FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Sports

റാഫേല്‍ നഡാല്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍

Saturday, Sep 9, 2017,11:21 IST By സ്വന്തം ലേഖകൻ A A A

ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നഡാല്‍ യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കടന്നു. അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ തോല്‍പ്പിച്ചാണ് നഡാല്‍ കലാശ പോരാട്ടത്തിന് യോഗ്യത നേടിയത്. നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് നഡാല്‍ ഡെല്‍പോട്രോയെ തകര്‍ത്തത്. സ്‌കോര്‍ 4-6 ,6-0,6-3,6-2. കിരീടപോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണാണ് നഡാലിന്റെ എതിരാളി.