FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Cinema

ഹോ​ളി​വു​ഡി​ൽ ഒ​ന്നു​മാ​കാ​തെ ദീ​പി​ക

Friday, Sep 1, 2017,11:21 IST By മെട്രൊ വാർത്ത A A A

ഇ​ന്ത്യ​ൻ സി​നി​മാ​ലോ​കം ഏ​റെ ച​ർ​ച്ച ചെ​യ്തൊ​രു വി​ഷ​യ​മാ​ണ് ബി​വു​ഡ് താ​ര​സു​ന്ദ​രി​മാ​രാ​യ പ്രി​യ​ങ്ക ചോ​പ്ര​യു​ടെ​യും ദീ​പി​ക പ​ദു​ക്കോ​ണി​ന്‍റെ​യും ഹോ​ളി​വു​ഡ് അ​ര​ങ്ങേ​റ്റം. ഇ​വ​ർ ഹോ​ളി​വു​ഡി​ൽ സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രും. പീ​സി​യും ദീ​പ്സും അ​ങ്ങ​നെ ത​ന്നെ​യാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ൽ അ​ത്ര ര​സ​ക​ര​മ​ല്ലാ​ത്തൊ​രു വാ​ർ​ത്ത​യാ​ണ് പാ​പ്പ​രാ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഏ​താ​ണ്ട് ഒ​രേ സ​മ​യം ഹോ​ളി​വു​ഡ് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ച​വ​രാ​ണ് പ്രി​യ​ങ്ക ചോ​പ്ര​യും ദീ​പി​ക പ​ദു​ക്കോ​ണും. എ​ന്നാ​ൽ പ്രി​യ​ങ്ക​യെ ഹോ​ളി​വു​ഡ് സ്വീ​ക​രി​ച്ച​പ്പോ​ൾ ദീ​പി​ക​യോ​ട് മു​ഖം​തി​രി​ച്ചു​നി​ൽ​ക്കു​ക​യാ​ണ​ത്രേ ഹോ​ളി​വു​ഡ്. പാ​ശ്ചാ​ത്ത്യ​നാ​ട്ടി​ൽ പ്രി​യ​ങ്ക​യ്ക്ക് ല​ഭി​ച്ച സ്വീ​കാ​ര്യ​ത ദീ​പി​ക​യ്ക്ക് ല​ഭി​ച്ചി​ല്ലെ​ന്നും വാ​ർ​ത്ത​ക​ളു​ണ്ട്. ദീ​പി​ക പ​ദു​ക്കോ​ണി​ന് ഹോ​ളി​വു​ഡി​ൽ പ​രാ​ജ​യ​മാ​യി​രു​ന്നു ഫ​ല​മെ​ന്നാ​ണ് സി​നി​മാ​ലോ​ക​ത്തെ പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്.
പ്രി​യ​ങ്ക ചെ​യ്ത​തു പോ​ലെ ത​ന്നെ ദീ​പി​ക​യും ഹോ​ളി​വു​ഡി​ൽ ക​ണ്ടെ​ത്തി​യ ഇ​ടം സ്ഥി​ര​മാ​ക്കാ​ൻ വ​ലി​യ പി​ആ​ർ ഏ​ജ​ൻ​സി​യെ ത​ന്നെ​യാ​ണ് കൂ​ട്ടു​പി​ടി​ച്ച​ത്. വി​ൻ ഡീ​സ​ലി​ന്‍റെ നാ​യി​ക​യാ​യി ത​ന്നെ അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യി​ലും ട്രി​പ്പി​ൾ എ​ക്സ് എ​ന്ന ആ​ദ്യ ഹോ​ളി​വു​ഡ് ചി​ത്ര​ത്തെ​ക്കു​റി​ച്ച് വ​ലി​യ പ്രൊ​മോ​ഷ​ണ​ൽ വ​ർ​ക്കു​ക​ൾ ന​ട​ന്നി​രു​ന്നു. പ​ക്ഷേ അ​തൊ​ന്നും ഫ​ലം ക​ണ്ടി​ല്ല. ദീ​പി​ക​യ്ക്ക് വ​ലി​യ സ്ഥാ​ന​മൊ​ന്നും ഹോ​ളി​വു​ഡി​ൽ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന​താ​ണ് സ​ത്യം. എ​ന്നാ​ൽ ദീ​പി​ക​യു​ടെ ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത് ഹോ​ളി​വു​ഡി​ൽ ഒ​രു റൊ​മാ​ന്‍റി​ക് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ ദീ​പി​ക​യ്ക്ക് അ​വ​സ​രം ല​ഭി​ച്ചു​വെ​ന്നും എ​ന്നാ​ൽ ബോ​ളി​വു​ഡി​ൽ തി​ര​ക്കു​ക​ൾ ഏ​റെ​യാ​യ​തി​നാ​ൽ ആ ​അ​വ​സ​രം ദീ​പി​ക വേ​ണ്ടെ​ന്നു​വ​ച്ചു​വെ​ന്നും. എ​ന്നാ​ൽ ആ ​കേ​ൾ​ക്കു​ന്ന​തി​ൽ സ​ത്യ​മി​ല്ലെ​ന്നു പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്നു. ട്രി​പ്പി​ൾ എ​ക്സ് സാ​ന്‍റ​റി​ന് ശേ​ഷം ദീ​പി​ക​യ്ക്ക് അ​ന്താ​രാ​ഷ്ട്ര പ​ദ്ധ​തി​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല​ത്രേ. ഇ​തൊ​ക്കെ വെ​റും തെ​റ്റാ​യ വാ​ർ​ത്ത​ക​ളാ​ണെ​ന്നും പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്നു.