FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Cinema

മൈ ​സ്റ്റോ​റിയുമായി പൃ​ഥ്വിയും പാർവതിയും

Sunday, Sep 10, 2017,14:32 IST By സ്വന്തം ലേഖകൻ A A A

 എ​ന്ന് നി​ന്‍റെ മൊ​യ്തീ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് ശേ​ഷം പൃ​ഥ്വി​രാ​ജും പാ​ര്‍വ്വ​തി​യും ഒ​ന്നി​ക്കു​ന്ന മൈ ​സ്റ്റോ​റി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് മോ​ഷ​ന്‍ പോ​സ്റ്റ​ര്‍ പു​റ​ത്തെ​ത്തി. ജ​യ്, താ​ര എ​ന്നി​ങ്ങ​നെ​യാ​ണ് നാ​യി​കാ​നാ​യ​ക​ന്മാ​രു​ടെ പേ​ര്. ന​വാ​ഗ​ത​യാ​യ റോ​ഷ്‌​നി ദി​ന​ക​റാ​ണ് സം​വി​ധാ​നം. ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍ ര​ച​ന നി​ര്‍വ​ഹി​ക്കു​ന്ന സി​നി​മ പൂ​ര്‍ണ​മാ​യും യൂ​റോ​പ്പി​ലാ​ണ് ചി​ത്രീ​ക​രി​ക്കു​ന്ന​ത്. പോ​ര്‍ച്ചു​ഗ​ലും സ്‌​പെ​യി​നു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍. റൊ​മാ​ന്‍റി​ക് മ്യൂ​സി​ക്ക​ല്‍ എ​ന്‍റ​ർ​ടെ​യ്ന​ർ എ​ന്ന ഗ​ണ​ത്തി​ല്‍പ്പെ​ടു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം പ​ക​രു​ന്ന​ത് ഷാ​ന്‍ റ​ഹ്മാ​ന്‍ ആ​ണ്. ര​ജ​നീ​കാ​ന്ത് ചി​ത്ര​ങ്ങ​ളാ​യ യ​ന്തി​ര​നും ലിം​ഗ​യ്ക്കും ക്യാ​മ​റ ച​ലി​പ്പി​ച്ച ആ​ര്‍.​ര​ത്‌​ന​വേ​ലു​വാ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റി​ങ് പ്രി​യാ​ങ്ക് പ്രേം​കു​മാ​ര്‍. ശ​ബ്ദ​സം​വി​ധാ​നം ബോ​ളി​വു​ഡി​ല്‍ നി​ന്നു​ള്ള ബി​ശ്വ​ദീ​പ് ചാ​റ്റ​ര്‍ജി. കോ​സ്റ്റ്യൂം ഡി​സൈ​ന​റും സ്‌​റ്റൈ​ലി​സ്റ്റു​മാ​യ റോ​ഷ്‌​നി ദി​ന​ക​റി​ന്‍റെ ആ​ദ്യ​സം​വി​ധാ​ന സം​രം​ഭം നി​ർ​മി​ക്കു​ന്ന​തും അ​വ​ര്‍ ത​ന്നെ​യാ​ണ്. റോ​ഷ്‌​നി ദി​ന​ക​ര്‍ പ്രൊ​ഡ​ക്ഷ​ന്‍സി​ന്‍റെ പേ​രി​ലാ​ണ് നി​ർ​മാ​ണം.