FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Sports

ഓസ്ട്രേലിയക്കെതിരായ ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Sunday, Sep 10, 2017,17:03 IST By സ്വന്തം ലേഖകൻ A A A

മുംബൈ: ഓസ്‌ട്രേലിയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ശ്രീലങ്കക്കെതിരെ പരമ്പര ജയം നേടിയ ടീമില്‍നിന്ന് ഷര്‍ദ്ദുല്‍ താക്കൂറിനെ ഒഴിവാക്കി. പേസ് ബൗളര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തി. എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. പരമ്പരയിലെ ആദ്യ ഏകദിനം ഈ മാസം 17ന് ചെന്നൈയില്‍ നടക്കും. രവീന്ദ്ര ജഡേജക്കും രവിചന്ദ്രന്‍ അശ്വിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ടീം: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ (വൈ.ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍,മനീഷ് പാണ്ഡെ, കേദര്‍ ജാദവ്, അജിങ്ക്യാ രഹാനെ, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുവേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.