FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Articles

ഓ​ണ​ത്ത​ല്ലാ​യ ഓ​ണ സ​മ്മാ​നം

Thursday, Sep 7, 2017,9:38 IST By അരവിന്ദ് A A A

ഇ​ത്ത​വ​ണ സ​മൃ​ദ്ധി​യും സ​ന്തോ​ഷ​വും കാ​ണ്ടാ​സ്വ​ദി​ക്കാ​നെ​ത്തി​യ മ​ഹാ​ബ​ലി ത​മ്പു​രാ​ന്‍ സ്വ​ന്തം നാ​ട്ടി​ലെ ചി​ല സ​മ്മാ​ന​ദാ​ന​ങ്ങ​ള്‍ ക​ണ്ട് ഞെ​ട്ടി. സ​മ്മാ​ന​ങ്ങ​ളെ​ന്നാ​ല്‍ എ​ല്ലാ​വ​ര്‍ക്കും സ​ന്തോ​ഷം ന​ല്‍കു​ന്ന സം​ഭ​വം ത​ന്നെ. എ​ന്നാ​ല്‍, ഇ​ത്ത​വ​ണ മാ​വേ​ലി ത​മ്പു​രാ​ന്‍ ക​ണ്ട സ​മ്മാ​ന​ങ്ങ​ള്‍ അ​ങ്ങ​നെ മാ​ലോ​ക​ര്‍ക്കെ​ല്ലാം സ​ന്തോ​ഷം പ​ക​രു​ന്ന​താ​യി​രു​ന്നി​ല്ല. കി​ട്ടു​ന്ന​വ​ര്‍ക്കു മാ​ത്രം സ​ന്തോ​ഷ​വും ബ​ഹു ഭൂ​രി​പ​ക്ഷ​ത്തി​നു സ​ന്താ​പ​വും ന​ല്‍കു​ന്ന സ​മ്മാ​നം. കേ​ര​ള​ത്തി​നു കി​ട്ടി​യ കേ​ന്ദ്ര മ​ന്ത്രി​സ്ഥാ​നം ത​ന്നെ​യാ​യി​രു​ന്നു ഈ ​മു​ന്തി​യ സ​മ്മാ​നം. കേ​ന്ദ്ര ഭ​ര​ണ ക​ക്ഷി​യാ​യ ബി​ജെ​പി സ​മീ​പ​കാ​ലം വ​രെ കേ​ര​ള​ത്തി​ല്‍ വെ​റും ഹ​ര്‍ത്താ​ല്‍ പാ​ര്‍ട്ടി​യാ​യി​രു​ന്നു. വോ​ട്ടി​ന്‍റെ ശ​ത​മാ​ന​ക്ക​ണ​ക്കു നോ​ക്കു​മ്പോ​ള്‍ ര​ണ്ട​ക്കം തി​ക​യ്ക്കാ​നാ​കാ​തെ കി​ത​ച്ചി​രു​ന്നു. മോ​ദി ഇ​ഫ​ക്റ്റും വെ​ള്ളാ​പ്പ​ള്ളി പാ​ര്‍ട്ടി​യും സ്ഥി​തി​ഗ​തി​ക​ളെ മാ​റ്റി​യെ​ഴു​തി. ശ​ത​മാ​ന​ക്ക​ണ​ക്ക് അ​തി​ഗം​ഭീ​ര​മൊ​ന്നു​മ​ല്ലെ​ങ്കി​ലും ക​ണ്ണാ​ടി നോ​ക്കി സ്വ​യം പു​ക​ഴ്ത്താ​നു​ത​കു​ന്ന ത​ര​ത്തി​ല്‍ ഉ​യ​ര്‍ന്നു. അ​പ്രാ​പ്യ​മെ​ന്നു ക​രു​തി​യ നി​യ​മ​സ​ഭാ അ​ക്കൗ​ണ്ട് ഓ​പ്പ​ണി​ങ്ങി​നും ക​ഴി​ഞ്ഞു.
ഒ​ന്നു​മി​ല്ലാ കാ​ല​ത്ത് ഒ​രു കേ​ന്ദ്ര മ​ന്ത്രി​യെ വാ​ജ്പേ​യി സ​ര്‍ക്കാ​ര്‍ ന​ല്‍കി​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ത്യാ​വ​ശ്യ​ത്തി​ന് ആ​ളും പേ​രും സ​മ്പ​ത്തു​മൊ​ക്കെ ആ​യ​പ്പോ​ള്‍ ചി​ല​തൊ​ക്കെ ചി​ല​രെ​ല്ലാം പ്ര​തീ​ക്ഷി​ച്ചു. ചി​ല ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം ഉ​ന്ന​യി​ച്ചു. അ​തു ല​ക്ഷ്യം വ​ച്ചു ത​ന്നെ​യാ​യി​രു​ന്നു വെ​ള്ളം കോ​ര​ലും വി​റ​കു വെ​ട്ട​ലു​മെ​ല്ലാം. മൂ​വ​ന്തി നേ​ര​ത്തും പാ​തി​രാ​യ്ക്കു മു​ന്‍പും ചാ​ന​ല്‍ ച​തു​ര​ങ്ങ​ളെ കു​രു​ക്ഷേ​ത്ര ഭൂ​മി​യാ​യി ക​ണ്ട് വെ​ട്ടി​യും ത​ട​ഞ്ഞും മ​ല​ക്കം മ​റി​ഞ്ഞും കീ ​ജ​യ് വി​ളി​ച്ചും തൊ​ണ്ട പൊ​ട്ടി​ച്ച​വ​ര്‍ക്കും കേ​ന്ദ്രം ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു. നാ​ക്കും വാ​ക്കും കൊ​ണ്ടു​ള്ള പൊ​രി​ഞ്ഞ പോ​രാ​ട്ടം കേ​ന്ദ്രം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ഞ​ര​മ്പു​ക​ളി​ല്‍ ആ​വേ​ശം അ​ണ​മു​റി​യാ​തെ ഒ​ഴു​കാ​നി​ട​യാ​ക്കി​യ​ത്. എ​ന്നെ​ങ്കി​ലും എ​പ്പോ​ഴെ​ങ്കി​ലും മോ​ദി​ജി​ക്കോ അ​മി​ത്ജി​ക്കോ ഒ​രു വെ​ളി​പാ​ടു​ണ്ടാ​യാ​ല്‍ പെ​ട്ടെ​ന്ന് പേ​രും രൂ​പ​വും മ​ന​താ​രി​ല്‍ തെ​ളി​യു​ന്ന​തി​നാ​യി​രു​ന്നു നേ​രം കെ​ട്ട നേ​ര​ത്തും ചാ​ന​ലു​ക​ളി​ല്‍ ഗ്വാ​ഗ്വാ വി​ളി​ച്ച​ത്.
അ​ക്കൗ​ണ്ട് തു​റ​ക്ക​ലി​ന്‍റെ പേ​രി​ലും വെ​ള്ളാ​പ്പ​ള്ളി​യു​ടെ കെ​യ​ര്‍ഓ​ഫി​ല്‍ ബി​ഡി​ജെ​എ​സി​നു കി​ട്ടി​യ വോ​ട്ടി​ന്‍റെ ക​ണ​ക്കി​ലും ഡ​ല്‍ഹി നേ​താ​ക്ക​ളെ സു​ഖി​പ്പി​ച്ചി​രു​ന്ന​തും ആ​വ​ശ്യ​ങ്ങ​ള്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ പോ​ലെ നി​വേ​ദ​ന​ങ്ങ​ളാ​യും പ്ര​മേ​യ​ങ്ങ​ളാ​യും എ​ത്തി​ച്ചി​രു​ന്ന​തും എ​ന്നെ​ങ്കി​ലും ക​നി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ലെ അ​ക്കൗ​ണ്ട് പോ​ലെ ലോ​ക്സ​ഭ​യി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നൊ​രു അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നു വീ​ര​വാ​ദം മു​ഴ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ്ര​തീ​ക്ഷ​ക​ള്‍ക്കു ര​ണ്ടു മൂ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ഇ​ട​വേ​ള​യെ​ങ്കി​ലും വേ​ണ​മെ​ന്നു വി​ല​യി​രു​ത്തി​യി​രു​ന്നു. ആ ​കു​റ​വു നി​ക​ത്താ​ന്‍ നാ​മ​നി​ര്‍ദേ​ശ​മെ​ന്ന ഭ​ര​ണ​ഘ​ട​നാ സാ​ധ്യ​ത ഉ​പ​യോ​ഗി​ച്ചു ര​ണ്ട് അം​ഗ​ങ്ങ​ളെ ഒ​പ്പി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. മൂ​ന്നാ​മ​തൊ​ര​ണ്ണം കൂ​ടി​യു​ണ്ടെ​ങ്കി​ലും കേ​ര​ള​മാ​ണോ ക​ര്‍ണാ​ട​ക​മാ​ണോ എ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​നാ​കി​ല്ല.
ഷി​റ്റു​ക​ളി​ലൂ​ടെ കി​ടി​ലം കൊ​ള്ളി​ച്ച സു​രേ​ഷ് ഗോ​പി​യെ ലോ​ക്സ​ഭാം​ഗ​മാ​ക്കു​മ്പോ​ള്‍ ചി​ല​തൊ​ക്കെ പ്ര​തീ​ക്ഷി​ച്ചു. ആം​ഗ്ലോ ഇ​ന്ത്യ​ന്‍ പ്ര​തി​നി​ധി​യാ​യി റി​ച്ചാ​ര്‍ഡ് ഹേ ​എ​ന്ന ത​ല​ശേ​രി​ക്കാ​ര​നെ നി​യോ​ഗി​ക്കു​മ്പോ​ള്‍ പാ​ര്‍ല​മെ​ന്‍റി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഭാ​ജ്‌​പാ സാ​ന്നി​ധ്യം ര​ണ്ട്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ മ​ല​യാ​ളി​യാ​ണെ​ന്ന് കേ​ര​ള നേ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ട്ടാ​ലും ബം​ഗ​ളൂ​രു​കാ​ര്‍ സ​മ്മ​തി​ച്ചു കൊ​ടു​ക്കി​ല്ല.
ഇ​ങ്ങ​നെ ര​ണ്ടു ര​ണ്ട​ര പ്രാ​തി​നി​ധ്യ​വു​മാ​യി നി​ല്‍ക്കു​മ്പോ​ള്‍ ഒ​രു കേ​ന്ദ്ര​മ​ന്ത്രി പ​ദ​വി കേ​ര​ള​ത്തി​ലെ പാ​ര്‍ട്ടി​ക്കു ല​ഭി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചു. പ​ണ്ടു പാ​ര്‍ട്ടി​ക്ക് എ​ഴു​ന്നേ​റ്റു നി​ല്‍ക്കാ​ന്‍ പാ​ങ്ങി​ല്ലാ​തി​രു​ന്ന കാ​ല​ത്താ​ണ് ഒ. ​രാ​ജ​ഗോ​പാ​ലെ​ന്ന കേ​ര​ള ബി​ജെ​പി നേ​താ​വി​നെ മ​ധ്യ​പ്ര​ദേ​ശ​ത്തു നി​ന്നും പാ​ര്‍ല​മെ​ന്‍റി​ല്‍ എ​ത്തി​ച്ചു കേ​ന്ദ്ര മ​ന്ത്രി​യാ​ക്കി​യ​ത്. ഇ​ന്നു പി​ച്ച​വ​ച്ചു തു​ട​ങ്ങു​മ്പോ​ള്‍ ഒ​രു താ​ങ്ങു പ്ര​തീ​ക്ഷി​ച്ചാ​ല്‍ അ​തി​നെ അ​തി​യാ​യ ആ​ത്മ​വി​ശ്വാ​സ​മെ​ന്നോ അ​തി​യാ​യ പ്ര​തീ​ക്ഷ​യെ​ന്നോ ക​ളി​യാ​ക്കാ​ന്‍ ക​ഴി​യി​ല്ല. വ​ര്‍ഷം മൂ​ന്നു പി​ന്നി​ട്ട​പ്പോ​ഴാ​ണു ഡ​ല്‍ഹി നേ​താ​ക്ക​ള്‍ക്കു ബോ​ധോ​ദ​യ​മു​ണ്ടാ​യ​ത്. ഒ​രു മ​ന്ത്രി​യെ ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചു. ഈ ​ബോ​ധോ​ദ​യ​ത്തെ​ക്കു​റി​ച്ചു നേ​ര​ത്തെ ചി​ല സൂ​ച​ന​ക​ള്‍ ഇ​ങ്ങു കേ​ര​ള​ത്തി​ല്‍ ല​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ പേ​രു​ക​ളു​ടെ​യും ശു​പാ​ര്‍ശ​ക​ളു​ടെ​യും കു​ത്തൊ​ഴു​ക്കാ​യി​രു​ന്നു. എം​പി​മാ​ര്‍ ര​ണ്ട്. പ്ര​വാ​സി എം​പി അ​താ​യ​ത് കേ​ര​ള​ത്തി​ല്‍ അ​ല്ലാ​ത്ത കേ​ര​ള​ക്കാ​ര​ന്‍ എം​പി ഒ​ന്ന്. ഈ ​മൂ​ന്നി​ലൊ​ന്ന്. അ​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍. അ​തു​മ​ല്ലെ​ങ്കി​ല്‍ ചാ​ന​ല്‍ പോ​രാ​ളി​ക​ളി​ലൊ​രാ​ള്‍. ഇ​ങ്ങ​നെ പ​ട്ടി​ക നീ​ണ്ടു നീ​ണ്ടു പോ​യ്‌​ക്കൊ​ണ്ടേ​യി​രു​ന്നു.
മൂ​ല​ക​ഥ ഇ​ങ്ങ​നെ സീ​ന്‍ ബൈ ​സീ​നാ​യി മു​ന്നേ​റി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ മ​റു​വ​ശ​ത്ത് ഒ​രു ഉ​പ​ക​ഥ മ​റ്റൊ​രു കാ​വ്യം ത​ന്നെ ര​ചി​ക്കു​ക​യാ​യി​രു​ന്നു. വാ​ജ്പേ​യ് സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്ത് പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ പേ​രി​ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ മോ​ദി​ജി​യു​ടെ കാ​ല​ത്ത് മെ​ഡി​ക്ക​ല്‍ കോ​ളെ​ജി​ന്‍റെ പേ​രി​ലാ​യെ​ന്നു മാ​ത്രം. തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും പാ​ല​ക്കാ​ട്ടു​മൊ​ക്കെ​യാ​യി ഉ​പ​ക​ഥ റീ​ലു​റീ​ലാ​യി ഓ​ടു​ക​യാ​യി​രു​ന്നു. കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി, പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ ക​മ്മി​ഷ​ന്‍… ഇ​ങ്ങ​നെ മു​ന്നേ​റി. ആ​ന്‍റി ക്ലൈ​മാ​ക്സി​ല്‍ റി​പ്പോ​ര്‍ട്ട് ത​യാ​റാ​ക്കി​യ ക​മ്മി​ഷ​ന്‍ ഉ​ണ്ടു​റ​ങ്ങി​യു​ണ​രു​ന്ന​തി​നു മു​ൻ​പേ, റി​പ്പോ​ര്‍ട്ടി​ലെ മ​ഷി​യു​ണ​ങ്ങു​ന്ന​തി​നു മു​ൻ​പേ ചാ​ന​ലാ​യ ചാ​ന​ലു​ക​ളി​ല്‍ മു​ഴു​വ​ന്‍ തു​ണ്ടു ക​ട​ലാ​സു​ക​ള്‍ പ​റ​ന്നി​റ​ങ്ങി.
റി​പ്പോ​ര്‍ട്ട് വാ​ട്ട്സ് ആ​പ്പ് വ​ഴി​യും മെ​സ​ഞ്ച​ര്‍ വ​ഴി​യും ന്യൂ​സ് റൂ​മു​ക​ളി​ലും ബ്യൂ​റോ​ക​ളി​ലും എ​ത്തി. വൈ​കാ​തെ ജ​നം അ​താ​സ്വ​ദി​ച്ചു തു​ട​ങ്ങി. ഞെ​ട്ടി​യു​ണ​ര്‍ന്ന നേ​തൃ​ത്വം പു​തി​യ ക​മ്മി​ഷ​നു​മാ​യി വ​ന്നു. ആ ​ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍ട്ട് ചോ​രു​മെ​ന്നു​ള്ള​തു കൊ​ണ്ടാ​യി​രി​ക്ക​ണം താ​മ​സം​വി​നാ റി​പ്പോ​ര്‍ട്ടെ​ഴു​തി. റി​പ്പോ​ര്‍ട്ട് ചോ​ര്‍ത്തി​യ​യാ​ളെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. അ​ത്യാ​വ​ശ്യം പ​ച്ച പി​ടി​ച്ചു വ​രു​ന്ന​തി​നി​ട​യി​ല്‍ ക​രി ഓ​യി​ല്‍ ടാ​ങ്ക​ര്‍ മു​ഖ​ത്തേ​യ്ക്കു വീ​ണ പ്ര​തീ​തി​യാ​യി.
വെ​യി​ലു കൊ​ണ്ടും മ​ഴ ന​ന​ഞ്ഞും തൊ​ണ്ട പൊ​ട്ടി​ച്ചും തേ​ങ്ങ​യു​ട​ച്ചും ന​ട​ന്ന കേ​ര​ള നേ​താ​ക്ക​ളു​ടെ നേ​ട്ട​ങ്ങ​ളൊ​ന്നും കാ​ര്യ​മാ​യി കാ​ണാ​തി​രു​ന്ന കേ​ന്ദ്ര നേ​തൃ​ത്വം ഉ​പ​ക​ഥ​യാ​യി​രു​ന്നു ശ​രി​ക്കും ക​ണ്ട​ത്. എ​ല്ലാ നി​ര്‍ദേ​ശ​ങ്ങ​ളെ​യും ശു​പാ​ര്‍ശ​ക​ളെ​യും വെ​ട്ടി നി​ര​ത്തി പു​തി​യ കേ​ന്ദ്ര മ​ന്ത്രി​യെ തീ​രു​മാ​നി​ച്ചു. ത​നി മ​ല​യാ​ളി. കേ​ര​ള നി​യ​മ​സ​ഭ​യി​ലെ മു​ന്‍ അം​ഗം, ഡ​ല്‍ഹി കേ​ന്ദ്ര​മാ​ക്കി മോ​ദി​ജി​യു​ടെ ക്യാം​പി​ല്‍ അ​ല്ല​റ ചി​ല്ല​റ പ​ണി​ക​ളൊ​ക്കെ ചെ​യ്തു ന​ട​ന്നി​രു​ന്ന സാ​ത്വി​ക​ന്‍, ഐ​എ​എ​സി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ല്‍ സ്വ​യം ബു​ള്‍ഡോ​സ​റാ​യി മാ​റി ഡ​ല്‍ഹി​യി​ലെ ത​ല​തൊ​ട്ട​പ്പ​ന്മാ​രു​ടെ ത​ല​യെ​ടു​പ്പു​ക​ളെ ഇ​ടി​ച്ചു നി​ര​ത്തി​യ ധീ​ര വീ​ര ശൂ​ര പ​രാ​ക്ര​മി. സ​ര്‍വോ​പ​രി മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രു​ടെ ച​ങ്ങാ​തി. പ​ള്ളി​ക​ള്‍ പൊ​ളി​ക്കാ​ന്‍ ഗു​ജ​റാ​ത്തി​ല്‍ നി​ന്നും ര​ഥ​മു​രു​ട്ടി ഡ​ല്‍ഹി​യി​ലെ​ത്തി​യെ​ന്ന ആ​ക്ഷേ​പം മ​റ്റൊ​രി​ട​ത്തും ഏ​ശി​യി​ല്ലെ​ങ്കി​ലും കേ​ര​ള​ത്തി​ല്‍ ചെ​റു​താ​യി ഏ​ശി​യി​ട്ടു​ണ്ടെ​ന്നു മോ​ദി​ജി​ക്കു വ്യ​ക്ത​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ അ​തൊ​ഴി​വാ​ക്കി മ​തേ​ത​ര​നാ​കാ​ന്‍ ഇ​തി​ലും വ​ലി​യ ഒ​രു പ​ണി​യി​ല്ലെ​ന്ന് ഉ​റ​പ്പ്.
അ​മി​ത് ജി​ക്കാ​ക​ട്ടെ അ​നു​സ​ര​ണ​യി​ല്ലാ​ത്ത കേ​ര​ള​ത്തി​ലെ താ​യ്‌​വ​ഴി കു​ടും​ബാം​ഗ​ങ്ങ​ളെ അ​നു​സ​ര​ണ പ​ഠി​പ്പി​ക്കാ​ന്‍ കി​ട്ടി​യ വ​ടി. അ​ങ്ങ​നെ മ​ണ്ണും ചാ​രി​യി​രു​ന്ന, കേ​ര​ള​ത്തി​ലെ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ പ​റ​ഞ്ഞാ​ല്‍ മോ​ദി​ജി പ​റ​യ​ണ​മെ​ന്നു പ​റ​യു​ന്ന, കേ​ര​ള നേ​താ​ക്ക​ളെ ഒ​രു വ​ള്ള​പ്പാ​ട് അ​ക​ലെ മാ​റ്റി നി​ര്‍ത്തു​ന്ന അ​ല്‍ഫോ​ണ്‍സ് ക​ണ്ണ​ന്താ​നം​ജി കേ​ന്ദ്ര മ​ന്ത്രി​യാ​യി. മി​സ്ഡ് കോ​ള്‍ അ​ടി​ച്ചു പാ​ര്‍ട്ടി​യി​ലെ​ത്തി​യ ക​ണ്ണ​ന്താ​നം​ജി​യെ ഏ​ഴ് മി​സ്ഡ് കോ​ള്‍ അ​ടി​ച്ച ശേ​ഷ​മാ​ണ് മോ​ദി​ജി കേ​ന്ദ്ര മ​ന്ത്രി​യാ​ക്കി​യ​ത്. കേ​ര​ള​ത്തി​നു​ള്ള, മ​ല​യാ​ളി​ക്കു​ള്ള ഓ​ണ സ​മ്മാ​ന​മെ​ന്ന ഹാ​ഷ് ടാ​ഗോ​ടു കൂ​ടി​യാ​ണു ക​ണ്ണ​ന്താ​നം​ജി​യെ മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​ഹാ​ഷ് ടാ​ഗി​ല്‍ ഒ​രു ലൈ​ക്ക​ടി​ക്കാ​ന്‍ ബി​ജെ​പി​യു​ടെ സം​സ്ഥാ​ന ആ​സ്ഥാ​ന​ത്ത്, വ​രും​കാ​ല മു​ഖ്യ​മ​ന്ത്രി​ക്ക് ഓ​ഫി​സ് പ​ണി​യാ​ന്‍ തീ​രു​മാ​നി​ച്ച​വ​ര്‍ ത​മ്പ​ടി​ക്കു​ന്നി​ട​ത്ത്, ഒ​രാ​ള്‍ പോ​ലും ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന​തു പ​ച്ച പ​ര​മാ​ർ​ഥം. ഓ​ണാ​യ ടി​വി​യി​ല്‍ ചാ​ന​ല്‍ മാ​റ്റാ​ന്‍ ഓ​ഫി​സ് തൂ​പ്പു​കാ​ര​ന്‍ പോ​ലു​മി​ല്ലാ​യി​രു​ന്ന​ത്രെ. ബി​ഹാ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ജ​യി​ച്ച​പ്പോ​ള്‍ കാ​വി​യും പ​ച്ച​യും ല​ഡ്ഡു വാ​ങ്ങി വി​ത​ര​ണം ചെ​യ്തു പാ​ല്‍പ്പാ​യ​സ പൊ​ങ്കാ​ല​യി​ട്ടു നാ​ട്ടു​കാ​ര്‍ക്കു ന​ല്‍കി​യ ഒ​രാ​ള്‍ പോ​ലും ബി​ജെ​പി ഓ​ഫി​സി​ന്‍റെ ഏ​ഴ​യ​ല​ത്ത് എ​ത്തി​യി​ല്ല. ല​ഡു പോ​യി​ട്ട് ഒ​രു നാ​ര​ങ്ങാ മി​ഠാ​യി പോ​ലും വാ​ങ്ങി ന​ല്‍കി​യ​തു​മി​ല്ല. അ​ത്ര​യ്ക്കു​ണ്ടാ​യി​രു​ന്നു ഓ​ണ​ത്തി​നു കേ​ന്ദ്രം ന​ല്‍കി​യ സ​മ്മാ​ന​ത്തി​ലു​ള്ള സ​ന്തോ​ഷം.
******
ലാ​സ്റ്റ് ലാ​പ്പ്
ഐ​എ​എ​സി​ല്‍ നി​ന്നും രാ​ജി​വ​യ്പ്പി​ച്ച് എം​എ​ല്‍എ​യാ​ക്കി നി​യ​മ​സ​ഭ​യി​ലെ​ത്തി​ച്ച സി​പി​എ​മ്മി​നെ ത​ള്ളി​പ്പ​റ​ഞ്ഞു പ​ര​മ്പ​രാ​ഗ​ത ശ​ത്രു​വാ​യ ബി​ജെ​പി​യി​ലെ​ത്തി​യ​താ​ണു ക​ണ്ണ​ന്താ​നം​ജി​യെ​ന്നു ചി​ല നേ​താ​ക്ക​ള്‍ ഓ​ര്‍മി​പ്പി​ക്കു​ന്നു​ണ്ട്. വോ​ട്ട് ചെ​യ്തു ജ​യി​പ്പി​ച്ച ജ​ന​ത്തി​ന്‍റെ ക​ല്യാ​ണ​ത്തി​നും പാ​ലു കാ​ച്ച​ലി​നും ചാ​വ​ടി​യ​ന്ത​ര​ത്തി​നും പോ​ക​ല​ല്ല എം​എ​ല്‍എ​യു​ടെ ജോ​ലി​യെ​ന്നു നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ച ച​രി​ത്ര​വു​മു​ണ്ട് ഈ ​ജി​ക്കെ​ന്നും മ​റ്റു ചി​ല​ര്‍… അ​തെ ഒ​രു മു​ന്ന​റി​യി​പ്പാ​ണി​ത്…. ന​ഷ്ട​ബോ​ധ​ത്തി​ന്‍റെ തീ​യി​ലു​രു​കി ഒ​ലി​ച്ചി​റ​ങ്ങു​ന്ന മു​ന്ന​റി​യി​പ്പ്.