FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Sports

ജപ്പാൻ ലോകകപ്പിന്

Friday, Sep 1, 2017,10:55 IST By മെട്രൊ വാർത്ത A A A

ടോ​ക്ക്യോ: 2018 റ​ഷ്യ​ൻ ലോ​ക​ക​പ്പി​ന് ജ​പ്പാ​ൻ ടി​ക്ക​റ്റു​റ​പ്പി​ച്ചു. ഏ​ഷ്യ​ൻ മേ​ഖ​ലാ യോ​ഗ്യ​ത റൗ​ണ്ടി​ൽ ഓ​സ്ട്രേ​ലി​യ​യെ 2-0ത്തി​നാ​ണ് ജ​പ്പാ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സെ​യ്താ​മ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ത​കു​മ ഒ​സാ​നോ, യോ​സു​കെ ഇ​ടെ​ഗു​ച്ചി എ​ന്നി​വ​രാ​ണ് ജ​പ്പാ​ന്‍റെ ഗോ​ളു​ക​ൾ നേ​ടി​യ​ത്.
ഗ്രൂ​പ്പ് ബി​യി​ൽ ഒ​ന്നാ​മ​താ​ണ് ജ​പ്പാ​ൻ. ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ സൗ​ദി അ​റേ​ബ്യ​യു​മാ​യി​ട്ടാ​ണ് ജ​പ്പാ​ന്‍റെ അ​ടു​ത്ത മ​ത്സ​രം. ഓ​സ്ട്രേ​ലി​യ​ക്കും നി​ർ​ണാ​യ​ര​ക​മാ​ണ് മ​ത്സ​രം. സൗ​ദി വി​ജ​യി​ച്ചാ​ൽ ഓ​സീ​സി​ന്‍റെ സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​ക്കും. ജ​പ്പാ​ൻ വി​ജ​യി​ക്കു​ക​യോ സ​മ​നി​ല പാ​ലി​ക്കു​ക​യോ ചെ​യ്യ​ണം. മാ​ത്ര​മ​ല്ല, അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ താ​യ്‌​ല​ൻ​ഡി​നെ വ​ലി​യ വ്യ​ത്യാ​സ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യും വേ​ണം. ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടു​ന്ന നാ​ലാ​മ​ത്തെ ടീ​മാ​ണ് ജ​പ്പാ​ൻ. ആ​തി​ഥേ​യ​രാ​യ റ​ഷ്യ​ക്ക് പു​റ​മെ ബ്ര​സീ​ൽ, ഇ​റാ​ൻ എ​ന്നി​വ​ർ നേ​ര​ത്തെ യോ​ഗ്യ​ത ഉ​റ​പ്പി​ച്ചി​രു​ന്നു.