FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Editorial

വി​നോ​ദ സ​ഞ്ചാ​ര വ​ള​ർ​ച്ച​യി​ൽ കേ​ര​ളം കു​തി​ക്ക​ട്ടെ

Wednesday, Sep 6, 2017,10:03 IST By മെട്രൊ വാർത്ത A A A

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ​ക്കു ന​ൽ​കി​യ ഓ​ണ സ​മ്മാ​ന​മാ​ണ് മു​ൻ ഐ​എ​എ​സ് ഓ​ഫി​സ​ർ കൂ​ടി​യാ​യ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ മ​ന്ത്രി പ​ദ​വി. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്ട്രീ​യ ഫോ​ർ​മു​ല ഉ​ണ്ടാ​ക്കാ​നാ​യി​രു​ന്നി​ല്ല ഈ ​സ​മ്മാ​നം. ക​ണ്ണ​ന്താ​നം ഒ​രു സ്ട്രോ​ങ്ഹോ​ൾ​ഡ് പൊ​ളി​റ്റീ​ഷ്യ​ന​ല്ല. മ​ന്ത്രി​പ​ദ​വി ആ​ഗ്ര​ഹി​ക്കു​ക​യോ ആ​വ​ശ്യ​പ്പെ​ടു​ക​യോ പ്ര​തീ​ക്ഷി​ക്കു​ക പോ​ലു​മോ ചെ​യ്തി​ട്ടു​മി​ല്ല. തി​ക​ച്ചും യാ​ദൃ​ച്ഛി​കം എ​ന്നു പ​റ​യാ​വു​ന്ന ഒ​രു സ്ഥാ​ന​ല​ബ്ധി. എ​ന്നാ​ൽ, ക​ണ്ണ​ന്താ​ന​ത്തെ​പ്പോ​ലെ, ഉ​റ​ച്ച തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ശേ​ഷി​യു​ള്ള, ഭ​ര​ണ പ​രി​ച​യ​മു​ള്ള, അ​ഴി​മ​തി വി​രു​ദ്ധ പ്ര​തി​ച്ഛാ​യ​യു​ള്ള, മി​ക​ച്ച രാ​ഷ്ട്രീ​യ അ​വ​ബോ​ധ​മു​ള്ള ഒ​രാ​ളു​ടെ സേ​വ​നം രാ​ജ്യ​ത്തി​നു ഗു​ണം ചെ​യ്യു​മെ​ന്ന തോ​ന്ന​ലി​ൽ നി​ന്നാ​ക​ണം, അ​ദ്ദേ​ഹ​ത്തെ മ​ന്ത്രി​യാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്കു മോ​ദി എ​ത്തി​യ​ത്.

ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ മ​ന്ത്രി​പ​ദ​വി​യെ​ക്കാ​ളു​പ​രി അ​ദ്ദേ​ഹ​ത്തെ ഏ​ൽ​പ്പി​ച്ച വ​കു​പ്പു​ക​ളാ​ണു പ്ര​ധാ​നം. ഇ​ല​ക്ട്രോ​ണി​ക്സ്, ഐ​ടി എ​ന്നി​വ​യ്ക്കു പു​റ​മേ ടൂ​റി​സ​ത്തി​ന്‍റെ സ്വ​ത​ന്ത്ര ചു​മ​ത​ല​യും കൈ​മാ​റി​യി​രി​ക്കു​ന്നു. മൂ​ന്നു വ്യ​ത്യ​സ്ത മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ ചു​മ​ത​ല​യാ​ണ് അ​ദ്ദേ​ഹം വ​ഹി​ക്കു​ന്ന​ത്. അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് ടൂ​റി​സം. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ പൊ​തു​വി​ലും കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ലും വ​ൻ പ്രാ​മു​ഖ്യ​മു​ള്ള വ​കു​പ്പാ​ണു ടൂ​റി​സം. ദേ​ശീ​യ ജി​ഡി​പി​യു​ടെ 9.6 ശ​ത​മാ​നം വി​ഹി​ത​മു​ള്ള ടൂ​റി​സ​മാ​ണ് ഇ​വി​ടു​ത്തെ 9.3 ശ​ത​മാ​നം തൊ​ഴി​ല​വ​സ​ര​ങ്ങ​ളും സൃ​ഷ്ടി​ക്കു​ന്ന​ത്. വേ​ൾ​ഡ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം കൗ​ൺ​സി​ലി​ന്‍റെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു പ്ര​കാ​രം 2016ൽ 14.02 ​ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ഇ​ന്ത്യ​ൻ ടൂ​റി​സ​ത്തി​ന്‍റെ മൊ​ത്തം വ​രു​മാ​നം. 2027ൽ ​ഇ​ത് 28.5 ല​ക്ഷം കോ​ടി രൂ​പ​യാ​യി വ​ള​രു​മെ​ന്നും ഡ​ബ്ല്യു​ടി​ടി​സി ക​ണ​ക്കാ​ക്കു​ന്നു. വ​രു​മാ​ന​ത്തി​ലും തൊ​ഴി​ലി​ലും പ്ര​തി​വ​ർ​ഷം 6.8 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്.
ക​ണ​ക്കു​ക​ളു​ടെ ബാ​ഹു​ല്യ​ത്തി​ല​ല്ല, സാ​ധ്യ​ത​ക​ളു​ടെ സ​മൃ​ദ്ധി​യാ​ണ് ഇ​വി​ടെ പ​രി​ശോ​ധി​ക്കേ​ണ്ട​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന നാ​ൽ​പ്പ​താ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. വ​ർ​ണ വൈ​വി​ധ്യ​ങ്ങ​ളും വ്യ​ത്യ​സ്ത സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​വും പൈ​തൃ​ക സം​സ്കാ​ര​ങ്ങ​ളു​മു​ള്ള ഇ​ന്ത്യ​യെ​പ്പോ​ലെ ടൂ​റി​സം സാ​ധ്യ​ത​ക​ളു​ള്ള വേ​റൊ​രു രാ​ജ്യ​വു​മി​ല്ല. എ​ന്നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത​ക​ൾ, വൃ​ത്തി​ഹീ​ന​മാ​യ തെ​രു​വു​ക​ൾ, മ​ലി​ന​മാ​ക്ക​പ്പെ​ട്ട ജ​ലാ​ശ​യ​ങ്ങ​ൾ, വ​ന്ധ്യം​ക​രി​ക്ക​പ്പെ​ട്ട മ​ല​നി​ര​ക​ൾ, പ​ക​ർ​ച്ച​രോ​ഗ​ങ്ങ​ൾ, സു​ര​ക്ഷാ വീ​ഴ്ച​ക​ൾ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ൾ സ​ഞ്ചാ​രി​ക​ളെ ഇ​വി​ടെ നി​ന്ന് അ​ക​റ്റു​ക​യാ​ണ്. എ​ന്നാ​ൽ, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ചി​ല ന​യ​ങ്ങ​ൾ ഈ ​പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​താ​ണ്. സ്വ​ച്ഛ് ഭാ​ര​ത് എ​ന്ന ശു​ചീ​ക​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ പ​രി​സ​ര ശു​ചി​ത്വ​ത്തി​ൽ രാ​ജ്യം മി​ക​ച്ച കാ​ൽ​വ​യ്പ്പാ​ണു ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.
ന​ദി​ക​ളി​ലും പു​ഴ​ക​ളി​ലും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​തും വൃ​ത്തി​ഹീ​ന​മാ​ക്കു​ന്ന​തും ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്. പ്ലേ​ഗ് അ​ട​ക്ക​മു​ള്ള മ​ഹാ​രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ച്ച്, ടൂ​റി​സ്റ്റു​ക​ളെ വ​ർ​ഷ​ങ്ങ​ളോ​ളം അ​ക​റ്റി നി​ർ​ത്തി​യ അ​നു​ഭ​വ​ങ്ങ​ളും ധാ​രാ​ളം. ഓ​രോ ന​ഗ​ര​ത്തി​ലും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും കു​റ​വാ​ണ്. ഈ ​മേ​ഖ​ല​യി​ലാ​കെ സ​മ​ഗ്ര പൊ​ളി​ച്ചെ​ഴു​ത്ത് അ​നി​വാ​ര്യ​മാ​ണ്. ഇ​ന്ത്യ​യെ​ക്കാ​ൾ ഏ​റെ പി​ന്നി​ലാ​യി​രു​ന്ന ശ്രീ​ല​ങ്ക, യു​എ​ഇ, സൗ​ദി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ഇ​പ്പോ​ൾ ടൂ​റി​സം വ​ള​ർ​ച്ച​യി​ൽ ഇ​ന്ത്യ​യെ പി​ന്ത​ള്ളി.
പ്ര​തി​വ​ർ​ഷം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കോ​ടി വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​വ​രി​ൽ പ​ത്തു ശ​ത​മാ​നം പോ​ലും കേ​ര​ള​ത്തി​ലെ​ത്തു​ന്നി​ല്ല. ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, തി​മി​ഴ്നാ​ട് തു​ട​ങ്ങി​യ മു​ൻ​നി​ര സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ര​യി​ൽ കേ​ര​ളം ബ​ഹു​ദൂ​രം പി​ന്നി​ലാ​ണ്. അ​തേ സ​മ​യം, ടൂ​റി​സം വി​ക​സ​ന​ത്തി​ന് ഏ​റെ സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്ന സം​സ്ഥാ​ന​വും കേ​ര​ളം ത​ന്നെ. വെ​റും വി​നോ​ദം മാ​ത്ര​മ​ല്ല ടൂ​റി​സം. മെ​ഡി​ക്ക​ൽ ടൂ​റി​സം, ഹെ​ൽ​ത്ത് ടൂ​റി​സം, പി​ൽ​ഗ്രിം ടൂ​റി​സം തു​ട​ങ്ങി സ​ഞ്ചാ​ര​ങ്ങ​ൾ​ക്കു ല​ക്ഷ്യം പ​ല​തു​ണ്ട്. മ​ഹാ കും​ഭ​മേ​ള ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രെ​ത്തു​ന്ന​ത് കേ​ര​ള​ത്തി​ലെ ശ​ബ​രി​മ​ല​യി​ലാ​ണ്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ൻ പ​ദ്ധ​തി​ക​ളാ​ണു ന​രേ​ന്ദ്ര മോ​ദി വി​ഭാ​വ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം ശ​ബ​രി​മ​ല​യി​ൽ നേ​രി​ട്ടെ​ത്തു​മെ​ന്നു വ​രെ പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്നു. രാ​ജ്യ​ത്തേ​ക്കും മി​ക​ച്ച ആ​യു​ർ​വേ​ദ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തു കേ​ര​ള​ത്തി​ലാ​ണ്. മ​റ്റു ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും യ​ഥേ​ഷ്ട​മു​ണ്ട്. ര​ണ്ടു ല​ക്ഷ​ത്തോ​ളം പേ​രാ​ണു ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ന്ത്യ​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ വി​ദേ​ശി​ക​ൾ.
കേ​ര​ള​ത്തി​ലെ ടൂ​റി​സം വി​ക​സ​ന​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​ക്കും ന​ന്നാ​യി അ​റി​യാം. ഓ​രോ ജി​ല്ല​യി​ലും കാ​ഴ്ച​ക​ളു​ടെ വ​ലി​യ ക​ല​വ​റ​ക​ളു​ണ്ട്. അ​വ​യെ കൂ​ട്ടി​യി​ണ​ക്കു​ന്ന ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളു​മു​ണ്ട്. അ​വ​യൊ​ക്കെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കേ​ര​ള​ത്തെ രാ​ജ്യ​ത്തേ​ക്കും മി​ക​ച്ച, വ​ലി​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ലെ അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്‍റെ സാ​ന്നി​ധ്യം സ​ഹാ​യ​ക​ര​മാ​കേ​ണ്ട​താ​ണ്.