FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Business

കി​ട്ടാ​ക്ക​ടം: രണ്ടാംഘട്ട ലിസ്റ്റ് തയാറായെന്ന് ആർബിഐ

Saturday, Sep 9, 2017,10:12 IST By മെട്രൊ വാർത്ത A A A

മും​ബൈ: ബാ​ങ്കു​ക​ളി​ൽ നി​ന്ന് വ​ന്‍തു​ക ലോ​ൺ എ​ടു​ത്ത് തി​രി​ച്ച​ട​യ്ക്കാ​ത്ത​വ​രു​ടെ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക ത​യാ​റാ​യെ​ന്ന് റി​സ​ര്‍വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. ഇ​വ​രി​ല്‍ നി​ന്ന് വാ​യ്പ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യെ​ന്നും ആ​ർ​ബി​ഐ. 26 ക​മ്പ​നി​ക​ള്‍ പു​തി​യ പ​ട്ടി​ക​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.
രാ​ജ്യ​ത്തെ മൊ​ത്തെ കി​ട്ടാ​ക്ക​ട​ത്തി​ന്‍റെ 25 ശ​ത​മാ​വും പ​ങ്കു​വെ​യ്ക്കു​ന്ന ക​മ്പ​നി​ക​ളു​ടെ പ​ട്ടി​ക റി​സ​ര്‍വ് ബാ​ങ്ക് നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ല്‍ പ്ര​മു​ഖ​രാ​യ 12 ക​മ്പ​നി​ക​ളു​ടെ വാ​യ്പാ കു​ടി​ശി​ക തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വ​ന്‍തു​ക വാ​യ്പ​യെ​ടു​ത്ത് മു​ങ്ങി​യ​വ​രു​ടെ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക റി​സ​ര്‍വ് ബാ​ങ്ക് ത​യാ​റി​ക്കി​യി​രി​ക്കു​ന്ന​ത്. ഡി​സം​ബ​റി​ന് മു​മ്പ് ഈ ​വാ​യ്പാ കു​ടി​ശി​ക തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് ബാ​ങ്കു​ക​ള്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യെ​ന്ന് റി​സ​ര്‍വ് ബാ​ങ്ക് ഡെ​പ്യൂ​ട്ടി ഗ​വ​ര്‍ണ​ര്‍ വി​രാ​ല്‍ ആ​ചാ​ര്യ പ​റ​ഞ്ഞു. വീ​ഡി​യോ​കോ​ണ്‍, ജ​യ​പ്ര​കാ​ശ് അ​സോ​സി​യേ​റ്റ്‍സ് തു​ട​ങ്ങി ഊ​ര്‍ജ്ജം, ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, സ്റ്റീ​ല്‍ എ​ന്നീ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ര്‍ ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ണ്ടെ​ന്നാ​ണ് സൂ​ച​ന.
ഒ​രു ല​ക്ഷം കോ​ടി രൂ​പ​യാ​ണ് വീ​ഡി​യോ​കോ​ണ്‍ കു​ടി​ശി​ക വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. പാ​പ്പ​രാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​വ​രി​ല്‍ നി​ന്ന് കു​ടി​ശി​ക പി​രി​ച്ചെ​ടു​ക്കാ​നാ​ണ് റി​സ​ര്‍വ് ബാ​ങ്കി​ന്‍റെ ശ്ര​മം. കി​ട്ടാ​ക്ക​ടം, രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക​സ്ഥി​തി ത​കി​ടം മ​റി​ക്കു​ന്ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ഴാ​ണ് ക​ര്‍ശ​ന ന​ട​പ​ടി​ക​ളു​മാ​യി റി​സ​ര്‍വ് ബാ​ങ്ക് രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണി​ലെ ക​ണ​ക്ക് അ​നു​സ​രി​ച്ച് എ​ട്ട് ല​ക്ഷം കോ​ടി രൂ​പ​യ്ക്ക് അ​ടു​ത്താ​ണ് വ​ന്‍കി​ട​ക്കാ​ര്‍ വ​രു​ത്തി​യി​രി​ക്കു​ന്ന കി​ട്ടാ​ക്ക​ടം.