FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Articles

ഭാ​ഗ്യ​വ​ന്തം പ്ര​സൂ​യേ​താ മാ​ശൂ​രം മാ ​ച പ​ണ്ഡി​തം

Wednesday, Sep 6, 2017,10:10 IST By സി പി രാജശേഖരൻ A A A

പ്ര​സ​വി​ക്കു​ന്നെ​ങ്കി​ൽ ഭാ​ഗ്യ​വാ​നെ പ്ര​സ​വി​ക്ക​ണം. അ​ല്ലാ​തെ ശൂ​ര​നെ​യോ പ​ണ്ഡി​ത​നെ​യോ പ്ര​സ​വി​ച്ചി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്നാ​ണു ഗു​രു​കാ​ര​ണ​വ​ന്മാ​ർ പ​ഠി​പ്പി​ച്ചു ത​ന്നി​ട്ടു​ള്ള​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കാ​ര​ൻ കെ.​ജെ. അ​ൽ​ഫോ​ൻ​സ് എ​ന്ന സ​ത്യ​ക്രി​സ്ത്യാ​നി​യു​ടെ കാ​ര്യ​ത്തി​ൽ അ​ക്കാ​ര്യം അ​ച്ച​ട്ടാ​യി.
പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​ൽ​ഫോ​ൻ​സി​ന്‍റെ ആ​ദ്യ​ത്തെ വെ​ളി​പാ​ട്. പ​ഠി​പ്പി​ൽ മ​ര​മ​ണ്ട​ൻ. പ​ത്താം ത​രം ജ​യി​ച്ച​ത് ക​ഷ്ടി​ച്ചു 40 ശ​ത​മാ​നം മാ​ർ​ക്കി​ൽ. അ​ന്ന് വീ​ടി​ന​ടു​ത്തു​ള്ള മീ​ന​ച്ചി​ലാ​റ്റി​ലേ​ക്ക് ചെ​റു ക​ല്ലു​ക​ൾ പെ​റു​ക്കി​യെ​റി​ഞ്ഞ് അ​ൽ​ഫോ​ൻ​സ് ഇ​രു​ന്നാ​ലോ​ചി​ച്ചു. ഞാ​ൻ എ​ന്തി​നി​ങ്ങ​നെ പ​ഠി​ക്ക​ണം? ഇ​ങ്ങ​നെ പ​ഠി​ച്ചി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല. ഒ​ന്നു​കി​ൽ ന​ന്നാ​യി പ​ഠി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ പ​ഠി​പ്പു നി​ർ​ത്ത​ണം.
ആ​ദ്യ​ത്തെ തീ​രു​മാ​ന​ത്തി​ലേ​ക്കു മ​ന​സെ​ത്തി​യ​പ്പോ​ൾ അ​ൽ​ഫോ​ൻ​സ് വെ​ളി​പാ​ടു​ക​ളു​ടെ പു​സ്ത​ക​ങ്ങ​ൾ ഓ​രോ​ന്നാ​യി തു​റ​ന്നു. അ​ങ്ങ​നെ സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ഉ​യ​ർ​ന്ന ഒ​ന്നാം ക്ലാ​സോ​ടെ നേ​ടി. അ​തി​നി​ടെ മൂ​ന്നു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മി​ക​ച്ച ഡി​ബേ​റ്റ​റെ​ന്ന മേ​ൽ​വി​ലാ​സം. 1979ൽ ​ഐ​എ​എ​സ് നേ​ടി​യ​ത് അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ എ​ട്ടാം റാ​ങ്കോ​ടെ. അ​തോ​ടെ കെ.​ജെ. അ​ൽ​ഫോ​ൻ​സ് അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​മാ​യി.
എ​ട്ടു വ​ർ​ഷം ബാ​ക്കി നി​ൽ​ക്കെ സ​ർ​വീ​സ് വി​ട്ട​ത് ഇ​ത്തി​രി രാ​ഷ്ട്രീ​യം ക​ളി​ക്കാ​നാ​യി​രു​ന്നു. ജ​ന​ശ​ക്തി എ​ന്നൊ​രു സം​ഘ​ട​ന​യു​ണ്ടാ​ക്കി അ​തി​നു തു​ട​ക്കം കു​റി​ച്ചു. പ​ക്ഷേ, കൂ​ടു​ത​ൽ ജ്വ​ലി​ച്ചി​ല്ല. പി​ന്നീ​ട് സി​പി​എം സ​ഹ​യാ​ത്രി​ക​നാ​യി. അ​ക​ത്തു​ള്ള​വ​രെ​ക്കാ​ൾ പു​റ​ത്തു​ള്ള​വ​രോ​ടാ​ണ​ല്ലോ സി​പി​എ​മ്മി​നു കൂ​ടു​ത​ൽ പ​ഥ്യം. അ​ങ്ങ​നെ 2006ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​പി​എം സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. സി​പി​എ​മ്മി​ൽ തു​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ ഒ​രു മ​ന്ത്രി ആ​കു​മാ​യി​രു​ന്നു എ​ന്ന​തു മൂ​ന്നു ത​രം. പ​ക്ഷേ, 2011ൽ ​ബി​ജെ​പി​യി​ൽ ചേ​ർ​ന്ന് സി​പി​എം ബാ​ന്ധ​വം ഉ​പേ​ക്ഷി​ച്ചു. അ​തു ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ ഭാ​ഗ്യ​ദോ​ഷ​മാ​കു​മെ​ന്നു ക​രു​തി​യ​വ​രു​ണ്ട്. പ​ക്ഷേ, രാ​ശി കൂ​ടു​ത​ൽ തെ​ളി​യു​ക​യാ​യി​രു​ന്നു.
ബി​ജെ​പി​ക്കാ​ര​നെ​ങ്കി​ലും ഇ​പ്പോ​ഴും സി​പി​എം നേ​താ​ക്ക​ളു​മാ​യി ഉ​റ്റ​ബ​ന്ധം. ക​ണ്ണ​ന്താ​ന​ത്തെ മ​ന്ത്രി​യാ​ക്കു​ക വ​ഴി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ​ത് ര​ണ്ടു പ​ക്ഷി​ക​ളെ​യാ​ണ്. ഒ​ന്ന് പാ​ർ​ട്ടി കേ​ര​ള ഘ​ട​ക​ത്തി​ലെ ഗ്രൂ​പ്പു​ക​ളി​ക്കാ​രെ. ര​ണ്ട് എ​ൻ​ഡി​എ മു​ന്ന​ണി​യി​ൽ ചേ​രാ​ൻ മ​ടി​ച്ചു നി​ൽ​ക്കു​ന്ന കെ.​എം. മാ​ണി​യെ.
പാ​ലാ​യി​ലെ ക​രി​ങ്ങോ​ഴ​യ്ക്ക​ൽ ത​റ​വാ​ട്ടി​ൽ നി​ന്ന് ഒ​രു ബ​ന്ധം കൂ​ടാ​ൻ കേ​ര​ള​ത്തി​ലെ ബി​ജെ​പി​ക്കാ​രെ​ക്കാ​ൾ പെ​രു​ത്തി​ഷ്ടം കേ​ന്ദ്ര​ത്തി​ലു​ള്ള​വ​ർ​ക്കാ​ണ്. ഇ​പ്പോ​ൾ ന​ട​ന്ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ൽ ക​രി​ങ്ങോ​ഴ​യ്ക്ക​ലെ മാ​ണി മാ​ണി മ​ക​ൻ ജോ​സ് കെ. ​മാ​ണി​ക്കു വെ​ള്ളി​ത്താ​ല​ത്തി​ൽ മ​ന്ത്രി​സ്ഥാ​നം വ​ച്ചു നീ​ട്ടി​യ​താ​ണ്. അ​ച്ഛ​ൻ മാ​ണി​ക്ക് ഈ ​ബ​ന്ധ​ത്തി​ൽ വ​ലി​യ എ​തി​ർ​പ്പി​ല്ലെ​ങ്കി​ലും മ​ക​ൻ മാ​ണി​ക്ക് അ​ത്ര താ​ത്പ​ര്യ​മി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സ് എ​ന്ന ഇ​ട​വ​ക​യി​ൽ ഇ​ക്കാ​ര്യം വി​ളി​ച്ചു ചൊ​ല്ലി​യാ​ൽ​ത്ത​ന്നെ പു​ലി​വാ​ലാ​കു​മെ​ന്നു മ​ക​ൻ മാ​ണി​ക്ക​റി​യാം. അ​തു മ​ന​സി​ലാ​ക്കി​യ മോ​ദി മാ​ണി​യെ ത​ള്ളി ക​ണ്ണ​ന്താ​ന​ത്തെ പൊ​ക്കി. മാ​ണി മ​ടി​ച്ച​പ്പോ​ൾ, ക​ണ്ണ​ന്താ​നം ദൈ​വ​നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു മ​ന്ത്രി​മാ​യി.
കൈ​യി​ൽ പ​ത്തു പു​ത്ത​നു​ണ്ടെ​ങ്കി​ലും മൈ​ക്രോ ഫി​നാ​ൻ​സ്, ക​റ​ൻ​സി നി​ർ​വ്യാ​പ​നം, ജി​എ​സ്ടി തു​ട​ങ്ങി​യ ഏ​ടാ​കൂ​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് ക​ണി​ച്ചു​കു​ള​ങ്ങ​ര വെ​ള്ളാ​പ്പ​ള്ളി​ക്കൊ​ട്ടാ​ര​ത്തി​ലെ ന​ടേ​ശ​ൻ മു​ത​ലാ​ളി ഇ​പ്പോ​ൾ ഇ​ത്തി​രി ക​ഷ്ട​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു പാ​ർ​ട്ടി ഹെ​ലി​കോ​പ്റ്റ​ർ വ​രെ മു​ത​ലാ​ളി​ക്കു കൊ​ടു​ത്തു. പ​ക്ഷേ, മു​ത​ലാ​ളി​യു​ടെ പാ​ർ​ട്ടി എ​ല്ലാ​യി​ട​ത്തും തോ​ൽ​ക്കു​ക​യും ബി​ജെ​പി വാ​ഗ്ദാ​ന​ങ്ങ​ൾ ലം​ഘി​ക്കു​ക​യും ചെ​യ്ത​തോ​ടെ അ​ദ്ദേ​ഹം ഇ​ട​ഞ്ഞു. അ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ക​ണ്ണ​ന്താ​ന​ത്തി​നു പ​ക​രം ന​ടേ​ശ​ൻ മു​ത​ലാ​ളി ത​ന്നെ ഒ​രു​പ​ക്ഷേ, കേ​ന്ദ്ര​ത്തി​ൽ മ​ന്ത്രി ആ​യേ​നെ. ഒ​രു ഗ​വ​ർ​ണ​ർ പ​ദ​വി​യെ​ങ്കി​ലും ഉ​റ​പ്പ്.
മ​ക​ൻ തു​ഷാ​റി​ന് ഏ​തെ​ങ്കി​ലും ബോ​ർ​ഡോ കോ​ർ​പ്പ​റേ​ഷ​നോ കി​ട്ടു​മാ​യി​രു​ന്നു.
മ​ന്ത്രി​യാ​കാ​ൻ ഭാ​ഗ്യ​മി​ല്ലാ​തെ പോ​കു​ന്ന ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​വാ​ൻ എം.​പി. വീ​രേ​ന്ദ്ര കു​മാ​റാ​ണ്. നി​തീ​ഷ് കു​മാ​റി​നൊ​പ്പം എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നെ​ങ്കി​ൽ സ​ഖ്യ​ക​ക്ഷി​ക​ളെ പ​രി​ഗ​ണി​ക്കു​മ്പോ​ൾ വീ​ര​നും മ​ന്ത്രി ആ​കാ​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ബി​ജെ​പി നേ​താ​ക്ക​ളെ​ല്ലാം ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ മു​ന്നി​ൽ മ​ഹാ ഭാ​ഗ്യ​ദോ​ഷി​ക​ളാ​ണ്. ഒ. ​രാ​ജ​ഗോ​പാ​ലി​നെ നി​യ​മ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​പ്പി​ക്കാ​തെ രാ​ജ്യ​സ​ഭാം​ഗ​മാ​ക്കി​യി​രു​ന്നെ​ങ്കി​ൽ അ​ദ്ദേ​ഹ​ത്തി​നി​പ്പോ​ൾ കേ​ന്ദ്ര മ​ന്ത്രി​യാ​കാ​മാ​യി​രു​ന്നു. ഇ​നി കേ​ര​ള​ത്തി​ന് ഒ​രു മ​ന്ത്രി​യെ കൊ​ടു​ത്തേ പ​റ്റൂ എ​ന്നാ​ണ് മോ​ദി​യു​ടെ ആ​ഗ്ര​ഹ​മെ​ങ്കി​ൽ രാ​ജ്യ​സ​ഭാം​ഗ​മാ​യ സു​രേ​ഷ് ഗോ​പി എ​ന്നേ ത​യാ​റാ​യി​രു​ന്നു. ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗം രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ​ക്കും അ​വ​സ​രം കൊ​ടു​ക്കാ​മാ​യി​രു​ന്നു. ര​ണ്ടു പേ​ർ​ക്കും ഭാ​ഗ്യ​മി​ല്ലാ​തെ പോ​യി.
കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, വി. ​മു​ര​ളീ​ധ​ര​ൻ, പി.​കെ. കൃ​ഷ്ണ​ദാ​സ്, കെ. ​സു​രേ​ന്ദ്ര​ൻ, എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി എ​ത്ര​യെ​ത്ര ഭാ​ഗ്യ​ദോ​ഷി​ക​ളാ​ണു മ​ന്ത്രി​പ്പ​ദ​വി മോ​ഹി​ച്ചു ബി​ജെ​പി​യി​ലു​ള്ള​ത്. പ​ണ്ടേ​ക്കു പ​ണ്ടേ ബി​ജെ​പി​ക്കാ​രാ​യ ഇ​വ​രെ​യെ​ല്ലാം ത​ഴ​ഞ്ഞു 2011ൽ ​മാ​ത്രം ബി​ജെ​പി​യി​ലെ​ത്തി​യ പ​ഴ​യ സി​പി​എം അ​നു​ഭാ​വി ക​ണ്ണ​ന്താ​ന​ത്തി​ന് മ​ന്ത്രി​പ്പ​ണി കി​ട്ടി​യ​തു ഭാ​ഗ്യം ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണ്. ക​ണ്ണ​ന്താ​ന​ത്തി​നു മ​ന്ത്രി​സ​ഭ​യി​ൽ തു​ട​ര​ണ​മെ​ങ്കി​ൽ ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തു നി​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​ക​ണം. ക​ണ്ണ​ന്താ​ന​ത്തി​നു പ​ക​രം മു​ൻ​നി​ര നേ​താ​ക്ക​ൾ​ക്ക് അ​തി​നു​ള്ള അ​വ​സ​രം കൊ​ടു​ക്കാ​മാ​യി​രു​ന്നു. ഭാ​ഗ്യ​മി​ല്ലെ​ങ്കി​ൽ എ​ന്തു ചെ​യ്യും.
ഏ​താ​യാ​ലും കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ പ്ര​സി​ഡ​ന്‍റ് കു​മ്മേ​ട്ട​ൻ കേ​ര​ള​ത്തി​ലു​ട​നീ​ളം ന​ട​ത്താ​നി​രി​ക്കു​ന്ന കേ​ര​ള യാ​ത്ര കൊ​ണ്ട് ഇ​നി വ​ലി​യ പ്ര​യോ​ജ​ന​മു​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല. ജാ​ഥ​യു​ടെ കാ​ര്യം ത​ന്നെ ഇ​പ്പോ​ൾ ക​ഷ്ട​ത്തി​ലാ​ണ്. പ​ല ത​വ​ണ മാ​റ്റി​യ റാ​ലി ഇ​നി ന​ട​ക്കു​മോ എ​ന്നു ക​ണ്ട​റി​യ​ണം. ജൂ​ലൈ​യി​ൽ യാ​ത്ര തു​ട​ങ്ങാ​നാ​യി​രു​ന്നു ആ​ദ്യ തീ​രു​മാ​നം. അ​പ്പോ​ഴാ​ണു കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ര​ണ്ടാ​യി​രം രൂ​പ ക​ള്ള​നോ​ട്ടു​മാ​യി ര​ണ്ടു ബി​ജെ​പി നേ​താ​ക്ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. അ​തോ​ടെ, യാ​ത്ര സെ​പ്റ്റം​ബ​ർ ഏ​ഴി​ലേ​ക്കു മാ​റ്റി. അ​പ്പോ​ഴേ​ക്കും മെ​ഡി​ക്ക​ൽ കോ​ളെ​ജ് കോ​ഴ, വ്യാ​ജ പി​രി​വ് തു​ട​ങ്ങി​യ ഏ​ടാ​കൂ​ട​ങ്ങ​ൾ വ​ഴി മു​ട​ക്കി. അ​തോ​ടെ അ​തും മാ​റ്റി​യി​രി​ക്ക​യാ​ണ്.
റാ​ലി​യി​ൽ ക​ണ്ണൂ​രി​ലും പാ​ല​ക്കാ​ട്ടും മ​റ്റും സാ​ക്ഷാ​ൽ അ​മി​ത് ഷാ ​നേ​രി​ട്ടു പ​ങ്കെ​ടു​ത്ത് ഗ്രൂ​പ്പി​സ​ത്തി​ന്‍റെ അ​ടി​വേ​ര​റ​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി. ഒ​ക്റ്റോ​ബ​റി​ൽ ന​ട​ത്താ​നാ​ണ് ഒ​ടു​വി​ൽ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.
റാ​ലി ന​ട​ത്തി​യി​ട്ടും ഗ്രൂ​പ്പ് യു​ദ്ധം അ​വ​സാ​നി​പ്പി​ച്ചി​ട്ടു​മൊ​ന്നും ഇ​നി കാ​ര്യ​മി​ല്ല. കാ​ര​ണം ഇ​പ്പോ​ഴ​ത്തെ മോ​ദി സ​ർ​ക്കാ​രി​ൽ ഇ​നി​യൊ​രു മ​ല​യാ​ളി ഉ​ണ്ടാ​കു​മെ​ന്നു തോ​ന്നു​ന്നി​ല്ല. രാ​ശി തെ​ളി​ഞ്ഞ​തു ക​ണ്ണ​ന്താ​ന​ത്തി​നാ​ണ്. മ​റ്റു​ള്ള​വ​ർ​ക്ക് രാ​ഹു​വി​ന്‍റെ അ​പ​ഹാ​ര​വും. അ​തു​കൊ​ണ്ടാ​ണ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ടെ​ലി​വി​ഷ​നി​ൽ​പ്പോ​ലും കാ​ണാ​ൻ ബി​ജെ​പി​ക്കാ​രാ​രും കൂ​ട്ടാ​ക്കാ​തി​രു​ന്ന​ത്. ബി​ഡി​ജെ​എ​സ് കൂ​ടി കൈ​വി​ട്ടാ​ൽ 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്ക് ഒ​രു മു​ന്നേ​റ്റ​വും ന​ട​ത്താ​നാ​വി​ല്ല എ​ന്ന നി​രീ​ക്ഷ​ണ​ത്തി​നാ​ണു ബ​ലം കൂ​ടു​ന്ന​ത്.