FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Art-culture

മ​ണ്‍കോ​ല​ങ്ങ​ളാ​യി മ​ണ്ണി​ന്‍റെ ഉ​ട​യോ​ന്‍

Friday, Sep 1, 2017,8:30 IST By സി​ജോ കൊ​ട​ക​ര A A A

മ​ണ്ണി​ന്‍റെ ഉ​ട​യോ​നാ​ണ് മാ​വേ​ലി​ത്ത​മ്പു​രാ​ന്‍. അ​തു​കൊ​ണ്ടാ​ണ​ത്രെ ക​ളി​മ​ണ്ണി​ലു​ണ്ടാ​ക്കു​ന്ന ഓ​ണ​ത്ത​പ്പ​ന്‍മാ​രെ മ​ണ്‍പാ​ത്ര​ങ്ങ​ള്‍ പോ​ലെ തീ​യി​ല്‍ ചു​ട്ടെ​ടു​ക്കാ​ത്ത​ത്. മ​ഴ​യി​ല്‍ അ​ലി​ഞ്ഞു​പോ​കു​ന്ന വി​ധ​മാ​ക​ണം ഓ​ണ​ത്ത​പ്പ​നെ മ​ണ്ണി​ല്‍ മെ​ന​ഞ്ഞെ​ടു​ക്കാ​ന്‍. ബാ​ല്യം, കൗ​മാ​രം, യൗ​വ​നം, വാ​ര്‍ധ​ക്യം എ​ന്നി​വ സ​ങ്ക​ല്‍പ്പി​ച്ച് നാ​ലു മു​ഖ​ങ്ങ​ളു​ള്ള ഓ​ണ​ത്ത​പ്പ​ന്‍. മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ നാ​ല് അ​വ​സ്ഥ​ക​ളാ​യ ബ്ര​ഹ്മ​ച​ര്യം, ഗാ​ര്‍ഹ​സ്ഥ്യം, വാ​ന​പ്ര​സ്ഥം, സ​ന്ന്യാ​സം എ​ന്നി​വ​യെ നാ​ലു വ​ശ​ങ്ങ​ള്‍ പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു എ​ന്നും വി​ശ്വാ​സം. തൃ​ക്കാ​ക്ക​ര​യെ​ത്തി തേ​വ​രെ കാ​ണാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ സ്വ​ന്തം മു​റ്റ​ത്ത് തൃ​ക്കാ​ക്ക​ര​പ്പ​ന്‍റെ പ്ര​തി​രൂ​പ​മാ​യ ഓ​ണ​ത്ത​പ്പ​നെ​യു​ണ്ടാ​ക്കി പ്ര​തി​ഷ്ഠി​ക്കു​ന്ന​താ​ണ് കീ​ഴ്വ​ഴ​ക്കം. പ​ടി​മു​ത​ല്‍ അ​റ​വ​രെ ഓ​ണ​ത്ത​പ്പ​നെ നി​ര​ത്തി മാ​വേ​ലി​യെ വ​ര​വേ​ല്‍ക്ക​ണ​മെ​ന്ന് പ​ഴ​മ​ക്കാ​ര്‍ പ​റ​യും.
അ​ത്തം മു​ത​ലേ അ​ടി​ച്ചു ത​ളി​ച്ച് ക​ള​മെ​ഴു​തി തു​മ്പ​ക്കു​ട​വും പൂ​ക്ക​ള​വു​മി​ടു​മെ​ങ്കി​ലും, ഉ​ത്രാ​ട​നാ​ളി​ല്‍ ആ​ര്‍പ്പോ ഇ​ര്‍റോ വി​ളി​ക​ളു​മാ​യാ​ണ് വീ​ട്ടു​മു​റ്റ​ത്തോ ഇ​റ​യ​ത്തോ തൃ​ക്കാ​ക്ക​ര​പ്പ​നെ പ്ര​തി​ഷ്ഠി​ക്കു​ക. ഈ ​വി​ശി​ഷ്ട​മാ​യ രൂ​പം മ​ഹാ​വി​ഷ്ണു​വി​ന്‍റെ അ​വ​താ​ര​മാ​യ വാ​മ​ന​ന്‍റെ പ്ര​തീ​ക​മ​ത്രെ. ചി​ല​യി​ട​ങ്ങ​ളി​ല്‍ മ​ഹാ​ബ​ലി​യാ​യും സ​ങ്ക​ല്‍പ്പി​ക്കു​ന്ന​വ​രു​ണ്ട്. വീ​ട്ടു​മു​റ്റ​ത്തി​രി​ക്കു​ന്ന ഓ​ണ​ത്ത​പ്പ​നെ​യും മു​ത്തി​യ​മ്മ​യെ​യും കാ​ണു​ന്ന​തോ​ടെ ഓ​ണ​മു​ണ്ണാ​നെ​ത്തു​ന്ന മാ​വേ​ലി​ത്ത​മ്പു​രാ​ന്‍ സ​ന്തോ​ഷ​ത്തോ​ടെ ആ ​വീ​ട്ടി​ലേ​ക്കു ക​യ​റു​മെ​ന്നാ​ണ് വി​ശ്വാ​സം. തി​രു​വോ​ണ​നാ​ളി​ല്‍ ഒ​രു​ക്കു​ന്ന പൂ​ക്ക​ള​ത്തി​നൊ​പ്പം അ​രി​മാ​വ് കോ​ല​ങ്ങ​ള്‍ക്കും പൂ​ക്ക​ള്‍ക്കു​മി​ട​യി​ലാ​ണ് തൃ​ക്കാ​ക്ക​ര​പ്പ​ന്‍റെ സ്ഥാ​നം. ചെ​റി​യ പീ​ഠ​ത്തി​ലി​രു​ത്തി തു​മ്പ​ക്കു​ടം, പു​ഷ്പ​ങ്ങ​ള്‍ എ​ന്നി​വ​കൊ​ണ്ട് അ​ല​ങ്ക​രി​ക്കും. ക​ത്തി​ച്ച നി​ല​വി​ള​ക്ക്, ച​ന്ദ​ന​ത്തി​രി, വേ​വി​ച്ച അ​ട, മു​റി​ച്ച നാ​ളി​കേ​രം, അ​വി​ല്‍, മ​ല​ര്‍ തു​ട​ങ്ങി​യ​വ​യും വ​ച്ചാ​ണ് ഓ​ണം കൊ​ള്ളു​ന്ന​ത്. ഒ​ന്നു മു​ത​ല്‍ 11 ഓ​ണ​ത്ത​പ്പ​നെ വ​രെ വ​യ്ക്കാം.
കു​മ്പാ​ര​ത്തെ​രു​വി​ല്‍നി​ന്നു
ക​ട​ലി​ന​ക്ക​രേ​യ്ക്ക്
മു​റ്റ​ത്ത് പൂ​ക്ക​ള​മി​ട്ട് ഓ​ണ​ത്ത​പ്പ​ന്‍റെ കോ​ലം പ്ര​തി​ഷ്ഠി​ച്ച് മാ​വേ​ലി​ത്ത​മ്പു​രാ​നു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ് തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു മ​ല​യാ​ളി​ക​ള്‍. ഓ​ണ​ക്കാ​ല​മാ​യ​തോ​ടെ ഓ​ണ​ത്ത​പ്പ​നും ആ​വ​ശ്യ​ക്കാ​രേ​റെ. വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍ ഓ​ണ​ത്ത​പ്പ​നും അ​ല​ങ്കാ​ര​ത്തി​നു​ള്ള ക​ളി​മ​ണ്‍ വ​സ്തു​ക്ക​ളു​മൊ​ക്കെ​യാ​യി നി​ര​ന്നു​ക​ഴി​ഞ്ഞു. ഓ​ണ​ത്ത​പ്പ​ന്‍, മു​ത്തി​യ​മ്മ, അ​ര​ക​ല്ല്, ഉ​ര​ല്‍, ചി​ര​വ എ​ന്നി​ങ്ങ​നെ അ​ഞ്ച് ശി​ല്‍പ്പ​ങ്ങ​ള്‍ ഓ​ണം കൊ​ള്ളാ​ന്‍ ഓ​ണ​ത്ത​റ​യി​ല്‍ വ​യ്ക്കു​ന്ന പ​തി​വ് മു​ന്‍പു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ മി​ക്ക​യി​ട​ങ്ങ​ളി​ലും ഓ​ണ​ത്ത​പ്പ​ന്‍ മാ​ത്ര​മാ​യി. പ​ര​മ്പ​രാ​ഗ​ത ക​ളി​മ​ണ്‍ പാ​ത്ര നി​ര്‍മാ​ണം ന​ട​ത്തു​ന്ന കൊ​ട​ക​ര​യി​ലെ കു​മ്പാ​ര​ത്തെ​രു​വി​ല്‍നി​ന്ന് കേ​ര​ള​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ക​ട​ല്‍ ക​ട​ന്ന് ഗ​ള്‍ഫ് നാ​ടു​ക​ളി​ലേ​ക്കും പോ​കു​ന്നു​ണ്ട് ഓ​ണ​ത്ത​പ്പ​ന്‍മാ​ര്‍. എ​ണ്‍പ​തോ​ളം കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ ക​ളി​മ​ണ്‍ പാ​ത്ര നി​ര്‍മാ​ണം ന​ട​ത്തു​ന്നു. അ​തി​ല്‍ നാ​ല്‍പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഓ​ണ​ത്ത​പ്പ​നെ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലു​ള്ള​ത്. നൂ​റ്റാ​ണ്ടു​ക​ള്‍ക്കു മു​ന്‍പ് കേ​ര​ള​ത്തി​ലേ​ക്കു കു​ടി​യേ​റി​യ വേ​ളാ​ര്‍ സ​മു​ദാ​യ​ക്കാ​രാ​ണ് പ​ര​മ്പ​രാ​ഗ​ത​മാ​യി ഓ​ണ​ത്ത​പ്പ​നെ ഒ​രു​ക്കി​യി​രു​ന്ന​ത്. 20 വ​ര്‍ഷം മു​ന്‍പ് ഏ​ഴോ​ളം കു​ടും​ബ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഇ​തു ചെ​യ്തി​രു​ന്ന​ത്. അ​ന്നൊ​ക്കെ ത​ല​ച്ചു​മ​ടാ​യി കൊ​ണ്ടു​ന​ട​ന്നാ​യി​രു​ന്നു വി​ല്‍പ്പ​ന. എ​ന്നാ​ലി​പ്പോ​ള്‍ അ​ര ല​ക്ഷ​ത്തോ​ളം തൃ​ക്കാ​ക്ക​ര​പ്പ​ന്‍മാ​ര്‍ ഓ​രോ ഓ​ണ​ക്കാ​ല​ത്തും ഇ​വി​ടെ​നി​ന്നു പോ​കു​ന്നു​ണ്ട്. വി​ഷു ക​ഴി​യു​ന്ന​തോ​ടെ ത​ന്നെ ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളും ഇ​വ​ര്‍ തു​ട​ങ്ങു​ക​യാ​യി. ആ​റി​ഞ്ച് മു​ത​ല്‍ 36 ഇ​ഞ്ച് വ​രെ ഉ​യ​ര​മു​ള്ള ഓ​ണ​ത്ത​പ്പ​ന്‍മാ​രെ ആ​വ​ശ്യ​മ​നു​സ​രി​ച്ച് ഇ​വി​ടെ നി​ര്‍മി​ച്ചു ന​ല്‍കു​ന്നു​ണ്ടെ​ന്ന് പു​ത്ത​ന്‍വീ​ട്ടി​ല്‍ ശി​വ​ദാ​സ​ന്‍ പ​റ​യു​ന്നു. ഇ​വ​യെ​ല്ലാം കൈ​കൊ​ണ്ടു​മാ​ത്ര​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.
മ​ണ്ണി​ന്‍റെ ഉ​ട​യോ​ര്‍
മു​ക​ള്‍ ഭാ​ഗം പ​ര​ന്ന കോ​ണ്‍ ആ​കൃ​തി​യി​ലു​ള്ള ക​ളി​മ​ണ്‍ രൂ​പ​ങ്ങ​ളാ​ണ് ഓ​ണ​പ്പൂ​ക്ക​ള​ത്തി​നൊ​പ്പം വ​യ്ക്കു​ന്ന തൃ​ക്കാ​ക്ക​ര അ​പ്പ​ന്‍. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ല്‍ നെ​ല്‍പ്പാ​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള ക​ളി​മ​ണ്ണ് കു​ഴ​ച്ചാ​യി​രു​ന്നു നി​ര്‍മാ​ണം. പാ​ട​ങ്ങ​ളി​ല്‍നി​ന്നു മ​ണ്ണ് കി​ട്ടാ​താ​യ​പ്പോ​ള്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് ഓ​ട്ടു​ക​മ്പ​നി​ക​ളി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന മ​ണ്ണ് വി​ല​യ്ക്കു വാ​ങ്ങി അ​ര​ച്ചെ​ടു​ത്താ​ണ് ഇ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ളി​മ​ണ്ണ് അ​രി​ച്ചെ​ടു​ത്ത് വെ​ള്ളം ചേ​ര്‍ത്ത് കു​ഴ​ച്ച് ഒ​രു ദി​വ​സം പ​ഴു​ക്കാ​നി​ട്ട ശേ​ഷം ഉ​രു​ള​യാ​ക്കി വെ​ള്ളം വ​ലി​യാ​ന്‍ വ​യ്ക്കും. തു​ട​ര്‍ന്ന് മൂ​ല​തി​രി​ച്ച് മ​റി​ച്ചെ​ടു​ത്ത് ര​ണ്ടും മൂ​ന്നും നാ​ലും ദി​ന​ങ്ങ​ളി​ല്‍ ത​ട്ടും മു​ട്ടും പൊ​ത്തും കു​ത്തും കൊ​ടു​ത്താ​ണ് ഓ​രോ ഓ​ണ​ത്ത​പ്പ​നെ​യും പൂ​ര്‍ണ​മാ​ക്കു​ന്ന​ത്. നി​റം കൊ​ടു​ത്ത ശേ​ഷം മൂ​ന്നു​ദി​വ​സം വ​രെ ഉ​ണ​ക്കി​യെ​ടു​ക്കും. നെ​റു​ക​യി​ലും നാ​ല് വ​ശ​ങ്ങ​ളി​ലും പൂ​ക്ക​ള്‍ ചാ​ര്‍ത്താ​ന്‍ സു​ഷി​ര​ങ്ങ​ളു​മു​ണ്ടാ​കും. ഉ​ണ​ങ്ങി​യ ശേ​ഷം ആ​വ​ശ്യ​മാ​യ ചാ​യ​ക്കൂ​ട്ടു​ക​ള്‍കൊ​ണ്ട് തി​ള​ക്ക​മേ​റ്റും. ഒ​രു ദി​വ​സം ഒ​രാ​ള്‍ക്ക് 20 എ​ണ്ണം വ​രെ ഉ​ണ്ടാ​ക്കാ​നാ​കും.
മ​ണ്ണി​ലും മാ​യം
ക്ഷാ​മം കൂ​ടി​യ​തോ​ടെ ക​ളി​മ​ണ്ണി​ന് വി​ല​യും കൂ​ടി. ഒ​രു ലോ​ഡി​ന് 4000 രൂ​പ വ​രെ​യാ​ണ് വ​ര്‍ധ​ന. ക​ളി​മ​ണ്‍പാ​ത്ര വ്യ​വ​സാ​യം പ്ര​തി​സ​ന്ധി​യി​ലാ​ണെ​ങ്കി​ലും ഓ​ണ​ത്ത​പ്പ​ന്‍മാ​ര്‍ ക​നി​ഞ്ഞ് ഓ​ണ​മു​ണ്ണാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍. പ്ലാ​സ്റ്റി​ക്കി​ലും മ​ര​ത്തി​ലു​മു​ണ്ടാ​ക്കു​ന്ന ഓ​ണ​ത്ത​പ്പ​ന്‍മാ​രു​ണ്ടെ​ങ്കി​ലും ക​ളി​മ​ണ്ണു​കൊ​ണ്ട് നി​ര്‍മി​ക്കു​ന്ന​വ​യ്ക്ക് ഡി​മാ​ന്‍ഡ് കു​റ​ഞ്ഞി​ട്ടി​ല്ല. ക​ളി​മ​ണ്ണി​നു വി​ല​കൂ​ടി​യ​തോ​ടെ ചെ​മ്മ​ണി​നൊ​പ്പം പേ​രി​ന് മാ​ത്രം ക​ളി​മ​ണ്ണു​പ​യോ​ഗി​ച്ചും ചി​ല​യി​ട​ങ്ങ​ളി​ല്‍ തൃ​ക്കാ​ക്ക​ര​പ്പ​നെ ഒ​രു​ക്കു​ന്നു​ണ്ട്.