FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Cinema

മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖറും മോഹൻലാലും

Thursday, Sep 7, 2017,15:32 IST By മെട്രൊ വാർത്ത A A A

മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരങ്ങൾ. മോഹൻലാൽ മമ്മുട്ടിക്കൊപ്പമുള്ള ചിത്രം ഫെയ്സ്ബുക്കിലൂടെ പോസ്റ്റ് ചെയ്താണ് പിറന്നാൾ ആശംസകൾ അറിയിച്ചത്. മകനും നടനുമായ ദുൽഖറാകട്ടെ തന്നെക്കാൾ ചെറുപ്പമായ ബാപ്പച്ചിക്ക് പിറന്നാളംശസകൾ എന്നാണ് കുറിച്ചത്. ഫെയ്സ് ബുക്ക് പേജിലൂടെ ആരാധകരും പിറന്നാളംശസകൾ അറിയിച്ചിട്ടുണ്ട്.  നിവിൻ പോളി, പൃഥ്വിരാജ് , ഹരിശ്രീ അശോകൻ തുടങ്ങി മിക്ക താരങ്ങളും അദേഹത്തിന് ആശംസകൾ അർപ്പിച്ചിട്ടുണ്ട്.

പിറന്നാൾ ദിനത്തിൽ തൃശൂരിലെ മമ്മൂട്ടി ഫാൻസ് ഡോ.ബാബാ സാഹിബ് അംബേദ്കർ ആയി മമ്മൂട്ടി വേഷമിട്ട ചിത്രവും പ്രദർശിപ്പിക്കുന്നുണ്ട്.