FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Top News

അത്യുഗ്ര ശേഷിയുള്ള ഹൈട്രജന്‍ ബോംബ് വികസിപ്പിച്ചതായി ഉത്തരകൊറിയ

Sunday, Sep 3, 2017,11:13 IST By സ്വന്തം ലേഖകൻ A A A

പോങ്യാങ്: അണുബോംബിനെക്കാള്‍ പ്രകരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ഉത്തരകൊറിയ വികസിപ്പിച്ചു. ഹൈഡ്രജന്‍ ബോംബ് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ വികസിപ്പിച്ചെടുത്തതായി ഉത്തരകൊറിയ വ്യക്തമാക്കി. ആധുനികമായ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഭൂഖാണ്ഡാന്തര മിസൈല്‍ വികസിപ്പിച്ചെടുത്തുവെന്നാണ് കൊറിയയുടെ അവകാശവാദം. ഹൈഡ്രജന്‍ ബോംബ് വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ ഉത്തരകൊറിയന്‍ എകാധിപതി കിം ജോങ് ഉന്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങളും കൊറിയന്‍ വാര്‍ത്ത എജന്‍സി പുറത്ത് വിട്ടു. പൂര്‍ണമായും പ്രാദേശികമായാണ് ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചെടുത്തതെന്നും ഉത്തരകൊറിയ. എന്നാല്‍ ഉത്തരകൊറിയയുടെ അവകാശവാദം ദക്ഷിണകൊറിയ തള്ളി. അതെസമയം, പുതിയ സാഹചര്യങ്ങളില്‍ ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകാനിടയുണ്ട്.