FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
Business

പ്യൂ​വ​ര്‍ ആ​ന്‍ഡ്രോ​യ്ഡു​മാ​യി എം​ഐ എ​വ​ണ്‍

Friday, Sep 8, 2017,11:34 IST By നി​ഖി​ൽ ര​വീ​ന്ദ്ര​ൻ A A A

created by Xiaomi, powered by Google എ​ന്ന ടാ​ഗ്‌​ലൈ​നു​മാ​യി ആ​ദ്യ ആ​ന്‍ഡ്രോ​യ്ഡ് വ​ണ്‍ സ്മാ​ര്‍ട്ട് ഫോ​ണ്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് ഷി​യോ​മി.
പൂ​ര്‍ണ​മാ​യും ആ​ന്‍ഡ്രോ​യ്ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഫോ​ണ്‍ എ​ന്നാ​താ​ണ് ആ​ന്‍ഡ്രോ​യ്ഡ് വ​ണി​ന്‍റെ പ്ര​ത്യേ​ക​ത. ആ​ന്‍ഡ്രോ​യ്ഡി​ല്‍ ത​ങ്ങ​ള്‍ക്ക് വേ​ണ്ട മാ​റ്റം വ​രു​ത്തി​യാ​ണ് നി​ല​വി​ല്‍ ക​മ്പ​നി​ക​ള്‍ സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ള്‍ പു​റ​ത്തി​റ​ക്കു​ന്ന​ത്. മി​ക​ച്ച ക്യാ​മ​റ ത​ന്നെ​യാ​ണ് എം​ഐ എ​വ​ണി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. മി​ഡ് റേ​ഞ്ചി​ല്‍ ഷി​യോ​മി​യു​ടെ ആ​ദ്യ ഡ്യൂ​വ​ല്‍ ക്യാ​മ​റ ഫോ​ണ്‍ എ​ന്ന പ്ര​ത്യേ​ക​ത​യും എം​ഐ എ​വ​ണി​ന് സ്വ​ന്ത​മാ​ണ്. 12 മെ​ഗാ​പി​ക്‌​സ​ല്‍ വൈ​ഡ് അം​ഗി​ള്‍ ലെ​ന്‍സും, ഒ​പ്പം 12 എം​പി ടെ​ലി​സ്‌​കോ​പ്പി​ക്ക് ലെ​ന്‍സും 2 എ​ക്‌​സ് ഒ​പ്റ്റി​ക്ക​ല്‍ സൂ​മാ​ണ് എം​ഐ വ​ണി​ല്‍. സെ​ൽ​ഫി ക്യാ​മ​റ 5 എം​പി മാ​ത്ര​മാ​ണ്. ഐ​ഫോ​ണ്‍ സെ​വ​ന്‍ പ്ല​സി​ന് സ​മാ​ന​മാ​യ പോ​ട്ര​യ​റ്റ് മോ​ഡും, ഡി ​എ​സ്എ​ല്‍ആ​ര്‍ ബ്രോ​ക്ക​ണ്‍ ഇ​ഫ​ക്റ്റും എം​ഐ എ​വ​ണി​ല്‍ ഷി​യോ​മി ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
വി​പ​ണി​യി​ലെ പ്ര​ധാ​ന എ​തി​രാ​ളി​യ മോ​ട്ടോ ജി5​എ​സ് പ്ല​സി​ന് 13 എം​പി​യു​ടെ ഡ്യൂ​വ​ല്‍ ക്യാ​മ​റ ഉ​ണ്ടെ​ങ്കി​ലും ടെ​ലി​സ്‌​കോ​പ്പി​ക് ലെ​ന്‍സ് എ​ന്ന​ത് എ​വ​ണി​ന് സാ​ധ്യ​ത ന​ല്‍കു​ന്നു. അ​തി​നൊ​പ്പം ഷി​യോ​മി ഫോ​ണു​ക​ളു​ടെ ഹൈ​ലൈ​റ്റു​ക​ളാ​യ എം​ഐ ക്യാ​മ​റ, എം​ഐ റി​മോ​ട്ട്, എം​ഐ സ്റ്റോ​ര്‍ ആ​പ്‌​സ് തു​ട​ങ്ങി​യ ആ​പ്പു​ക​ള്‍ എം​ഐ എ​വ​ണി​ല്‍ നി​ല​നി​ര്‍ത്തി​യി​ട്ടു​ണ്ട്. സെ​റ്റി​ങ്ങ്‌​സി​ലെ എം​ഐ സ​ര്‍വി​സ​സ് എ​ന്ന ഭാ​ഗ​വും എ​വ​ണി​ല്‍ നി​ല​നി​ര്‍ത്തി​യി​ട്ടു​ണ്ട്.
സ്റ്റോ​ക്ക് ആ​ന്‍ഡ്രോ​യ്ഡ് 7.1.2 നൗ​ഗ​ട്ടി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഫോ​ണി​ന് കൃ​ത്യ​മാ​യ സ​മ​യ​ങ്ങ​ളി​ല്‍ ആ​ന്‍ഡ്രോ​യ്ഡ് ഓ​റി​യോ അ​പ്‌​ഡേ​റ്റ് ല​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​ടു​ത്ത വ​ര്‍ഷം പു​റ​ത്തി​റ​ങ്ങു​ന്ന ആ​ന്‍ഡ്രോ​യ്ഡ് പി​യു​ടെ അ​പ്‌​ഡേ​ഷ​നും ഉ​റ​പ്പു​ന​ല്‍കു​ന്നു. ചൂ​ട് കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഡ്യു​വ​ല്‍ പൈ​റോ​ളി​റ്റി​ക് ഗ്രാ​ഫൈ​റ്റ് ഷീ​റ്റോ​ടെ​യാ​ണ് എം​ഐ എ​വ​ണ്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. ഇ​ത് ഫോ​ണി​ന്‍റെ താ​പ​നി​ല 2 ഡി​ഗ്രി സെ​ല്‍ഷ്യ​സ് വ​രെ കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും.
കൂ​ടാ​തെ ഒ​രു ഐ​ആ​ര്‍ ബ്ലാ​സ്റ്റ​റും ഇ​തി​ല്‍ ഉ​ള്‍പെ​ടു​ത്തി​യി​ട്ടു​ണ്ട്. മി​ക​ച്ച ഓ​ഡി​യോ അ​നു​ഭ​വ​മാ​ണ് ഷി​യോ​മി എം​ഐ എ​വ​ണി​ലൂ​ടെ കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. 10 വോ​ള്‍ട്ട് സ്മാ​ര്‍ട്ട് പ​വ​ര്‍ ആം​പ്ലി​ഫ​യ​ര്‍, ഡി​എ​ച്ച്എ​സ് ഓ​ഡി​യോ കാ​ലി​ബ്രേ​ഷ​ന്‍ അ​ല്‍ഗോ​രി​തം, ഹൈ- ​ഇം​പ​ഡ​ന്‍സ് ഹെ​ഡ്‌​ഫോ​ണു​ക​ള്‍ക്കു​ള്ള പി​ന്തു​ണ തു​ട​ങ്ങി നി​ര​വ​ധി ഓ​ഡി​യോ ഹാ​ന്‍സ്‌​മെ​ന്‍റു​ക​ളും ഷി​യോ​മി ഫോ​ണി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ സെ​ക്യൂ​രി​റ്റി അ​പ്‌​ഡേ​റ്റു​ക​ളും ഗൂ​ഗി​ള്‍ പ്ലേ ​പ്രൊ​ട്ട​ക്റ്റി​ലെ ബി​ല്‍റ്റ് ഇ​ന്‍ മാ​ല്‍വെ​യ​ര്‍ സം​ര​ക്ഷ​ണ​വും എം​ഐ എ​വ​ണ്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​ക്കും.
മെ​റ്റ​ല്‍ യൂ​ണി​ബോ​ഡി ഡി​സൈ​നാ​ണ് ഫോ​ണി​ന്‍റെ​ത്. എ​ന്നാ​ല്‍ ഫാ​സ്റ്റ് ചാ​ര്‍ജി​ങ് ഇ​ല്ലാ​യെ​ന്ന​ത് ന്യൂ​ന​ത ത​ന്നെ​യാ​ണ്.
മി​ഡ് റേ​ഞ്ച് സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ പ്രേ​മി​ക​ളാ​ല്‍ സ​മ്പു​ഷ്ട​മാ​യ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ എം​ഐ എ ​വ​ണ്‍ ത​രം​ഗം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് ഷി​യോ​മി​യു​ടെ പ്ര​തീ​ക്ഷ.

ഡി​സ്‌​പ്ലേ
5.5 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി (1080×1920) ഡി​സ്‌​പ്ലേ, 2.5 ഡി ​ക​ര്‍വ്ഡ് ഗ്ലാ​സ്, കോ​ണി​ങ് ഗോ​റി​ല്ലാ ഗ്ലാ​സി​ന്‍റെ സു​ര​ക്ഷ.

പ്രോ​സ​സ​ര്‍
ഒ​ക്റ്റാ- കോ​ര്‍ ക്വ​ല്‍കോം സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 625 എ​സ്ഒ​സി പ്രോ​സ​സ​റാ​ണ് എം​ഐ എ​വ​ണി​നെ ക​രു​ത്ത് പ​ക​രു​ന്ന​ത്. ആ​ന്‍ഡ്രോ​യ്ഡി​ന്‍റെ ഏ​റ്റ​വും പു​തി​യ വേ​ര്‍ഷ​ന്‍ 7.1.2 നൗ​ഗ​ട്ടി​ലാ​ണ് ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം.

മെ​മ്മ​റി
64 ജി​ബി ഇ​ന്‍റേ​ണ​ല്‍ സ്റ്റോ​റേ​ജാ​ണ് എം​ഐ എ​വ​ണി​ന് ഷി​യോ​മി ന​ല്‍കി​യി​രി​ക്കു​ന്ന​ത്. മൈ​ക്രോ എ​സ്ഡി കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് 128 ജി​ബി വ​രെ മെ​മ്മ​റി വ​ര്‍ധി​പ്പി​ക്കാം. ഹൈ​ബ്രി​ഡ് ഡ്യു​വ​ല്‍ സിം ​സ്ലോ​ട്ടാ​ണ് ഫോ​ണി​ന്.

ക​ണ​ക്റ്റി​വി​റ്റി/ബാ​റ്റ​റി
3080 എം​എ​എ​ച്ചാ​ണ് ഷി​യോ​മി എം​ഐ എ​വ​ണി​ന്‍റെ ബാ​റ്റ​റി ക​പ്പാ​സി​റ്റി. 4ജി ​വോ​ള്‍ട്ട്, ഡു​വ​ല്‍-​ബാ​ന്‍ഡ് വൈ-​ഫൈ 802.11 എ​സി, ജി​പി​എ​സ്/​എ-​ജി​പി​എ​സ്, യു​എ​സ്ബി ടൈ​പ്പ്-​സി പോ​ര്‍ട്ട്, 3.5 എം​എം ഹെ​ഡ്‌​ഫോ​ണ്‍ ജാ​ക്ക് എ​ന്നീ ക​ണ​ക്റ്റി​വി​റ്റി സൗ​ക​ര്യ​ങ്ങ​ളെ​ല്ലൈാം എം​ഐ എ​വ​ണി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​ല
14,999 രൂ​പ​യാ​ണ് എം​ഐ എ​വ​ണി​ന്‍റെ ഇ​ന്ത്യ​യി​ലെ വി​ല. സെ​പ്റ്റം​ബ​ര്‍ 12ന് ​ഉ​ച്ച​യ്ക്ക് 12 മ​ണി മു​ത​ല്‍ ഫ്‌​ലി​പ്പ്കാ​ര്‍ട്ട്, മി ​ഡോ​ട്ട് കോം, ​എം​ഐ ഹോം ​സ്റ്റോ​റു​ക​ള്‍ വ​ഴി​യും പ്ര​മു​ഖ റീ​ട്ടെ​യ്ല്‍ സ്റ്റോ​റു​ക​ള്‍ വ​ഴി​യും ഫോ​ണ്‍ സ്വ​ന്ത​മാ​ക്കാം.