FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Cinema

തിരുഓണത്തിന് മദ്യമാകാമെങ്കില്‍ ബീഫും കഴിച്ചുകൂടെ..? സുരഭിക്ക് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്

Saturday, Sep 9, 2017,13:48 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: ചാനല്‍ പരിപാടിയില്‍ തിരുവോണ ദിവസം ബീഫ് കഴിച്ച നടി സുരഭിക്ക് പിന്‍തുണയുമായി സന്തോഷ് പണ്ഡിറ്റ്. വിഷയത്തില്‍ സുരഭിക്കെതിരെ വലിയ തോതില്‍ സംഘപരിവാര്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഓണ ദിവസം എത്രയോ പേര്‍ മദ്യപിക്കുന്നു. അത് തെറ്റല്ലേയെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യം. ഏതൊരു കാര്യത്തേയും വിലയിരുത്തേണ്ടത് അതു നടക്കുന്ന കാലം, ദേശം, സമയം, വ്യക്തികള്‍ എന്നിവ നോക്കിയാകണമെന്നും തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ഓണാഘോഷം വ്യത്യസ്തമാണെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാണിക്കുന്നു. വടക്കന്‍ കേരളത്തില്‍ പലയിടത്തും ഓണ ദിവസങ്ങളില്‍ നോണ്‍ വെജിറ്റേറിയന്‍ നിര്‍ബന്ധമാണ്. അതിലുപരി എന്തു ഭക്ഷണം കഴിക്കുന്നു എന്നത് ഒരു വ്യക്തയുടെ സ്വാതന്ത്ര്യമാണെന്നും സന്തോഷ് വ്യക്തമാക്കി.

തിരുവോണ ദിനത്തില്‍ മീഡിയ വണ്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിയിലാണ് സുരഭി ബീഫ് കഴിച്ചത്. ഇത് കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കലാണെന്നാണ് സംഘ പരിവാറിന്റെ ആരോപണം. ഓണത്തിന് ഹിന്ദുക്കള്‍ മാംസം കഴിക്കില്ലെന്നും എന്തുകൊണ്ടാണ് സുരഭി മാംസം കഴിച്ചെന്നും ചോദിച്ചാണ് പല സംഘപരിവാര്‍ ഗ്രൂപ്പുകളും പോസ്റ്റുകള്‍ ഇട്ടിട്ടുളളത്. മുസ്‌ലിം ചാനലില്‍ പോയി സുരഭി ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും വിമര്‍ശനങ്ങളുണ്ട്. സുരഭിയുടെ ജന്മനാടായ കോഴിക്കോട്ടെ ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിലായിരുന്നു ചിത്രീകരണം. ഹോട്ടലിലുള്ളവരുമായി സൗഹൃദ സംഭാഷണത്തിലേര്‍പ്പെടുന്ന സുരഭി പൊറോട്ടയും ബീഫും കഴിച്ചതാണ് സംഘ്പരിവാറുകാരെ ചൊടിപ്പിച്ചത്. തിരുവോണദിനത്തില്‍ ബീഫ് കഴിച്ച സുരഭി പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോയെന്നാണ് സംഘ്പരിവാറിന്റെ ചോദ്യം.