FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Editorial

ഓ​ണ​ക്കാ​ല ക​വ​ർ​ച്ച​യ്ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം

Saturday, Sep 2, 2017,10:28 IST By മെട്രൊ വാർത്ത A A A

ഓ​ണ​ക്കാ​ല​മാ​യ​തോ​ടെ വ​ലി​യ ആ​പ​ത്ശ​ങ്ക​യി​ലാ​ണു മ​ല​യാ​ളി​ക​ൾ. നാ​ട്ടി​ലും നാ​ട്ടി​നു പു​റ​ത്തും അ​വ​ർ നേ​രി​ടു​ന്ന സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഓ​രോ ദി​വ​സ​വും അ​ധി​കൃ​ത​ർ​ക്കു പു​തി​യ ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട്ടു നി​ന്നു ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​രെ സി​നി​മാ സ്റ്റൈ​ലി​ൽ കൊ​ള്ള​യ​ടി​ച്ച​തു വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​നും വ്യാ​പ​ക​മാ​യ പ​രാ​തി​ക്കും കാ​ര​ണ​മാ​യി. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ക​ഷ്ടി​ച്ച് 60 കി​ലോ മീ​റ്റ​ർ മാ​ത്രം അ​ക​ലെ ച​ന്ന​പ​ട്ട​ണ​ത്തു വ​ച്ചാ​ണ് നാ​ൽ​പ്പ​ത്ത​ഞ്ചോ​ളം വ​രു​ന്ന യാ​ത്ര​ക്കാ​രെ കൊ​ള്ള​സം​ഘം ക​ത്തി കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്.

ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല. ഓ​ണ​ക്കാ​ല​ത്തു കേ​ര​ള​ത്തി​ലേ​ക്കും ഇ​വി​ടെ നി​ന്നു പു​റ​ത്തേ​ക്കും പോ​കു​ന്ന പ​ല വാ​ഹ​ന​ങ്ങ​ളും ആ​ക്ര​മ​ണ​ത്തി​നും ക​വ​ർ​ച്ച​യ്ക്കും വി​ധേ​യ​മാ​കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം കൊ​ങ്ക​ൺ റെ​യ്‌​ൽ​വേ​യി​ൽ പാ​നീ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി യാ​ത്ര​ക്കാ​രെ മ​യ​ക്കി മം​ഗ​ള എ​ക്സ്പ്ര​സി​ൽ ന​ട​ന്ന കൊ​ള്ള രാ​ജ്യ​ത്തി​ന്‍റെ ത​ന്നെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ഡ​ൽ​ഹി- ആ​ഗ്ര- ഭോ​പ്പാ​ൽ സെ​ക്റ്റ​റി​ൽ കു​റേ​ക്കാ​ലം മു​ൻ​പ് വ​രെ ക​വ​ർ​ച്ച പ​തി​വാ​യി​രു​ന്നു. എ​ന്നാ​ൽ ചം​ബ​ൽ കൊ​ള്ള​ക്കാ​രെ അ​മ​ർ​ച്ച ചെ​യ്ത​തോ​ടെ ഈ ​റൂ​ട്ടി​ൽ ബ​ല​പ്ര​യോ​ഗ​ങ്ങ​ളും ക​വ​ർ​ച്ച​യും കു​റ​ഞ്ഞു. എ​ന്നാ​ൽ അ​വ​ധി​ക്കാ​ല​ത്ത് നാ​ട്ടി​ലേ​ക്കു വ​രു​ന്ന ജ​വാ​ന്മാ​രെ​പ്പോ​ലും കൊ​ള്ള​യ​ടി​ക്കു​ന്ന സം​ഘ​ങ്ങ​ൾ ഇ​പ്പോ​ഴു​മു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ ധ​ർ​മ​പു​രി ജി​ല്ല​യി​ലെ തോ​ട്ട​പ്പ​ട്ടി ഗ്രാ​മ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന മ​ൾ​ട്ടി​പ്പി​ൾ റെ​യ്ൽ​വേ ലൈ​നി​ൽ അ​ടു​ത്തി​ടെ ന്യൂ​ഡ​ൽ​ഹി- തി​രു​വ​ന​ന്ത​പു​രം കേ​ര​ള എ​ക്സ്പ്ര​സി​ൽ മൂ​ന്നു കൊ​ള്ള​ക്കാ​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ട്ടേ​റെ വ​നി​താ യാ​ത്ര​ക്കാ​ർ​ക്കു പ​രു​ക്കേ​റ്റു. ഏ​താ​നും യാ​ത്ര​ക്കാ​രു​ടെ പ​ക്ക​ൽ നി​ന്ന് ഇ​രു​പ​ത്ത​ഞ്ചു പ​വ​നോ​ളം സ്വ​ർ​ണ​വും അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ​യും ക​വ​ർ​ന്നു. ട്രെ​യ്നു​ക​ൾ​ക്കു നേ​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും പെ​ട്ട​വ​രു​ണ്ട്. ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ ന​ല്ല പ​ങ്കും മ​ല​യാ​ളി​ക​ളും. യാ​ത്ര​ക്കാ​ർ സ​മ്പ​ന്ന​രാ​ണെ​ന്ന ധാ​ര​ണ​യും ഓ​ണം, ക്രി​സ്മ​സ് പോ​ലു​ള്ള ഉ​ത്സ​വ സീ​സ​ണു​ക​ളി​ലെ തി​ര​ക്കു​മാ​ണ് ക​വ​ർ​ച്ച​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു പ്ര​ത്യേ​ക സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്‌​റ ക​ർ​ണാ​ട​ക ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ക്കാ​ര്യ​ത്തി​ൽ ചി​ല ഉ​റ​പ്പു​ക​ളും കേ​ര​ള പൊ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​തു​കൊ​ണ്ടു മാ​ത്രം കൊ​ള്ള​യ്ക്കും ക​വ​ർ​ച്ച​യ്ക്കും കു​റ​വു​ണ്ടാ​കു​മോ എ​ന്നു ക​ണ്ട​റി​യ​ണം. വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ഓ​ണ​ക്കാ​ല​ത്തെ ദു​രി​ത​ത്തി​ലാ​ക്കാ​ൻ ഗാ​ർ​ഹി​ക ക​വ​ർ​ച്ച​യും പെ​രു​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ല​ത്ത് ഒ​രു പ്ര​വാ​സി​യു​ടെ വീ​ട് കു​ത്തി​ത്തു​റ​ന്ന് നാ​ൽ​പ്പ​തു പ​വ​നും ഇ​രു​നൂ​റ് യു​എ​ഇ ദി​ർ​ഹ​വും പ​തി​നാ​യി​ര​ത്തോ​ളം രൂ​പ​യും ക​വ​ർ​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ളാ​കാം വീ​ട് ആ​ക്ര​മി​ച്ച​തെ​ന്നാ​ണു നി​ഗ​മ​നം. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും വീ​ട് കു​ത്തി​പ്പൊ​ളി​ച്ചു​ള്ള മോ​ഷ​ണം വ​ർ​ധി​ക്കു​ക​യാ​ണ്.
വ​ലി​യ തോ​തി​ലു​ള്ള പ​ണാ​പ​ഹ​ര​ണ​മാ​ണു കേ​ര​ള​ത്തി​ൽ അ​ടു​ത്ത കാ​ല​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. സി​സി​ടി​വി അ​ട​ക്ക​മു​ള്ള എ​ല്ലാ സു​ര​ക്ഷാ സൗ​ക​ര്യ​വു​മൊ​രു​ക്കി​യി​രു​ന്ന ത​ല​സ്ഥാ​ന​ത്തെ കേ​ശ​വ​ദാ​സ​പു​ര​ത്തു​ള്ള വീ​ട് അ​തി​വി​ദ​ഗ്ധ​മാ​യി കു​ത്തി​ത്തു​റ​ന്ന് അ​മ്പ​തു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വി​ല​പി​ടി​പ്പു​ള്ള പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന സം​ഭ​വം ഇ​പ്പോ​ഴും ത​ല​സ്ഥാ​ന​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. അ​ത്ര​യ​ധി​കം സു​ര​ക്ഷ ഒ​രു​ക്കി​യി​ട്ടും ഭേ​ദി​ക്കാ​ൻ ക​ഴി​യു​ന്ന ക​ള്ള​ന്മാ​രു​ടെ വൈ​ഭ​വ​ത്തെ അ​റി​യു​മ്പോ​ൾ അ​വ​ർ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​ക്കു മു​ന്നി​ൽ അ​ന്ധാ​ളി​ച്ചു നി​ൽ​ക്കു​ക​യാ​ണു ജ​നം. ഓ​ണാ​വ​ധി ആ​ഘോ​ഷി​ക്കാ​നു​ള്ള യാ​ത്ര​ക​ൾ അ​തു​കൊ​ണ്ടു​ത​ന്നെ ആ​ശ​ങ്ക​യൊ​ഴി​ഞ്ഞി​ട്ട​ല്ല.
വീ​ടു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മാ​ത്ര​മ​ല്ല, ബാ​ങ്കു​ക​ൾ​ക്കും എ​ടി​എ​മ്മു​ക​ൾ​ക്കു പോ​ലും പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്. റൊ​മാ​നി​യ​ക്കാ​ര​ൻ ഉ​ൾ​പ്പെ​ട്ട വി​ദേ​ശ കൊ​ള്ള​ക്കാ​ർ ക​വ​ർ​ന്നു​കൊ​ണ്ടു​പോ​യ​ത് നി​ര​പ​രാ​ധി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​ർ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ച്ച സ​മ്പാ​ദ്യ​മാ​യി​രു​ന്നു. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലി​രു​ന്നും ക​ബ​ളി​പ്പി​ക്കാ​ൻ പാ​ക​ത്തി​നു ദു​ർ​ബ​ല​മാ​ണു മ​ല​യാ​ളി​ക​ളു​ടെ സു​ര​ക്ഷാ ജാ​ഗ്ര​ത. ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷ​പെ​ടാ​ൻ ഓ​രോ മ​ല​യാ​ളി​യും സ്വ​ന്തം നി​ല​യി​ൽ​ത്ത​ന്നെ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​പ്പം ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​നു നി​യു​ക്ത​രാ​ക്ക​പ്പെ​ട്ട പൊ​ലീ​സ് സേ​ന​യു​ടെ ജാ​ഗ്ര​ത​യും ഹൈ​ടെ​ക് അ​ന്വേ​ഷ​ണ​ങ്ങ​ളും ദ്രു​ത​ക​ർ​മ പ​ദ്ധ​തി​ക​ളും ആ​വ​ശ്യ​മാ​ണ്.