FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Sports

കരകാണാതെ ചിലിയും അർജന്‍റീനയും

Thursday, Sep 7, 2017,10:58 IST By മെട്രൊ വാർത്ത A A A

ബ്യൂ​ണ​സ് ഐ​റി​സ്: അ​ർ​ജ​ന്‍റീ​ന​യു​ടെ ലോ​ക​ക​പ്പ് പ്ര​വേ​ശ​നം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി. ഇ​ന്ന​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ദു​ർ​ബ​ല​രാ​യ വെ​നെ​സ്വേ​ല​യോ​ട് സ​മ​നി​ല പി​ണ​ഞ്ഞ​താ​ണ് മെ​സി​ക്കും സം​ഘ​ത്തി​നും വി​ന​യാ​യ​ത്. സ്വ​ന്തം ഗ്രൗ​ണ്ടി​ലാ​ണ് അ​ർ​ജ​ന്‍റീ​ന തോ​ൽ​വി​ക്ക് തു​ല്യ​മാ​യ സ​മ​നി​ല ഏ​റ്റു​വാ​ങ്ങി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ചി​ലി പ​രാ​ജ​യ​പ്പെ​ട്ട​ത് അ​ർ​ജ​ന്‍റീ​ന​യ്ക്ക് ഗു​ണം ചെ​യ്യും. നി​ല​വി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് അ​ർ​ജ​ന്‍റീ​ന. ചി​ലി ആ​റാ​മ​തും. നാ​ല് ടീ​മു​ക​ൾ​ക്കാ​ണ് നേ​രി​ട്ടു​ള്ള യോ​ഗ്യ​ത ല​ഭി​ക്കു​ക. ബ്ര​സീ​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് നി​ൽ​ക്കു​മ്പോ​ൽ ഉ​റു​ഗ്വെ ര​ണ്ടാ​മ​തും കൊ​ളം​ബി​യ, പെ​റു യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങി​ൽ നി​ൽ​ക്കു​ന്നു.
പെ​റു​വി​നെ​തി​രേ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യു​ടെ അ​ടു​ത്ത മ​ത്സ​രം. സ്വ​ന്തം ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​ര​മെ​ന്നു​ള്ള​ത് സാം​പോ​ളി​ക്കും കൂ​ട്ട​ർ​ക്കും ഗു​ണം ചെ​യ്യും. എ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ മ​ത്സ​രം എ​വേ ഗ്രൗ​ണ്ടി​ൽ ഇ​ക്വ​ഡ​റി​നെ​തി​രേ​യാ​ണ്. അ​തും സ​മു​ദ്ര​നി​ര​പ്പി​ൽ ഏ​റെ ഉ​യ​രെ​യു​ള്ള മൈ​താ​ന​ത്ത്. അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് അ​ർ​ജ​ന്‍റീ​ന അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ ന്യൂ​സി​ല​ൻ​ഡു​മാ​യി പ്ലേ ​ഓ​ഫ് ക​ളി​ക്കേ​ണ്ടി​വ​രും. കോ​പ്പ അ​മെ​രി​ക്ക ചാം​പ്യ​ന്മാ​രാ​യ ചി​ലി​ക്ക് സാ​ന്‍റി​യാ​ഗോ​യി​ൽ ഇ​ക്വ​ഡ​റി​നെ​തി​രാ​ണ് അ​ടു​ത്ത മ​ത്സ​രം. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​നെ നേ​രി​ടും. ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ചി​ലി​ക്ക് നി​ർ​ണാ​യ​ക​മാ​ണ്. യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യ ബ്ര​സീ​ൽ ഇ​ന്ന​ലെ കൊ​ളം​ബി​യ​യു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. വി​ല്ല്യ​ൻ ബ്ര​സീ​ലി​ന്‍റെ ഗോ​ൾ നേ​ടി​യ​പ്പോ​ൾ റ​മ​ദേ​ൽ ഫാ​ൽ​കാ​വോ​യു​ടെ വ​ക​യാ​യി​രു​ന്നു കൊ​ളം​ബി​യ​യു​ടെ മ​റു​പ​ടി.
വെ​നെ​സ്വേ​ല​യ്ക്കെ​തി​രേ ഫി​നി​ഷി​ങ്ങി​ലെ പോ​രാ​യ്മ​യാ​ണ് അ​ർ​ജ​ന്‍റീ​ന​യ്ക്ക് വി​ന​യാ​യ​ത്. പ​ന്ത​ട​ക്ക​ത്തി​ലും ഷോ​ട്ടു​ക​ൾ തൊ​ടു​ക്കു​ന്ന​തി​ലും അ​ർ​ജ​ന്‍റൈ​ൻ താ​ര​ങ്ങ​ൾ മു​ന്നി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഗോ​ൾ​മാ​ത്രം അ​ന്യം നി​ന്നു. പ​രാ​ഗ്വെ​യ്ക്കെ​തി​രേ വി​ജ​യി​ച്ച​തോ​ടെ ഉ​റു​ഗ്വെ യോ​ഗ്യ​ത ഏ​റെ​കു​റെ ഉ​റ​പ്പാ​ക്കി. ഗു​സ്താ​വോ ഗോ​മ​സ്, ഫെ​ഡ​റി​കോ വാ​ൽ​വാ​ർ​ദെ എ​ന്നി​വ​രാ​ണ് ഉ​റു​ഗ്വെ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.