FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Top News

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സിയാമെനില്‍ തുടക്കം

Sunday, Sep 3, 2017,12:13 IST By സ്വന്തം ലേഖകൻ A A A

ബെയ്ജിങ്: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ചൈനയിലെ സിയാമെനില്‍ തുടക്കം. ഇന്ത്യ ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണു ബ്രിക്സ് രാജ്യങ്ങള്‍ ഒരുമിച്ചെത്തുന്നത്. ഇന്ത്യ, ചൈന, ബ്രസീല്‍, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളിലെ തലവന്മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ദോക്ലായില്‍നിന്നു ചൈനീസ് സൈന്യം പൂര്‍ണമായും പിന്‍മാറിയാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കൂ എന്ന നിലപാടിനെത്തുടര്‍ന്നു ചൈന പിന്‍മാറിയിരുന്നു. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, ദലൈലാമ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉച്ചകോടിയുടെ പരിഗണനയ്ക്കുണ്ട്. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചേര്‍ത്തു ബ്രിക്സ് പ്ലസ് കൂട്ടായ്മ എന്ന ചൈനയുടെ നിര്‍ദേശവും ഉച്ചകോടിയില്‍ ചര്‍ച്ചയാവും.