FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Cinema

സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് ഭാവന

Saturday, Sep 9, 2017,15:45 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ചലച്ചിത്രരംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നുവെന്ന് നടി ഭാവന. സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്നും സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ലെന്നും ഭാവന പറഞ്ഞു. വിമന്‍ ഇന്‍ കലക്റ്റീവില്‍ താന്‍ അത്ര സജീവമല്ലെന്നും എന്നാല്‍ ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ സംഘടന വേദിയൊരുക്കുമെന്നും ഭാവന പറഞ്ഞു. ഒരു ചാനലില്‍ സംവിധായകന്‍ ജിനു എബ്രഹാമുമായി സംവദിച്ചപ്പോഴാണ് ഭാവന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ആദം ജോണ്‍ താന്‍ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണെന്നും സ്‌കോട്ട്‌ലന്‍ഡിലെ ചിത്രീകരണം മറക്കാനാകില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.