FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Editorial

ഗൗ​രി ല​ങ്കേ​ഷ് അ​സ​ഹി​ഷ്ണു​ക്ക​ളു​ടെ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന ഇ​ര

Thursday, Sep 7, 2017,9:46 IST By മെട്രൊ വാർത്ത A A A

അ​സ​ഹി​ഷ്ണു​ത​യു​ടെ അ​വ​സാ​ന​ത്തെ ഇ​ര. അ​ല്ല, ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന ഇ​ര​യെ​ന്നു വേ​ണം, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ നി​ഷ്ഠു​ര​മാ​യ കൊ​ല​പാ​ത​ക​ത്തെ വി​ശേ​ഷി​പ്പി​ക്കേ​ണ്ട​ത്. ആ​രു​ടെ അ​സ​ഹി​ഷ്ണു​ത​യാ​ണ് ഗൗ​രി​യു​ടെ ജീ​വ​നെ​ടു​ത്ത​തി​നു പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക മാ​ത്ര​മാ​യി​രു​ന്നി​ല്ല ഗൗ​രി. സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന ആ​ക്റ്റി​വി​സ്റ്റാ​ണ് അ​വ​ർ. വ​ല​തു​പ​ക്ഷ തീ​വ്ര​ത​ക​ൾ​ക്കെ​തി​രേ എ​ഴു​ത്തി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലും നി​റ​ഞ്ഞു നി​ന്നു. ഇ​ട​തു​പ​ക്ഷ തീ​വ്ര​ത​യു​ടെ സ​ഹാ​യാ​ത്രി​ക​യു​മാ​യി​രു​ന്നു. ര​ണ്ടു നി​ല​പാ​ടു​ക​ളും അ​വ​ർ​ക്ക് നി​ര​വ​ധി രാ​ഷ്‌​ട്രീ​യ ശ​ത്രു​ക്ക​ളെ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ ആ​രു​ടെ​യെ​ങ്കി​ലും ഇ​ര​യാ​ണോ എ​ന്നാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ കാ​ത​ൽ. തീ​വ്ര ഹി​ന്ദു​ത്വ​ത്തെ ഒ​രു മ​യ​വു​മി​ല്ലാ​തെ ഗൗ​രി വി​മ​ർ​ശി​ച്ചു. ഡ​ൽ​ഹി​യി​ൽ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ത്തി​ലും ബം​ഗ​ളൂ​രു​വി​ൽ സ്വ​ന്തം വാ​ർ​ത്താ​പ​ത്രി​ക​യി​ലും അ​വ​ർ ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി​യെ അ​തി​രൂ​ക്ഷ​മാ​യി​ത്ത​ന്നെ എ​തി​ർ​ത്തു.

ബി​ജെ​പി ക​ർ​ണാ​ട​ക ഘ​ട​കം മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഹ്ലാ​ദ് ജോ​ഷി, പ്രാ​ദേ​ശി​ക നേ​താ​വ് ഉ​മേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രേ സ്വ​ന്തം പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ല​ങ്കേ​ഷ് പ​ത്രി​കെ​യി​ൽ ലേ​ഖ​നം എ​ഴു​തി​യ​തി​നു മാ​ന​ന​ഷ്ട​ക്കേ​സ് നേ​രി​ടു​ക​യാ​ണ് ഗൗ​രി. ഈ ​കേ​സി​ൽ ഹൂ​ബ്ലി മ​ജി​സ്ട്രേ​റ്റ് അ​വ​ർ​ക്ക് ആ​റ് മാ​സ​ത്തെ ത​ട​വു ശി​ക്ഷ​യും വി​ധി​ച്ചി​രു​ന്നു. അ​തി​ൽ ഇ​ട​ക്കാ​ല ജാ​മ്യം നേ​ടി​യ ഗൗ​രി കേ​സി​ൽ നി​ന്നു പി​ന്മാ​റി​യി​രു​ന്നി​ല്ല. ഈ ​കേ​സി​ന്‍റെ പേ​രി​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​യി​രു​ന്നു ഗൗ​രി എ​ന്നാ​ണു സൂ​ച​ന. പ​ല കോ​ണു​ക​ളി​ൽ നി​ന്നും അ​വ​ർ​ക്കു ഭീ​ഷ​ണി നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ഒ​രി​ക്ക​ൽ​പ്പോ​ലും പൊ​ലീ​സി​ൽ നി​ന്നോ സ​ർ​ക്കാ​രി​ൽ നി​ന്നോ സം​ര​ക്ഷ​ണം തേ​ടി​യി​രു​ന്നി​ല്ല.
മാ​വോ​യി​സ്റ്റ് അ​നു​ഭാ​വ​മു​ള്ള ഗൗ​രി​ക്ക് നി​രോ​ധി​ത സം​ഘ​ട​ന​യി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ണ്ട്. വ​ർ​ഗ​സ​മ​ര​ത്തി​ല​ല്ല, സ​മ​വാ​യ​ത്തി​ലൂ​ടെ​യു​ള്ള ഒ​ത്തു​തീ​ർ​പ്പു​ക​ൾ​ക്ക് പ​ല​പ്പോ​ഴും അ​വ​ർ മു​ൻ​കൈ എ​ടു​ത്തി​ട്ടു​ണ്ട്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ടു​ത്ത മാ​വോ​യി​സ്റ്റു​ക​ളാ​യി​രു​ന്ന ഏ​താ​നും ചി​ല​രെ പാ​ർ​ട്ടി​യി​ൽ നി​ന്നു മ​ട​ക്കി​ക്കൊ​ണ്ടു വ​ന്ന് മു​ഖ്യ​ധാ​ര​യി​ൽ സ​ജീ​വ​മാ​ക്കി​യി​രു​ന്നു. ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​നെ അ​തി​നു സ​ഹാ​യി​ച്ച​ത് ഗൗ​രി​യാ​യി​രു​ന്നു. അ​തി​ന്‍റെ പേ​രി​ൽ മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ൽ​പ്പെ​ട്ട തീ​വ്ര​വാ​ദ പ​ക്ഷ​ത്തി​ന് ഗൗ​രി​യോ​ട് പ​ക​യു​ണ്ടാ​യി​രു​ന്നോ എ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്. ഏ​താ​യാ​ലും ക​ർ​ണാ​ട​ക പൊ​ലീ​സി​ലെ മൂ​ന്ന് വ്യ​ത്യ​സ്ത സം​ഘ​ങ്ങ​ൾ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​തി​നി​ടെ, സം​ഭ​വം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഗൗ​രി​യു​ടെ ഉ​റ്റ​ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ സം​സ്ഥാ​ന പൊ​ലീ​സി​ന് അ​ന്വേ​ഷി​ക്കാ​വു​ന്ന കേ​സ് മാ​ത്ര​മേ​യു​ള്ളൂ എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ പ​റ​യു​ന്ന​ത്. ആ​ര് അ​ന്വേ​ഷി​ച്ചാ​ലും വേ​ണ്ടി​ല്ല, ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ എ​ത്ര​യും പെ​ട്ടെ​ന്ന് നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം.
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും സ്വ​ത​ന്ത്ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വേ​ണ്ട​ത്ര സ്വാ​ത​ന്ത്ര്യ​വും സു​ര​ക്ഷ​യും ഇ​ല്ലാ​ത്ത രാ​ജ്യ​മാ​ണ് ഇ​ന്ത്യ എ​ന്ന് ആ​വ​ർ​ത്തി​ച്ചു തെ​ളി​യി​ക്ക​പ്പെ​ടു​ന്ന​താ​ണ് ഗൗ​രി ല​ങ്കേ​ഷി​ന്‍റെ മ​ര​ണം. 1999ൽ ​ഈ​സ്റ്റ് ഡ​ൽ​ഹി​യി​ൽ കൊ​ല ചെ​യ്യ​പ്പെ​ട്ട ശി​വാ​നി ഭ​ട്ന​ഗ​റി​നു ശേ​ഷം രാ​ജ്യ​ത്തു കൊ​ല ചെ​യ്യ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​ണു ഗൗ​രി. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ കൊ​ല്ല​പ്പെ​ടു​ന്ന പ​തി​നെ​ട്ടാ​മ​ത്തെ ജേ​ർ​ണ​ലി​സ്റ്റും. പ്ര​ണ​യം മു​ത​ൽ ബ്ലാ​ക്ക് മെ​യ്‌​ലി​ങ് വ​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും വി​മ​ർ​ശ​ന​ങ്ങ​ളോ​ടു​ള്ള അ​സ​ഹി​ഷ്ണു​ത​ക​ളാ​ണ് കൂ​ടു​ത​ലും കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ചി​ട്ടു​ള്ള​ത്.
ആ​ക്റ്റി​വി​സ്റ്റു​ക​ൾ​ക്കു നേ​രേ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​ല്ലാം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​മോ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മോ ത​ട​സ​പ്പെ​ട​പ​ത്തു​ന്ന കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്ക​ണം. ക​ർ​ണാ​ട​ക​ത്തി​ലെ ധ​ർ​വാ​ഡി​ൽ 2015ൽ ​ഇ​ട​തു​പ​ക്ഷ പു​രോ​ഗ​മ​ന സാ​ഹി​ത്യ​കാ​ര​ൻ പ്രൊ​ഫ. എം.​എം. ക​ൽ​ബു​ർ​ഗി കൊ​ല ചെ​യ്യ​പ്പെ​ട്ട​തും ഗൗ​രി ല​ങ്കേ​ഷി​നെ​പ്പോ​ലാ​യി​രു​ന്നു. സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തു​വ​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ അ​ജ്ഞാ​ത​ർ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2013ൽ ​പൂ​ണെ​യി​ൽ പ്ര​മു​ഖ യു​ക്തി​വാ​ദി ന​രേ​ന്ദ്ര ധ​ബോ​ൽ​ക്ക​റും2015​ൽ​ത്ത​ന്നെ മ​ഹാ​രാ​ഷ്ട്ര​യി​ലെ കോ​ലാ​പ്പു​രി​ൽ സി​പി​ഐ നേ​താ​വ് ഗോ​വി​ന്ദ് പ​ൻ​സാ​ര​യും സ​മാ​ന​മാ​യ രീ​തി​യി​ൽ കൊ​ല​പ്പെ​ട്ടു. മൂ​ന്നു പേ​രു​ടെ​യും മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ വെ​ടി​യു​ണ്ട​ക​ൾ സ​മാ​ന​മാ​യി​രു​ന്നു എ​ന്നു ക​ണ്ടെ​ത്തി​യെ​ങ്കി​ലും കൊ​ല​യാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഗോ​വ​യി​ലെ സ​നാ​ത​ൻ സ​സ്ഥ എ​ന്ന സം​ഘ​ട​ന​യാ​ണു സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ. കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​തെ​ങ്കി​ലും അ​ന്വേ​ഷ​ണ​ത്തി​ലെ മെ​ല്ലെ​പ്പോ​ക്ക് കു​റ്റ​വാ​ളി​ക​ൾ​ക്കു തു​ണ​യാ​കു​ന്നു.
മാ​ധ്യ​മ വി​മ​ർ​ശ​ന​ങ്ങ​ൾ ഭ​യ​ക്കു​ന്ന​വ​ർ ജ​നാ​ധി​പ​ത്യ​ത്തെ ഭ​യ​ക്കു​ന്ന​വ​രാ​ണ്. വി​മ​ർ​ശ​ന​ങ്ങ​ൾ അ​വ​രെ അ​സ​ഹി​ഷ്ണു​ക്ക​ളാ​ക്കു​ന്നു. ത​ങ്ങ​ൾ​ക്ക് അ​സ​ഹി​ഷ്ണ​ത​ക​ളൂ​ണ്ടാ​ക്കു​ന്ന​വ​രെ വ​ക​വ​രു​ത്താ​ൻ അ​വ​ർ വ്യ​ഗ്ര​ത കാ​ണി​ക്കു​ന്നു. തു​ട​ക്ക​ത്തി​ൽ ഒ​രു പ​ക്ഷേ, കാ​ലം കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ച്ചേ​ക്കും. പ​ക്ഷേ, ആ​ത്യ​ന്തി​ക​മാ​യി സ​ത്യ​മാ​ണു വി​ജ​യി​ക്കു​ന്ന​ത്. ശി​വാ​നി ഭ​ട്ന​ഗ​റു​ടേ​തി​ല​ട​ക്കം ഇ​ക്കാ​ര്യം തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടു​മു​ണ്ട്. ഗൗ​രി ല​ങ്കേ​ഷ് കേ​വ​ലം ഒ​രു വ്യ​ക്തി​യ​ല്ല. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നും പൗ​രാ​വ​കാ​ശ​ങ്ങ​ൾ​ക്കും വേ​ണ്ടി പോ​രാ​ടി​യി​രു​ന്ന വ​ലി​യൊ​രു ചി​ന്താ​ധ​ര​ണി​യു​ടെ ആ​സൂ​ത്ര​ക​യും പ്ര​യോ​ക്താ​വാ​യി​രു​ന്നു. കേ​വ​ലം ഒ​രാ​ളു​ടെ മ​ര​ണം കൊ​ണ്ട് അ​ടി​യ​റ വ​യ്ക്കു​ന്ന​ത​ല്ല, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നെ​ടും​തൂ​ണാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം. ഗൗ​രി​യെ​പ്പോ​ലു​ള്ള ര​ക്ത​സാ​ക്ഷി​ക​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന ഊ​ർ​ജ​ത്തി​ലാ​ണ് എ​ക്കാ​ല​ത്തും മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് അ​സ​ഹി​ഷ്ണ​ത​ക​ളു​ടെ അ​പ്പോ​സ്തോ​ല​ന്മാ​ർ ഓ​ർ​ക്കു​ന്ന​തു കൊ​ള്ളാം.