FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Editorial

കേ​ര​ള​ത്തി​ന്‍റെ പ്ലൈ​വു​ഡി​ലും ജി​എ​സ്ടി​യു​ടെ ഇ​രു​ട്ട​ടി

Friday, Sep 1, 2017,10:13 IST By മെട്രൊ വാർത്ത A A A

ക​യ​ര്‍, ക​ശു​വ​ണ്ടി, കൈ​ത്ത​റി തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ​പ്പോ​ലെ കേ​ര​ള​ത്തി​ല്‍ ത​ഴ​ച്ചു തു​ട​ങ്ങി​യ ഒ​രു വ്യ​വ​സാ​യ​മാ​യി​രു​ന്നു പ്ലൈ​വു​ഡ് ഇ​ന്‍ഡ​സ്ട്രി. പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ നി​ന്നു വ്യ​ത്യ​സ്ത​മാ​യി, ആ​ധു​നി​ക യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഗു​ണ​മേ​ന്മ​യു​ള്ള മേ​ല്‍ത്ത​രം പ്ലൈ​വു​ഡ് നി​ര്‍മി​ക്കാ​നു​ള്ള വി​ദ്യ കേ​ര​ള​ത്തി​ല്‍, പ്ര​ത്യേ​കി​ച്ച്, എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പെ​രു​മ്പാ​വൂ​രി​ല്‍ വ​ള​ര്‍ന്നു പ​ന്ത​ലി​ച്ച​താ​ണ്. ചെ​റു​തും വ​ലു​തു​മാ​യ നൂ​റു​ക​ണ​ക്കി​നു ഫാ​ക്റ്റ​റി​ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​യെ​ടു​ക്കു​ന്ന ആ​ധു​നി​ക വ്യ​വ​സാ​യ ശാ​ഖ​യാ​യി പ്ലൈ​വു​ഡ് ഇ​ന്‍ഡ​സ്ട്രി വി​കാ​സം പ്രാ​പി​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ല്‍, സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഒ​ട്ടേ​റെ പ്ര​തി​സ​ന്ധി​ക​ള്‍ മൂ​ലം നി​ല​നി​ൽ​പ്പി​നാ​യി വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ് ഈ ​വ്യ​വ​സാ​യം. അ​സം​സ്കൃ​ത വി​ഭ​വ​മാ​യ ക​ട്ടി കു​റ​ഞ്ഞ ത​ടി കി​ട്ടാ​നി​ല്ലാ​ത്ത​താ​യി​രു​ന്നു ഒ​രു പ്ര​ശ്നം. അ​തി​നി​ടെ ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നി​നു നി​ല​വി​ല്‍ വ​ന്ന ഏ​കീ​കൃ​ത നി​കു​തി സ​മ്പ്ര​ദാ​യ​മാ​യ ജി​എ​സ്ടി ഈ ​വ്യ​വ​സാ​യ​ത്തി​ന്‍റെ ന​ടു​വൊ​ടി​ക്കു​ക​യാ​ണ്. പു​തി​യ നി​കു​തി ഘ​ട​ന വ​ന്ന​തോ​ടെ​യു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ഉ​ത്പാ​ദ​നം നി​ര്‍ത്തു​ക​യോ, പ​ര​മാ​വ​ധി ചു​രു​ക്കു​ക​യോ ചെ​യ്തി​രി​ക്കു​ക​യാ​ണ് പെ​രു​മ്പാ​വൂ​രി​ലെ മി​ക്ക ഫാ​ക്റ്റ​റി​ക​ളും.
നേ​ര​ത്തേ 14 ശ​ത​മാ​നം വി​ൽ​പ്പ​ന നി​കു​തി​യു​ണ്ടാ​യി​രു​ന്ന പ്ലൈ​വു​ഡി​ന്‍റെ പു​തു​ക്കി​യ ജി​എ​സ്ടി 28 ശ​ത​മാ​ന​മാ​ണ്. ഇ​തു പ​ന്ത്ര​ണ്ടു ശ​ത​മാ​ന​മാ​യി കു​റ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്ക്, കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌​ലി​ക്കു ക​ത്ത​യ​ച്ചി​ട്ടു​ണ്ട്. അ​തി​ന്‍റെ മ​റു​പ​ടി ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ല. പ​ക്ഷേ, ഓ​ണ​ക്കാ​ല​ത്ത് വ​ൻ വ​രു​മാ​ന​ച്ചോ​ര്‍ച്ച മൂ​ല​മു​ണ്ടാ​യ പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണു വ്യാ​പാ​രി​ക​ളും ഉ​പ​യോ​ക്താ​ക്ക​ളും. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും വ​ര്‍ധി​ച്ചു​വ​രു​ന്ന ഡി​മാ​ൻ​ഡി​ന് അ​നു​സ​രി​ച്ച് ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​ക്കു ക​ഴി​യു​ന്നി​ല്ല. അ​തി​ന്‍റെ നേ​ട്ടം ചൈ​ന കൊ​യ്യു​ക​യാ​ണെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത പ്ലൈ​വു​ഡ് യ​ഥേ​ഷ്ടം ഇ​റ​ക്കു​മ​തി ചെ​യ്ത് വ​ന്‍കി​ട വ്യാ​പാ​രി​ക​ള്‍ കോ​ടി​ക​ള്‍ കൊ​യ്യു​മ്പോ​ഴാ​ണ് കേ​ര​ള​ത്തി​ന്‍റെ പ്ര​ധാ​ന വ്യാ​വ​സാ​യി​ക ഉ​ത്പ​ന്ന​മാ​യ പ്ലൈ​വു​ഡ് ചി​ത​ല​രി​ച്ചു പോ​കു​ന്ന​ത്.
ഇ​രു​പ​ത്ത​യ്യാ​യി​രം കോ​ടി രൂ​പ​യു​ടെ വ്യാ​പാ​ര​മാ​ണ് ഒ​രു വ​ര്‍ഷം ഈ ​മേ​ഖ​ല​യി​ല്‍ രാ​ജ്യ​ത്തു ന​ട​ക്കു​ന്ന​ത്. 16 ശ​ത​മാ​നം എ​ക്സൈ​സ് നി​കു​തി​യും നാ​ലു ശ​ത​മാ​നം വി​ൽ​പ്പ​ന നി​കു​തി​യു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍ഷം വ​രെ ദേ​ശീ​യ​ത​ല​ത്തി​ല്‍ നി​ശ്ച​യി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. ജി​എ​സ്ടി വ​രു​ന്ന​തോ​ടെ എ​ല്ലാ നി​കു​തി​ക​ളും ചേ​ര്‍ത്ത് പ​ര​മാ​വ​ധി പ​ത്തു ശ​ത​മാ​നം നി​കു​തി മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ എ​ന്നാ​യി​രു​ന്നു ഫെ​ഡ​റേ​ഷ​ന്‍ ഒ​ഫ് ഇ​ന്ത്യ​ന്‍ പ്ലൈ​വു​ഡ് ആ​ന്‍ഡ് പാ​ന​ല്‍ ഇ​ന്‍ഡ​സ്ട്രീ​സ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. അ​താ​ണി​പ്പോ​ള്‍ 28 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍ന്നി​രി​ക്കു​ന്ന​ത്. ഇ​തു താ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​താ​ണെ​ന്നു ഫെ​ഡ​റേ​ഷ​നും വാ​ദി​ക്കു​ന്നു. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ഇ​ന്ത്യ​ന്‍ പ്ലൈ​വു​ഡ് ഇ​ന്‍ഡ​സ്ട്രീ​സ് റി​സ​ര്‍ച്ച് ആ​ന്‍ഡ് ട്രെ​യ്‌​നി​ങ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ​ഠ​ന ഗ​വേ​ഷ​ണ​ങ്ങ​ളി​ലും കു​റ​ഞ്ഞ നി​കു​തി ഉ​ത്പാ​ദ​ന​ത്തെ​യും വ്യ​വ​സാ​യ​ത്തെ​യും പു​ഷ്ടി​പ്പെ​ടു​ത്തു​മെ​ന്നു ക​ണ​ക്കാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ജി​എ​സ്ടി അ​വ​രെ​യും നി​രാ​ശ​രാ​ക്കി.
ദേ​ശീ​യ വ​ന സം​ര​ക്ഷ​ണ നി​യ​മം മു​ന്‍നി​ര്‍ത്തി ത​ടി സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​തി​യ ഫാ​ക്റ്റ​റി​ക​ള്‍ തു​റ​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി വി​ല​ക്കി​യി​ട്ടു​ണ്ട്. പ്ലൈ​വു​ഡി​ന് ആ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത ത​ടി കി​ട്ടാ​നും ബു​ദ്ധി​മു​ട്ടാ​ണ്. ആ​ഫ്രി​ക്ക, വി​യ​റ്റ്‌​നാം, ലാ​വോ​സ്, പ​പ്പു​വ ന്യൂ ​ഗ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​ന്ത്യ​യി​ലെ വ​ന്‍കി​ട ഫാ​ക്റ്റ​റി​ക​ള്‍ വ​ലി​യ അ​ള​വി​ല്‍ അ​സം​സ്കൃ​ത ത​ടി ഇ​റ​ക്കു​ന്ന​ത്. പ്ര​മു​ഖ ബ്രാ​ന്‍ഡു​ക​ളാ​യ ഗ്രീ​ന്‍ പ്ലൈ, ​സെ​ന്‍ചു​റി പ്ലൈ​വു​ഡ്, കി​റ്റ്‌​പ്ലൈ, നാ​ഷ​ണ​ല്‍ പ്ലൈ​വു​ഡ്, യൂ​ണി പ്ലൈ ​തു​ട​ങ്ങി​യ​വ ഇ​ങ്ങ​നെ അ​സം​സ്കൃ​ത ത​ടി ഇ​റ​ക്കു​മ​തി ചെ​യ്താ​ണ് ഉ​ത്പാ​ദ​നം ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ലെ പ്ലൈ​വു​ഡ് വ്യ​വ​സാ​യ​ത്തെ നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ പ്ര​ധാ​ന ഘ​ട​കം റ​ബ​ര്‍ ക​ര്‍ഷ​ക​രാ​ണ്. സ്ലോ​ട്ട​ര്‍ ടാ​പ്പി​ങ്ങി​നു ശേ​ഷം വെ​ട്ടി​മാ​റ്റു​ന്ന റ​ബ​ര്‍ മ​ര​ങ്ങ​ളു​ടെ സിം​ഹ​ഭാ​ഗ​വും എ​ത്തു​ന്ന​ത് പെ​രു​മ്പാ​വൂ​രി​ലാ​ണ്. റ​ബ്‌​വു​ഡ് എ​ന്ന മേ​ല്‍ത്ത​രം ഉ​ത്പ​ന്ന​ത്തി​നു ശേ​ഷം വ​രു​ന്ന ക​ട്ടി​കു​റ​ഞ്ഞ ത​ടി​യാ​ണ് പ്ലൈ​വു​ഡ് ഫാ​ക്റ്റ​റി​ക​ളി​ലെ​ത്തു​ന്ന​ത്.
രാ​ജ്യ​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന വ്യ​വ​സാ​യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മാ​ണു പ്ലൈ​വു​ഡ്. 2015 മു​ത​ല്‍ അ​ഞ്ചു വ​ര്‍ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ 19.7 ശ​ത​മാ​ന​മാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന വ​ള​ര്‍ച്ച. വീ​ടു​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​ല്‍ മാ​ത്ര​മ​ല്ല, ഓ​ഫി​സ് ന​വീ​ക​ര​ണ​ത്തി​ലും പ്ര​ധാ​ന ഘ​ട​ക​മാ​ണ​ത്. കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ന​ഗ​ര വി​ക​സ​ന ന​യ​ങ്ങ​ളും സ്മാ​ര്‍ട്ട് സി​റ്റി പ​ദ്ധ​തി​ക​ളും പ്ലൈ​വു​ഡി​ന്‍റെ ഉ​പ​യോ​ഗം വ​ള​രെ​യ​ധി​കം ഉ​യ​ര്‍ത്തി​യി​ട്ടു​ണ്ട്. അ​തി​ന്‍റെ പ്ര​യോ​ജ​നം ഏ​റെ​യും രാ​ജ്യ​ത്തെ വ​ന്‍കി​ട കു​ത്ത​ക ക​മ്പ​നി​ക​ളും ബാ​ക്കി ചൈ​ന പോ​ലു​ള്ള ഇ​റ​ക്കു​മ​തി രാ​ജ്യ​ങ്ങ​ളും കൊ​യ്തു കൂ​ട്ടു​മ്പോ​ള്‍, കേ​ര​ള​ത്തി​ല്‍ മാ​ത്രം ഈ ​വ്യ​വ​സാ​യം ഊ​ര്‍ധ്വ​ന്‍ വ​ലി​ക്കു​ന്നു. പ്ലൈ​വു​ഡി​ന്‍റെ കാ​ര്യ​ത്തി​ല്‍ മാ​ത്ര​മ​ല്ല, ഉ​ത്പാ​ദ​ന രം​ഗ​ത്ത് ഏ​തു പ്ര​തി​സ​ന്ധി ഉ​ണ്ടാ​കു​മ്പോ​ഴും കേ​ര​ള​ത്തെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ക. മെ​യ്ക്ക് ഇ​ന്‍ ഇ​ന്ത്യ പോ​ലു​ള്ള പ​ദ്ധ​തി​ക​ളു​ടെ നേ​ട്ടം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ള്‍ കൈ​യ​ട​ക്കു​മ്പോ​ള്‍, അ​ത്ത​ര​ത്തി​ല്‍ ഒ​രെ​ണ്ണം പോ​ലും കേ​ര​ള​ത്തി​ല്‍ വ​ന്നി​ല്ല. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ കാ​ര്‍ വി​പ​ണി കേ​ര​ള​ത്തി​ലാ​യി​ട്ടും ത​മി​ഴ്നാ​ട്ടി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലും ക​ര്‍ണാ​ട​ക​ത്തി​ലു​മൊ​ക്കെ എ​ത്ര​യെ​ത്ര വ​ന്‍കി​ട ഫാ​ക്റ്റ​റി​ക​ളെ​ത്തി. രാ​ജ്യ​ത്തേ​ക്കും ഏ​റ്റ​വും ഗു​ണ​മേ​ന്മ​യു​ള്ള ക​രി​മ​ണ​ല്‍ നി​ക്ഷേ​പം അ​തി​സ​മ്പ​ന്ന​മാ​യി​ട്ടും കൊ​ല്ലം ച​വ​റ​യി​ലെ കേ​ര​ള മി​ന​റ​ല്‍സ് ആ​ന്‍ഡ് മെ​റ്റ​ല്‍സി​ന​പ്പു​റ​ത്തേ​ക്ക് ഒ​രു ഫാ​ക്റ്റ​റി പോ​ലും പൊ​തു​മേ​ഖ​ല​യി​ല്‍ വ​ന്നി​ട്ടി​ല്ല. സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ അ​ന​ധി​കൃ​ത ഖ​ന​ന​വും ക​ള്ള​ക്ക​ട​ത്തും ന​ട​ത്തി കോ​ടി​ക​ള്‍ കൊ​യ്യു​മ്പോ​ള്‍ പൊ​തു​മേ​ഖ​ല​യി​ലെ കെ​എം​എം​എ​ല്ലി​ലെ ഖ​ന​ന തൊ​ഴി​ലാ​ളി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തീ​കാ​ത്മ​ക​മാ​യി ക​രി​മ​ണ​ല്‍ സ​ദ്യ വി​ള​മ്പി പ്ര​തി​ഷേ​ധി​ച്ചു.
കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം വ്യ​വ​സാ​യ​ങ്ങ​ളാ​യി​രു​ന്ന ക​ശു​വ​ണ്ടി​യും ക​യ​റും നാ​ളി​കേ​ര​വും എ​ന്നേ ഇ​വി​ടം വി​ട്ടു. പി​ല്‍ക്കാ​ല​ത്ത് ഇ​വി​ടെ വേ​രു​പി​ടി​ച്ച പ്ലൈ​വു​ഡും ക​രി​മ​ണ​ലും പോ​ലും പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ​പ്പോ​ലെ ത​ക​ര്‍ന്ന​ടി​യു​ക​യാ​ണ്. അ​വ​യൊ​ന്നും നി​ല​നി​ര്‍ത്താ​നു​ള്ള ശ്ര​മ​ങ്ങ​ള​ല്ല, ലാ​ഭ​ക​ര​മാ​യ വ്യ​വ​സാ​യ​ങ്ങ​ളെ​പ്പോ​ലും എ​ങ്ങ​നെ നാ​ടു​ക​ട​ത്താ​മെ​ന്ന ചി​ല​രു​ടെ ആ​ലോ​ച​ന​യാ​ണ് പെ​രു​മ്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത​ത്തി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.