FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Editorial

പാ​ർ​ല​മെ​ന്‍റി​ലെ പാ​ഴ്ച്ചെ​ല​വും എം​പി​മാ​രു​ടെ യാ​ത്രാ​ധൂ​ർ​ത്തും

Saturday, Sep 9, 2017,10:07 IST By മെട്രൊ വാർത്ത A A A

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്ത് തി​രി​ച്ച​റി​യു​ന്ന​വ​രാ​ണു ജ​ന​ങ്ങ​ൾ. അ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ പ്ര​മു​ഖ​ർ ജ​ന​പ്ര​തി​നി​ധി​ക​ളും. ഭീ​ക​ര​രു​ടെ തോ​ക്കി​ൻ​കു​ഴ​ലി​ൽ നി​ന്നു ജീ​വ​നു ഭീ​ഷ​ണി ഉ​ള്ള​പ്പോ​ൾ​പ്പോ​ലും ജ​മ്മു ക​ശ്മീ​രി​ലെ ആ​യി​ര​ക്ക​ണ​ക്കി​നു വോ​ട്ട​ർ​മാ​രാ​ണ് പോ​ളി​ങ് സ്റ്റേ​ഷ​നി​ൽ ക്യൂ ​നി​ന്ന് ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. സ്വ​ന്തം ജീ​വ​ൻ നേ​രി​ടു​ന്ന ഭീ​ഷ​ണി​യെ​ക്കാ​ള​ധി​കം ഈ ​ജ​ന​ത രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​ധേ​യ​ത്വ​ത്തെ വി​ശ്വ​സി​ക്കു​ന്നു, സ്നേ​ഹി​ക്കു​ന്നു എ​ന്നു സാ​രം. ജ​മ്മു ക​ശ്മീ​ർ ഒ​രു പ്ര​തീ​കം മാ​ത്ര​മാ​ണ്. പ്ര​തി​സ​ന്ധി​ക​ളും പ്ര​തി​ബ​ന്ധ​ങ്ങ​ളും അ​തി​ജീ​വി​ച്ച് ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ പാ​ർ​ല​മെ​ന്‍റി​ലേ​ക്കും നി​യ​മ സ​ഭ​ക​ളി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്ത​യ​ച്ചാ​ൽ​പ്പി​ന്നെ, നി​യ​മ നി​ർ​മാ​ണ സ​ഭ​ക​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തു വ​രെ ഈ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ത​ന്നെ​യാ​കും ജ​ന​പ്ര​തി​നി​ധി​ക​ൾ. എ​ന്നാ​ൽ, വി​വി​ധ സ​ഭ​ക​ളി​ലെ​ത്തു​ന്ന ഇ​വ​രു​ടെ ചെ​യ്തി​ക​ൾ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​തും ചി​ല​പ്പോ​ഴെ​ങ്കി​ലും നാ​ണം കെ​ടു​ത്തു​ന്ന​തു​മാ​ണ്.

പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ ചെ​യ്തി​ക​ളാ​ണ് പ​ല​പ്പോ​ഴും വ​ലി​യ വാ​ർ​ത്ത​ക​ളാ​കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റ് ഒ​രു മി​നി​റ്റ് സ​മ്മേ​ളി​ക്കു​ന്ന​തി​ന് ഏ​ക​ദേ​ശം ര​ണ്ട​ര ല​ക്ഷം രൂ​പ ചെ​ല​വു​ണ്ട്. പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ സം​ര​ക്ഷ​ണം, പ്ര​വ​ർ​ത്ത​നം, സെ​ക്ര​ട്ടേ​റി​യ​റ്റ്, അം​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ, സി​റ്റി​ങ് ഫീ​സ്, ശ​മ്പ​ളം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും വ​ലി​യ ചെ​ല​വു വ​രു​ന്ന​ത്. ഈ ​തു​ക ചെ​ല​വാ​ക്കി ന​ട​ത്തു​ന്ന സ​മ്മേ​ള​ന​ങ്ങ​ൾ മി​ക്ക​പ്പോ​ഴും ബ​ഹ​ള​ത്തി​ൽ മു​ങ്ങു​ക​യാ​ണു പ​തി​വ്. ജി​എ​സ്ടി അ​ട​ക്കം അ​റു​പ​തോ​ളം സു​പ്ര​ധാ​ന ബി​ല്ലു​ക​ൾ പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ന്‍റ​ർ സെ​ഷ​നി​ൽ 97 മ​ണി​ക്കൂ​റാ​ണ് അം​ഗ​ങ്ങ​ൾ പാ​ഴാ​ക്കി​യ​ത്. സ​ഭ സ​മ്മേ​ളി​ച്ച​തു ക​ഷ്ടി​ച്ച് 22 മ​ണി​ക്കൂ​റും. ന​ഷ്ട​മാ​ക്കി​യ സ​മ​യ​ത്തി​ന്‍റെ ശ​മ്പ​ള​വും അ​ല​വ​ൻ​സു​ക​ളു​മൊ​ന്നും ആ​രും വേ​ണ്ടെ​ന്നു വ​ച്ച​തു​മി​ല്ല. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യാ​ണ് ഇ​ങ്ങ​നെ ഓ​രോ വ​ർ​ഷ​വും ന​ഷ്ട​മാ​കു​ന്ന​ത്. പാ​ർ​ല​മെ​ന്‍റി​ന​ക​ത്താ​ണ് ഈ ​ചെ​ല​വെ​ങ്കി​ൽ അ​തി​നു പു​റ​ത്തും എം​പി​മാ​ർ വ​രു​ത്തു​ന്ന ചെ​ല​വ് ഭീ​ക​ര​മാ​ണെ​ന്നാ​ണു ക​ഴി​ഞ്ഞ ദി​വ​സം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
ലോ​ക്സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും എം​പി​മാ​ർ ചേ​ർ​ന്ന് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം വി​മാ​ന​യാ​ത്ര​പ്പ​ടി​യാ​യും അ​തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ദി​ന​ബ​ത്ത​യാ​യും കൈ​പ്പ​റ്റി​യ​ത് 131.6 കോ​ടി രൂ​പ​യാ​ണ്. വി​മാ​ന​ങ്ങ​ളി​ലെ സ്പെ​ഷ്യ​ൽ ക്ലാ​സ് യാ​ത്ര​യും യാ​ത്ര​യു​ടെ പേ​രി​ലു​ള്ള ദി​ന​ബ​ത്ത​യും ചേ​ർ​ത്താ​ണ് ഇ​ത്ര​യും വ​ലി‍യ തു​ക. ല​ളി​ത ജീ​വി​തം പാ​ർ​ട്ടി ന​യ​മെ​ന്നു പ്ര​ഖ്യാ​പി​ച്ച ഇ​ട​തു നേ​താ​ക്ക​ൾ ആ​ഡം​ബ​ര​ത്തി​ൽ മു​ന്നി​ലെ​ന്ന​തു യാ​ദൃ​ച്ഛി​ക​ത​യാ​യി കാ​ണേ​ണ്ട​ത​ല്ല. അ​ഴി​മ​തി​യി​ലും ധൂ​ർ​ത്തി​ലും ക​മ്യൂ​ണി​സ്റ്റു​കാ​രും പി​ന്നി​ല​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​ക​ണ​ക്ക്. പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാം​ഗ​വും സി​പി​എം നേ​താ​വു​മാ​യ റി​ത​ബ്ര​ത ബാ​ന​ർ​ജി​യാ​ണു ധൂ​ർ​ത്തി​ൽ മു​ന്നി​ൽ. ടി​എ, ഡി​എ ഇ​ന​ങ്ങ​ളി​ൽ റി​ത​ബ്ര​ത ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം കൈ​പ്പ​റ്റി​യ​ത് 69.24 ല​ക്ഷം രൂ​പ. അ​ത്യാ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ പാ​ർ​ട്ടി സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ള്ള യു​വ​നേ​താ​വാ​ണ് റി​ത​ബ്ര​ത.
മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് ഡി. ​രാ​ജ​യാ​ണു തൊ​ട്ടു പി​ന്നി​ൽ. 61.72 ല​ക്ഷം രൂ​പ​യാ​ണ് യാ​ത്ര​ക്കൂ​ലി​യാ​യി അ​ദ്ദേ​ഹം കൈ​പ്പ​റ്റി​യ​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള സി​പി​എം എം​പി​മാ​രാ​യ സി.​പി. നാ​രാ​യ​ണ​ൻ, എ. ​സ​മ്പ​ത്ത്, പി.​കെ. ശ്രീ​മ​തി, കോ​ൺ​ഗ്ര​സ് എം​പി കെ.​സി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​രും പ​ട്ടി​ക​യി​ൽ മു​ക​ളി​ലാ​ണ്. രാ​ജ്യ​സ​ഭ​യി​ലെ​യും ലോ​ക്സ​ഭ​യി​ലെ​യും ഓ​രോ എം​പി​യും ശ​രാ​ശ​രി ഏ​ഴു ല​ക്ഷം രൂ​പ​യാ​ണ് വി​മാ​ന​യാ​ത്ര​ക്കൂ​ലി​യാ​യി ചെ​ല​വാ​ക്കു​ന്ന​ത്. പ​ത്തു ല​ക്ഷ​ത്തി​നു മേ​ൽ കൈ​പ്പ​റ്റു​ന്ന​വ​രു​മു​ണ്ട്. അ​തി​ന്‍റെ 25 ശ​ത​മാ​ന​ത്തോ​ളം തു​ക പ്ര​ത്യേ​ക ദി​ന​ബ​ത്ത​യാ​യും സ്വീ​ക​രി​ക്കു​ന്നു.
ബി​ഹാ​റി​ൽ നി​ന്നു​ള്ള ജെ​ഡി​യു എം​പി അ​നി​ൽ കു​മാ​ർ സ​ഹാ​നി യാ​ത്ര ചെ​യ്യാ​തെ വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി 23.71 ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ചു എ​ന്ന കേ​സി​ൽ സി​ബ​ഐ​യു​ടെ വി​ചാ​ര​ണ നേ​രി​ട്ട​യാ​ളാ​ണ്. ചി​ല സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വ്യാ​ജ ഇ ​ടി​ക്ക​റ്റും ബോ​ഡി​ങ് പാ​സും സം​ഘ​ടി​പ്പി​ച്ച് ചെ​യ്യാ​ത്ത യാ​ത്ര​യു​ടെ പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ കൊ​യ്യു​ക​യാ​യി​രു​ന്നു സ​ഹാ​നി​യ​ത്രേ. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ നി​ന്നു​ള്ള ശി​വ​സേ​ന എം​പി ര​വീ​ന്ദ്ര ഗേ​ക്ക്‌​വാ​ദി​ന്‍റെ വി​മാ​ന​യാ​ത്ര​യാ​ണ് ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​ത്. അ​ദ്ദേ​ഹം യാ​ത്ര ചെ​യ്ത എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നെ ചെ​രി​പ്പൂ​രി അ​ടി​ച്ചു എ​ന്ന കേ​സി​ൽ എ​യ​ർ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ചി​ല വി​മാ​ന​ക്ക​മ്പ​നി​ക​ൾ അ​ദ്ദേ​ഹ​ത്തി​നു വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. സേ​ന​യി​ലെ ത​ന്നെ മ​റ്റൊ​രു എം​പി രാ​ജ്കു​മാ​ർ ദൂ​ത് ചാ​ർ​ട്ട​ർ ചെ‍യ്ത സ്വ​കാ​ര്യ വി​മാ​ന​ത്തി​ലാ​യി​രു​ന്നു ഗേ​ക്ക്‌​വാ​ദി​ന്‍റെ പി​ന്നീ​ടു​ള്ള യാ​ത്ര​ക​ൾ.
ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ലു​ന്ന​യി​ച്ച് പ​രി​ഹാ​രം തേ​ടേ​ണ്ട സ​മ​യം ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി സ​ഭ സ്തം​ഭി​പ്പി​ക്കു​ന്ന​വ​ർ ത​ന്നെ, വി​മാ​ന​യാ​ത്ര​യു​ടെ പേ​രി​ൽ കോ​ടി​ക​ൾ ധൂ​ർ​ത്ത​ടി​ക്കു​ന്ന​തും ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ധൂ​ർ​ത്തി​ൽ ഒ​രു പാ​ർ​ട്ടി​യും എം​പി​യും പി​ന്നി​ല​ല്ല. ചെ​റി​യ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടെ​ന്നു മാ​ത്രം. ജ​ന​ങ്ങ​ൾ തീ​രാ​ദു​രി​ത​ങ്ങ​ളി​ൽ പെ​ടു​മ്പോ​ൾ സ്വ​ന്തം ശ​മ്പ​ള​വും ആ​നു​കൂ​ല്യ​ങ്ങ​ളും വേ​ണ്ടെ​ന്നു​വ​ച്ച നേ​താ​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്താ​ണു ചെ​യ്യാ​ത്ത യാ​ത്ര​ക​ളു​ടെ പേ​രി​ൽ​പ്പോ​ലു​മു​ള്ള വ്യാ​ജ യാ​ത്ര​പ്പ​ടി. രാ​ജ്യ​ത്തേ​ക്കും ഉ​യ​ർ​ന്ന ശ​മ്പ​ളം കൈ​പ്പ​റ്റു​ന്ന​വ​ർ ത​ന്നെ, ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ കാ​ണി​ക്കു​ന്ന ആ​ഡം​ബ​രം ജ​ന​ങ്ങ​ളെ നി​രാ​ശ​പ്പെ​ടു​ത്തും. ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ലൊ​ന്നോ​ളം ആ​ളു​ക​ൾ ദാ​രി​ദ്ര്യ​ത്തി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യി അ​വ​ർ ത​ന്നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന നേ​താ​ക്ക​ൾ അ​ത്യാ​ഡം​ബ​ര​ത്തി​ൽ മു​ങ്ങി​പ്പോ​കു​ന്ന​ത് എ​ന്ന​ത് ആ​രെ​യാ​ണു നി​രാ​ശ​പ്പെ​ടു​ത്താ​ത്ത​ത്?