FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Sports

ബ്ലാസ്റ്റേഴ്സ് സ്പെയ്നിൽ കളിക്കും

Friday, Sep 8, 2017,12:03 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: ഐ​എ​സ്എ​ൽ നാ​ലാം സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ആ​ദ്യ വ​ട്ട പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് ഉ​ട​ൻ തു​ട​ക്ക​മി​ടു​മെ​ന്ന് കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ് ടീം ​ഉ​ട​മ പ്ര​സാ​ദ് പൊ​ട്ട്ലൂ​രി. സ്പെ​യി​നി​ലാ​ണ് ഇ​ത്ത​വ​ണ വി​ദേ​ശ പ​രി​ശീ​ല​ന​ത്തി​നു സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലീ​ഗി​ന് മു​മ്പാ​യി വി​ദേ​ശ താ​ര​ങ്ങ​ള്‍ ടീ​മി​നൊ​പ്പം ചേ​രും. കൊ​ച്ചി അ​ണ്ട​ര്‍-17 ലോ​ക​ക​പ്പ് വേ​ദി​യാ​യ​തി​നാ​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്നും അ​ണ്ട​ര്‍-17 ലോ​ക​ക​പ്പി​ന് ശേ​ഷം പ​രി​ശീ​ല​ന ഗ്രൗ​ണ്ടു​ക​ള്‍ വി​ട്ടു​കി​ട്ടാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഐ​എ​സ്എ​ല്‍ മൂ​ന്നു സീ​സ​ണു​ക​ള്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ടീം ​മാ​നെ​ജ്‌​മെ​ന്‍റി​ന് ഇ​തു വ​രെ ലാ​ഭ​മു​ണ്ടാ​ക്കാ​നാ​യി​ട്ടി​ല്ല, ലാ​ഭ​മോ ന​ഷ്ട​മോ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യം വ​രാ​ന്‍ പോ​ലും ഇ​നി​യും അ​ഞ്ചു വ​ര്‍ഷ​ത്തോ​ള​മെ​ങ്കി​ലും എ​ടു​ക്കും. എ​ങ്കി​ലും ഫു​ട്‌​ബോ​ളി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി കൂ​ടു​ത​ല്‍ പ​ണം ചെ​ല​വ​ഴി​ക്കാ​ന്‍ ടീം ​ഉ​ട​മ​ക​ള്‍ സ​ന്ന​ദ്ധ​രാ​ണ്.
കേ​ര​ള​ത്തി​ലെ ഗ്രാ​സ്‌​റൂ​ട്ട് പ​ദ്ധ​തി​ക​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തും. മു​ഖ്യ പ​രി​ശീ​ല​ക​ന്‍ റെ​നി മ്യൂ​ള​സ്റ്റീ​നി​ന് മാ​ഞ്ച​സ്റ്റ​ര്‍ പോ​ലു​ള്ള ക്ല​ബ്ബു​മാ​യു​ള്ള ബ​ന്ധ​മാ​ണ് ഇ​ത്ത​വ​ണ ടീം ​തെ​ര​ഞ്ഞെ​ടു​പ്പ് സു​ഗ​മ​മാ​ക്കി​യ​ത്. ന​ല്ല താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​ന്‍ ഏ​റെ പ്ര​യാ​സ​പ്പെ​ടേ​ണ്ടി വ​ന്നി​ല്ല.
പ​രി​ച​യ സ​മ്പ​ത്തും യു​വ​ത്വ​വും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ടീ​മാ​യി​രു​ന്നു ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും അ​താ​ണ് ഇ​ത്ത​വ​ണ യാ​ഥാ​ര്‍ഥ്യ​മാ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന് ന​ട​ക്കു​ന്ന ആ​റ​ന്‍മു​ള വ​ള്ളം​ക​ളി​ക്ക് ആ​വേ​ശം പ​ക​രാ​ന്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ പേ​ര് ആ​ലേ​ഖ​നം ചെ​യ്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബോ​ട്ടി​ല്‍ ടീം ​സി​ഇ​ഒ വ​രു​ണ്‍ ത്രി​പു​രാ​നേ​നി, സ​ഹ പ​രി​ശീ​ല​ര​ന്‍ ത​ങ്‌​ബോ​യി സി​ങ്‌​തോ എ​ന്നി​വ​രും പ്ര​സാ​ദ് പൊ​ട്ട്ലൂ​രി​യും താ​ര​ങ്ങ​ള്‍ക്കൊ​പ്പം പ​ങ്കെ​ടു​ക്കും.