FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Cinema

ഉദാഹരണം സുജാതയുടെ ടീസര്‍ പുറത്തിറങ്ങി

Saturday, Sep 9, 2017,17:35 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ഉദാഹരണം സുജാത ടീസര്‍ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ .സി. ജോസഫ് ചിത്രത്തിന്റെ സംവിധായകന്‍. വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു ചിത്രത്തില്‍ എത്തുക. കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നു. ദുല്‍ക്കര്‍ സല്‍മാനാണ് ടീസര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. നവീന്‍ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്. അനുരാഗകരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് ഇത്. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കലക്റ്ററുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നു.