FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Articles

ദേ​ശീ​യ​പാ​ത എ​ന്ന ന​ര​ക​പാ​ത

Thursday, Sep 7, 2017,10:09 IST By ഷിബു ജോൺ A A A

ദേ​ശീ​യ​പാ​ത എ​ന്ന ന​ര​ക​പാ​ത എ​ന്ന ത​ല​ക്കെ​ട്ടോ​ടെ തൃ​ശൂ​ർ- പാ​ല​ക്കാ​ട്‌ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വാ​ണി​യ​മ്പാ​റ​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ഈ ​പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്കു കാ​ണാ​ൻ ക​ഴി​യും. വ​ഴി​യി​ൽ പി​ട​ഞ്ഞു വീ​ണ് മ​രി​ച്ച​വ​രെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​തോ​ടൊ​പ്പം നാ​ളെ അ​വ​രി​ലൊ​രാ​ളാ​യി നി​ങ്ങ​ളും ഉ​ണ്ടാ​കാ​തി​രി​ക്ക​ട്ടെ എ​ന്ന ആ​ശം​സ​യോ​ടെ​യാ​ണ് കു​റി​പ്പ​വ​സാ​നി​ക്കു​ന്ന​ത്.

പാ​ത​യു​ടെ ത​ക​ർ​ച്ച​യും അ​പ​ക​ട​ങ്ങ​ളും ക​ണ്ടു മ​നം മ​ടു​ത്ത നാ​ട്ടു​കാ​ർ രൂ​പം കൊ​ടു​ത്ത ജ​ന​കീ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്‌. അ​ത്ര​യ്ക്കു​ണ്ട് ദു​ർ​ഘ​ടം പി​ടി​ച്ച ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള അ​പ​ക​ട യാ​ത്ര.
പ​ല ഭാ​ഗ​ങ്ങ​ളി​ലും ദേ​ശീ​യ പാ​ത​യ്ക്കു പ​ക​രം കു​ഴി​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ നി​ര​ങ്ങി​നീ​ങ്ങു​ന്ന പ​തി​വു കാ​ഴ്ച്ച​യി​ൽ പൊ​റു​തി​മു​ട്ടു​ക​യാ​ണു ജ​നം. സൈ​റ​ൺ മു​ഴ​ക്കി തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി ല​ക്ഷ്യ​മാ​ക്കി പാ​ഞ്ഞെ​ത്തു​ന്ന ആം​ബു​ല​ൻ​സു​ക​ളും ഗ​താ​ഗ​ത കു​രു​ക്കി​ൽ അ​ക​പ്പെ​ടു​ന്ന​തോ​ടെ ജീ​വ​നു​ക​ൾ പെ​രു​വ​ഴി​യി​ൽ പൊ​ലി​യു​ന്ന കാ​ഴ്ച​ക​ൾ​ക്കും മേ​ഖ​ല സാ​ക്ഷ്യം വ​ഹി​ക്കു​ന്നു.
തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കും വ​ഴി കു​തി​രാ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം അ​ക​പ്പെ​ട്ട ശേ​ഷം തൃ​ശൂ​രി​ലേ​ക്കു പോ​കാ​ൻ ക​ഴി​യാ​തെ തി​രി​ച്ച് വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ഗൃ​ഹ​നാ​ഥ​ന്‍റെ ദാ​രു​ണാ​ന്ത്യം അ​ടു​ത്തി​ടെ​യാ​യി​രു​ന്നു. ആ​രു സ​മാ​ധാ​നം പ​റ​യും ആ ​കു​ടും​ബ​ത്തോ​ട്.
നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ അ​നാ​സ്ഥ തു​ട​രു​ന്ന​തു മൂ​ലം വ​ട​ക്ക​ഞ്ചേ​രി- തൃ​ശൂ​ർ 33 കി​ലോ​മീ​റ്റ​ർ പി​ന്നി​ടാ​ൻ മൂ​ന്ന​ര മ​ണി​ക്കൂ​ർ വ​രെ പെ​രു​വ​ഴി​യി​ൽ കി​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണു യാ​ത്ര​ക്കാ​ർ. ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന പാ​ത​യി​ൽ വാ​ഹ​ന​ക്കു​രു​ക്ക് കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ളു​ന്ന കാ​ഴ്ച​ക​ൾ ദി​നം​പ്ര​തി​യു​ണ്ട്. റോ​യ​ൽ ജം​ക്ഷ​നി​ൽ തു​ട​ങ്ങി തേ​നി​ടു​ക്കു വ​രെ​യും, കൊ​മ്പ​ഴ മു​ത​ൽ വ​ഴു​ക്കും​പാ​റ വ​രെ​യു​മു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണു കു​രു​ക്കു മു​റു​കു​ന്ന​ത്‌. പാ​ലം പ​ണി പ​കു​തി പൂ​ർ​ത്തി​യാ​യ അ​വ​സ്ഥ​യി​ൽ നി​ശ്ച​ല​മാ​യ​പ്പോ​ൾ ഇ​ടു​ങ്ങി​യ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് ഇ​രു ദി​ശ​യി​ലേ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​കാ​ൻ ക​ഴി​യു​ക. വാ​ള​യാ​റി​ൽ നി​ന്നും തു​ട​ങ്ങു​ന്ന നാ​ലു​വ​രി പാ​ത​യി​ലൂ​ടെ പാ​ല​ക്കാ​ടും, ആ​ല​ത്തൂ​രും പി​ന്നി​ട്ട് ഇ​ത​ര സം​സ്ഥാ​ന ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ക്ഷ​ൻ വ​രെ കു​തി​ച്ചെ​ത്തു​ന്ന​തോ​ടെ കു​രു​ക്കു തു​ട​ങ്ങു​ക​യാ​യി. ഇ​വി​ടെ നാ​ലു​വ​രി​പ്പാ​ത ഒ​റ്റ വ​രി​യാ​യി ചു​രു​ങ്ങും; കു​പ്പി​യു​ടെ ക​ഴു​ത്തു പോ​ലെ.
കു​ത്തി​ത്തി​രു​കു​ന്ന പ്രൈ​വ​റ്റ് ബ​സു​ക​ളും ചെ​റു വാ​ഹ​ന​ങ്ങ​ളും കൂ​ടി മു​ന്നോ​ട്ടു നീ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തോ​ടെ ദു​രി​തം പൂ​ർ​ണം.
ത​ങ്കം ജം​ക്ഷ​നു മു​ന്നി​ൽ മേ​ൽ​പ്പാ​ലം പ​ണി പാ​തി​വ​ഴി​യി​ൽ നി​ൽ​ക്കു​ക​യും പാ​ത​യു​ടെ ഇ​ടു​ങ്ങി​യ ഒ​രു വ​ശ​ത്തു​കൂ​ടി മാ​ത്രം ഇ​രു ദി​ശ​യി​ലേ​ക്ക്‌ വാ​ഹ​ന​ങ്ങ​ൾ നീ​ങ്ങു​ക​യും ചെ​യ്യു​ന്നു. വ​ലി​യ ട്രെ​യ്‌​ല​ർ ലോ​റി​ക​ൾ കൂ​ടി പാ​ത​യി​ൽ ക​ട​ന്നു​വ​രു​ന്ന​തോ​ടെ ഒ​രു കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യാ​ൻ അ​ര മ​ണി​ക്കൂ​ർ വ​രെ കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രും. ഇ​വി​ട​ങ്ങ​ളി​ലെ മേ​ൽ​പ്പാ​ല​ങ്ങ​ൾ പ​ണി പൂ​ർ​ത്തി​യാ​കാ​തെ ദു​രി​ത സ്മാ​ര​കം പോ​ലെ നി​ല കൊ​ള്ളു​ന്നു.
പു​തി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ക​യും പാ​ത അ​തി​വേ​ഗം ത​ക​രു​ക​യും അ​പ​ക​ട​ങ്ങ​ൾ ദി​നം പ്ര​തി ഉ​യ​രു​ക​യും ചെ​യ്യു​മ്പോ​ഴും അ​ധി​കൃ​ത​ർ​ക്ക്‌ കു​ലു​ക്ക​മി​ല്ല. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ പാ​ത​യി​ൽ ആ​കെ​യു​ള്ള 28. 6 കി​ലോ​മീ​റ്റ​റി​ൽ 20 കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 8. 6 കി​ലോ​മീ​റ്റ​ർ പാ​ത​യു​ടെ നി​ർ​മാ​ണ​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.
ചെ​റി​യ ചാ​റ്റ​ൽ മ​ഴ​യ്ക്കു പോ​ലും പാ​ത​യി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്നു. അ​ഴു​ക്കു ചാ​ലു​ക​ൾ നി​ർ​മി​ക്കാ​ത്ത​തും പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ന്‍റെ ഉ​യ​ര​ക്കു​റ​വും വെ​ള്ളം പാ​ത​യി​ൽ കെ​ട്ടി​നി​ൽ​ക്കാ​ൻ കാ​ര​ണ​മാ​വു​ന്നു​ണ്ട്. ഇ​തു​മൂ​ലം സ​ർ​വീ​സ് റോ​ഡി​ലെ കു​ഴി​ക​ൾ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു ച​തി​ക്കു​ഴി​ക​ളാ​ണ്.
നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളെ തു​ട​ർ​ന്ന് ഭീ​മ​മാ​യ തു​ക​യാ​ണ് ഉ​പ​ക​രാ​ർ ഏ​റ്റെ​ടു​ത്ത​വ​ർ​ക്കും ടി​പ്പ​ർ ഉ​ട​മ​ക​ൾ​ക്കും ക്ര​ഷ​ർ യൂ​ണി​റ്റു​ക​ൾ​ക്കും തു​ര​ങ്ക നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത പ്ര​ഗ​തി എ​ൻ​ജി​നീ​യ​ർ ഗ്രൂ​പ്പി​നും നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കു​ടി​ശി​ക​യാ​യി ന​ൽ​കാ​നു​ള്ള​ത്. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സ​മ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യാ​ണ് നി​ർ​മാ​ണ ക​മ്പ​നി​ക്കെ​തി​രേ അ​ര​ങ്ങേ​റു​ന്ന​തും. ശ​മ്പ​ള കു​ടി​ശി​ക തേ​ടി നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന സ​മ​രം ര​ണ്ടാ​ഴ്ച​യാ​വു​ന്നു. പാ​ത​യു​ടെ ത​ക​ർ​ച്ച​യും ഗ​താ​ഗ​ത​ക്കു​രു​ക്കും മൂ​ലം അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ക്കാ​ൻ ഒ​രു​ങ്ങി ബ​സു​ട​മ​ക​ൾ, ടി​പ്പ​ർ ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മു​ന്നേ​റു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം…. തു​ര​ങ്ക നി​ർ​മാ​ണ​വും പ്ര​തി​സ​ന്ധി​യി​ലാ​ക്കി തു​ര​ങ്ക മു​ഖ​വും സ​മ​ര​ച്ചൂ​ടി​ൽ…
പ്ര​തി​സ​ന്ധി​ക​ൾ ഉ​രു​ത്തി​രി​ഞ്ഞു ക​രു​ത്താ​ർ​ജി​ക്കു​ന്ന​തു ക​ണ്ട​പ്പോ​ൾ ബാ​ങ്കു​ക​ൾ വാ​യ്പ കൊ​ടു​ക്കു​ന്ന​തു നി​ർ​ത്തി. നി​ർ​മാ​ണം ഏ​താ​ണ്ടു പൂ​ർ​ണ​മാ​യും നി​ല​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ആ​ദ്യ ഇ​ര​ട്ട​ക്കു​ഴ​ൽ ആ​റു​വ​രി​പ്പാ​ത എ​ന്ന വി​ശേ​ഷ​ണ​ത്തോ​ടെ കൊ​ട്ടി​ഘോ​ഷി​ച്ച് ആ​രം​ഭി​ച്ച തു​ര​ങ്ക നി​ർ​മാ​ണ​വും പാ​ത നി​ർ​മാ​ണ​വും പ​ഠ​ന​വി​ധേ​യ​മാ​ക്കേ​ണ്ട പാ​ക​പ്പി​ഴ​ക​ളു​ടേ​താ​യി. 962 മീ​റ്റ​ർ നീ​ള​വും 14 മീ​റ്റ​ർ വീ​തി​യു​മു​ള്ള മൂ​ന്നു വ​രി വീ​ത​മു​ള്ള സ​മാ​ന്ത​ര​മാ​യ ര​ണ്ടു തു​ര​ങ്ക​ങ്ങ​ളി​ലാ​യി ഇ​രു​മ്പ്‌ പാ​ല​ത്തി​ൽ നി​ന്നും തു​ട​ങ്ങി വ​ഴു​ക്കും​പാ​റ ന​രി​കി​ട​ന്ന മ​ല വ​രെ​യു​ള്ള തു​ര​ങ്ക പാ​ത​ക​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പേ​രി​നു മാ​ത്ര​മാ​ണി​പ്പോ​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ലാ​ണ് 100 കോ​ടി ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന തു​ര​ങ്ക നി​ർ​മാ​ണം ആ​രം​ഭി​ച്ച​തെ​ങ്കി​ലും ഇ​ട​യ്ക്കി​ടെ​യു​ള്ള സ​മ​ര​ങ്ങ​ൾ ഷെ​ഡ്യൂ​ളു​ക​ളെ താ​ളം തെ​റ്റി​ച്ചു ക​ള​യു​ന്നു.
കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഒ​ന്നാം​ത​രം ഉ​ദാ​ഹ​ര​ണം. എ​ന്നി​ട്ടും അ​ധി​കാ​രി​ക​ൾ എ​ന്തേ ചോ​ദ്യം ചെ​യ്യാ​ത്ത​ത്‍.