FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Editorial

ഔ​ഷ​ധ വി​ല​യും ഗു​ണ​നി​ല​വാ​ര​വും സ​ര്‍ക്കാ​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണം

Friday, Sep 8, 2017,11:03 IST By മെട്രൊ വാർത്ത A A A

ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ള​ട​ക്ക​മു​ള്ള​വ​യു​ടെ ഗു​ണ​നി​ല​വാ​രം, വി​ല, ല​ഭ്യ​ത തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ല്ലാം ഉ​ള്‍പ്പെ​ടു​ത്തി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പു​തി​യ ഔ​ഷ​ധ​ന​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു മാ​സ​ങ്ങ​ളാ​യി. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ നി​ല​വി​ല്‍ വ​ന്ന പു​തി​യ ന​യ​ങ്ങ​ളെ​ക്കു​റി​ച്ച് ഈ ​രം​ഗ​ത്തെ വി​ദ​ഗ്ധ​ര്‍ നി​ര​വ​ധി സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും മു​ന്നോ​ട്ടു വ​ച്ചി​ട്ടു​ണ്ട്. അ​വ​യ്ക്കു വ്യ​ക്ത​ത വ​രു​ത്തേ​ണ്ട ബാ​ധ്യ​ത കേ​ന്ദ്ര സ​ര്‍ക്കാ​രി​നു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​ട്ടെ. നി​ര്‍ണാ​യ​ക മേ​ഖ​ല​ക​ളി​ലെ​ല്ലാം പു​തി​യ ന​യ​രേ​ഖ​ക​ള്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നാ​ണു പ്ര​ധാ​ന ആ​ക്ഷേ​പം. ക്യാ​ന്‍സ​ര്‍ രോ​ഗ​ത്തി​ന​ട​ക്കം മാ​ര​ക രോ​ഗ​ങ്ങ​ള്‍ക്ക് ഗു​ണ​മേ​ന്മ​യു​ള്ള ഔ​ഷ​ധ​ങ്ങ​ള്‍ ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ല ജീ​വ​ന്‍ ര​ക്ഷാ ഔ​ഷ​ധ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന ഫോ​ര്‍മു​ല ആ​ഭ്യ​ന്ത​ര ത​ല​ത്തി​ല്‍ നി​ര്‍മി​ച്ച്, ഫൈ​ന​ല്‍ ഡ്ര​ഗു​ക​ളാ​ക്കി വി​ല്‍ക്കാ​ന്‍ നേ​ര​ത്തേ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ടി​സ്ഥാ​ന ഫോ​ര്‍മു​ല ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ പി​ന്‍വ​ലി​ച്ചു. വി​ദേ​ശ പ​ങ്കാ​ളി​ത്ത​മു​ള്ള പ​ല കു​ത്ത​ക ക​മ്പ​നി​ക​ളും ഈ ​ആ​നു​കൂ​ല്യം മു​ത​ലാ​ക്കി, വി​ദേ​ശ​ത്തു നി​ന്ന് അ​ടി​സ്ഥാ​ന ഫോ​ര്‍മു​ല​ക​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. ഫൈ​ന​ല്‍ പ്രോ​ഡ​ക്റ്റു​ക​ള്‍ മാ​ത്രം ഇ​വി​ടെ ഉ​ണ്ടാ​ക്കു​ക വ​ഴി പ​ല സു​പ്ര​ധാ​ന ഔ​ഷ​ധ​ങ്ങ​ള്‍ക്കും വ​ലി​യ വി​ല ന​ല്‍കേ​ണ്ട അ​വ​സ്ഥ​യെ​ത്തി. ജീ​വ​ന്‍ ര​ക്ഷാ ഔ​ഷ​ധ​ങ്ങ​ള്‍ പൊ​തു​മേ​ഖ​ല​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​നാ​യി​രു​ന്നു മു​ന്‍കാ​ല​ത്തു പ്രോ​ത്സാ​ഹ​നം ന​ല്‍കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍, ഗു​ണ​മേ​ന്മ​യു​ടെ മ​റ​വി​ല്‍ ഈ ​ആ​നു​കൂ​ല്യം പി​ന്‍വ​ലി​ച്ചു. അ​വ​സ​രം മു​ത​ലാ​ക്കി ബ​ഹു​രാ​ഷ്ട്ര കു​ത്ത​ക​ക​ള്‍ ഇ​ത്ത​രം ഔ​ഷ​ധ​ങ്ങ​ള്‍ നി​ര്‍മി​ച്ചു വ​ലി​യ വി​ല​യ്ക്കു വി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ള്‍ രാ​ജ്യ​ത്തു​ള്ള​ത്. അ​ടി​സ്ഥാ​ന ഔ​ഷ​ധ​ങ്ങ​ളു​ടെ​യും അ​വ​യു​ടെ ഫോ​ര്‍മു​ല​യു​ടെ​യും ഇ​റ​ക്കു​മ​തി നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും എ​ല്ലാ​ത്ത​രം ഔ​ഷ​ധ​ങ്ങ​ളു​ടെ​യും ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും സ​ര്‍ക്കാ​ര്‍ സ​ര്‍വീ​സി​ലു​ള്ള ഡോ​ക്റ്റ​ര്‍മാ​ര്‍ പോ​ലും നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്. പ​ക്ഷേ, ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു വ​രു​ത്തേ​ണ്ട ഡ്ര​ഗ്സ് സ്റ്റാ​ന്‍ഡേ​ര്‍ഡ് ക​ണ്‍ട്രോ​ള്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന് അ​തി​നു ക​ഴി​യു​ന്നി​ല്ല. അ​ക്കാ​ര്യം ഉ​റ​പ്പു വ​രു​ത്തേ​ണ്ട സ​ര്‍ക്കാ​ര്‍ ക​ണ്ണ​ട​യ്ക്കു​ന്ന​തി​നാ​ല്‍, അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത​ട​ക്കം, പ​ത്തു ശ​ത​മാ​നം ഔ​ഷ​ധ​ങ്ങ​ള്‍ക്കും ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​ന്‍തോ​തി​ലു​ള്ള ചൂ​ഷ​ണ​ത്തി​നും കൊ​ള്ള​യ്ക്കും വ​ഴി തു​റ​ക്കു​ന്ന മേ​ഖ​ല​യാ​ണ് ഔ​ഷ​ധ നി​ര്‍മാ​ണ​വും വ്യാ​പാ​ര​വും. ബ​ഹു​രാ​ഷ്ട്ര കു​ത്ത​ക​ക​ളും വ​ന്‍കി​ട​ക്കാ​രു​മാ​ണ് ഈ ​മേ​ഖ​ല​യി​ലെ ക​രു​ത്ത​ര്‍. കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഔ​ഷ​ധ നി​ര്‍മാ​ണ ഫാ​ക്റ്റ​റി​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം നാ​മ​മാ​ത്ര​മാ​ണ്. ആ​ല​പ്പു​ഴ​യി​ലെ കേ​ര​ള ഡ്ര​ഗ്സ് ആ​ന്‍ഡ് ഫാ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍സ് അ​ട​ക്കം സ്ഥാ​പ​ന​ങ്ങ​ള്‍ ഉ​ദാ​ഹ​ര​ണം. വ്യാ​ജ ഔ​ഷ​ധ​ങ്ങ​ളെ​ക്കു​റി​ച്ചും ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഔ​ഷ​ധ​ങ്ങ​ളെ​ക്കു​റി​ച്ചും പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ഡോ. ​ആ​ര്‍.​എ. മ​ഷേ​ല്‍ക്ക​ര്‍ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വ​ന്നി​ട്ടു വ​ര്‍ഷ​ങ്ങ​ളാ​യി. അ​തി​ലെ നി​ര്‍ദേ​ശ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നു​പോ​ലും ന​ട​പ്പാ​ക്ക​പ്പെ​ട്ടി​ല്ല. ഔ​ഷ​ധ നി​ര്‍മാ​ണം, ഫോ​ര്‍മു​ല നി​രീ​ക്ഷ​ണം, ഫ​ല​പ്രാ​പ്തി തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച ആ​ക്ഷേ​പ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ 2013ല്‍ ​ര​ണ്‍ജി​ത് റോ​യി ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ക​മ്മി​ഷ​ന്‍റെ നി​ര്‍ദേ​ശ​ങ്ങ​ളും വ​ഴി​യാ​ധാ​ര​മാ​യി. 1970ക​ളി​ലാ​ണ് ഇ​ന്ത്യ​യി​ല്‍ ഔ​ഷ​ധ​മേ​ഖ​ല ഏ​റ്റ​വും ഉ​ഷാ​റാ​യി​രു​ന്ന​ത്. 1977ലെ ​പേ​റ്റ​ന്‍റ് ന​യം, 78ലെ ​ഔ​ഷ​ധ ന​യം, 1979ലെ ​ഔ​ഷ​ധ വി​ല നി​യ​ന്ത്ര​ണ നി​യ​മം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ലും ഇ​റ​ക്കു​മ​തി​യി​ലും വ​ലി​യ തോ​തി​ലു​ള്ള മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​യ​ത്. അ​ന്നെ​ല്ലാം ഔ​ഷ​ധ​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ​യാ​യി​രു​ന്നു ഏ​റ്റ​വും പ്ര​ധാ​നം. എ​ന്നാ​ല്‍ 1990 മു​ത​ലി​ങ്ങോ​ട്ടു വ​രു​ത്തി​യ പ​രി​ഷ്ക​ര​ണ​ങ്ങ​ളി​ല്‍ പ​ല​തും ഔ​ഷ​ധ വ്യ​വ​സാ​യ​ത്തെ മ​ലീ​മ​സ​മാ​ക്കി. ഇ​വി​ടെ ല​ഭ്യ​മാ​കു​ന്ന അ​ടി​സ്ഥാ​ന ഔ​ഷ​ധ​ങ്ങ​ളി​ല്‍ 80 ശ​ത​മാ​നം വ​രെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. അ​തും ചൈ​ന​യി​ല്‍ നി​ന്ന്. ഔ​ഷ​ധ നി​ര്‍മാ​ണ​ത്തി​ല്‍ ചൈ​ന​യെ​ക്കാ​ള്‍ മു​ന്നി​ലാ​ണു ന​മ്മു​ടെ രാ​ജ്യ​മെ​ങ്കി​ലും ഇ​റ​ക്കു​മ​തി​ക്കാ​ര്‍ക്കു ചൈ​ന​യോ​ടാ​ണു പ്രി​യം. കു​റ​ഞ്ഞ ചെ​ല​വി​ല്‍ കൂ​ടു​ത​ല്‍ ലാ​ഭം എ​ന്ന​തു മാ​ത്ര​മാ​ണ് അ​വ​രു​ടെ ഫോ​ര്‍മു​ല. ജ​ന​റി​ക് ഔ​ഷ​ധ​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ലും വി​ത​ര​ണ​ത്തി​ലും ഇ​ന്ത്യ വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളു​ടെ മു​ന്‍നി​ര​യി​ലാ​ണ്. ഇ​വി​ടെ ഉ​ണ്ടാ​ക്കു​ന്ന ഔ​ഷ​ധ​ങ്ങ​ള്‍ക്കു പാ​വ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ല്‍ പ​ലേ​ട​ത്തും വ​ലി​യ ഡി​മാ​ന്‍ഡാ​ണ്. കു​റ​ഞ്ഞ ചെ​ല​വി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള ഔ​ഷ​ധ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്നു എ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​ക്കു​ള്ള അം​ഗീ​കാ​ര​ത്തി​നു കാ​ര​ണം. എ​ന്നാ​ല്‍, പു​തി​യ ന​യ​ത്തി​ന്‍റെ​യും ഉ​ദാ​ര​വ​ത്ക​ര​ണ സ​മീ​പ​ന​ങ്ങ​ളു​ടെ​യും ഫ​ല​മാ​യി ഇ​ന്ത്യ​ക്ക് ഈ ​മേ​ല്‍വി​ലാ​സം ന​ഷ്ട​മാ​യി. ഉ​യ​ര്‍ന്ന വി​ല​യ്ക്ക് വ്യാ​ജ​മ​രു​ന്നോ, ഗു​ണ​മേ​ന്മ​യി​ല്ലാ​ത്ത മ​രു​ന്നോ ന​ല്‍കു​ന്ന​വ​രെ​ന്ന ചീ​ത്ത​പ്പേ​രാ​ണു കി​ട്ടു​ന്ന​ത്. ഒ​രു കാ​ല​ത്ത് അ​ടി​സ്ഥാ​ന ഔ​ഷ​ധ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്കു ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. 1994ലെ ​ഔ​ഷ​ധ ന​യ​ത്തോ​ടെ അ​തി​ല്ലാ​താ​യി. അ​തോ​ടെ​യാ​ണ് ഇ​റ​ക്കു​മ​തി ക്ര​മേ​ണ വ​ള​ര്‍ന്ന​തും എ​ണ്‍പ​തു ശ​ത​മാ​ന​ത്തി​ല​ധി​കം എ​ത്തി​യ​തും. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കീ​ശ​യ്ക്കു താ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​താ​ണു മി​ക്ക ഔ​ഷ​ധ​ങ്ങ​ളു​ടെ​യും വി​ല. 2012 വ​രെ നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഔ​ഷ​ധ വി​ല നി​ര്‍ണ​യം. പി​ന്നീ​ട് അ​തു മാ​റി. മാ​ര്‍ക്ക​റ്റ് വി​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ല നി​ശ്ച​യി​ക്കാ​നു​ള്ള അ​നു​മ​തി മ​രു​ന്നു ക​മ്പ​നി​ക​ള്‍ക്കു ല​ഭി​ച്ചു. അ​തോ​ടെ, വി​ദേ​ശ ക​മ്പ​നി​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന വി​ല​യ്ക്ക് ഇ​വി​ടെ​യും മ​രു​ന്ന് വി​ല്‍ക്കാ​മെ​ന്നാ​യി. ഈ ​അ​വ​സ്ഥ​യാ​ണു സാ​ധാ​ര​ണ​ക്കാ​ര്‍ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി. ഇ​ൻ​ഷ്വ​റ​ന്‍സ് പ​രി​ര​ക്ഷ​യി​ല്ലാ​ത്ത​വ​ര്‍ക്ക് ആ​രോ​ഗ്യ​പ​രി​പാ​ല​നം അ​സാ​ധ്യ​മാ​യി. ഇ​ൻ​ഷ്വ​റ​ന്‍സ് പ​രി​ര​ക്ഷ​യ്ക്കാ​വ​ട്ടെ, വ​ന്‍തോ​തി​ല്‍ പ്രീ​മി​യം മു​ട​ക്ക​ണം. അ​ങ്ങ​നെ വ​ലി​യ തു​ക മു​ട​ക്കി​യാ​ല്‍ത്ത​ന്നെ ആ​പ​ത്തു​കാ​ല​ത്ത് ഇ​ൻ​ഷ്വ​റ​ന്‍സ് ക​മ്പ​നി​ക​ള്‍ കൈ ​മ​ല​ര്‍ത്തി​യെ​ന്നും വ​രും. ചെ​കു​ത്താ​നും ക​ട​ലി​നും ഇ​ട​യി​ലാ​യ സാ​ധാ​ര​ണ രോ​ഗി​ക​ള്‍ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​ത​ല്ല, കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ പു​തു​ക്കി​യ ആ​രോ​ഗ്യ ന​യം എ​ന്ന​തു കൂ​നി​ന്മേ​ല്‍ കു​രു ആ​കു​ക​യും ചെ​യ്തു.