FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Sports

ധോണി വില മതിക്കാനാകാത്ത കളിക്കാരനെന്ന് ഗാംഗുലി

Sunday, Sep 3, 2017,17:46 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റ്യൻ മഹേന്ദ്രസിങ് ധോണി വില മതിക്കാനാകാത്ത കളിക്കാരനാണെന്ന് സൗരവ് ഗാംഗുലി. വിമർശകരുടെ വായടപ്പിക്കാൻ എല്ലാക്കാലവും പ്രാപ്തനാണ് ധോണി. കളിക്കളത്തിൽ സമ്മർദ്ധമുണ്ടെങ്കിൽ അതിനെ അതിജീവിച്ച് കളിക്കാൻ ധോണിക്ക് സാധിക്കും. രാജ്യത്തിന് വേണ്ടി മികച്ച രീതിയിൽ കളിച്ച ഒരാളോട് പെട്ടന്ന് ഒരു ദിവസം വിരമിക്കാൻ പറയാൻ കഴിയില്ലെന്നും അദേഹം കൂട്ടിച്ചേർ‌ത്തു.