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.