FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Business

ഇ​ൻ​ഫോ​സി​സ് 6,000 എ​ൻ​ജി​നീ​യ​ർ​മാ​രെ നി​യ​മി​ക്കും

Monday, Sep 11, 2017,13:14 IST By മെട്രൊ വാർത്ത A A A

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ഐ​ടി/​സോ​ഫ്റ്റ്‌​വെ​യ​ര്‍ സ​ര്‍വീ​സ് ക​മ്പ​നി​യാ​യ ഇ​ന്‍ഫോ​സി​സ് അ​ടു​ത്ത ര​ണ്ട് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 6,000 എ​ന്‍ജി​നീ​യ​ര്‍മാ​രെ നി​യ​മി​ക്കും. ക​മ്പ​നി​യു​ടെ പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ല്‍ നൈ​പു​ണ്യ​ശേ​ഷി​യു​ള്ള യു​വാ​ക്ക​ളെ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഇ​ന്‍ഫോ​സി​സ് താ​ത്ക്കാ​ലി​ക സി​ഇ​ഒ​യും എം​ഡി​യു​മാ​യ യു.​ബി. പ്ര​വീ​ണ്‍ റാ​വു പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ല്‍ ഓ​രോ വ​ര്‍ഷ​വും 10 ല​ക്ഷം ബി​രു​ദ​ക്കാ​ര്‍ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഇ​തി​ല്‍ 20-30 ശ​ത​മാ​ന​ക്കാ​ര്‍ മാ​ത്ര​മാ​ണ് ജോ​ലി​ക്ക് പ്രാ​പ്ത​രാ​യി​ട്ടു​ള്ള​വ​ര്‍. ഇ​വ​രെ​യാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും റാ​വു പ​റ​ഞ്ഞു. ജൂ​ണ്‍ അ​വ​സാ​ന​ത്തോ​ടെ ഇ​ന്‍ഫോ​സി​സി​ല്‍ 1.98 ല​ക്ഷം ജീ​വ​ന​ക്കാ​രു​ണ്ടെ​ന്നാ​ണ് വി​വ​രം. ഐ​ടി ക​മ്പ​നി​ക​ള്‍ ജീ​വി​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്ന​താ​യു​ള്ള വ​ര്‍ത്ത​ക​ള്‍ക്കി​ടെ​യാ​ണ് ഇ​ന്‍ഫോ​സി​സ് പു​തി​യ ജീ​വ​ക്കാ​രെ നി​യ​മി​ക്കു​ന്ന​താ​യി സി​ഇ​ഒ പ്ര​ഖ്യാ​പി​ച്ച​ത്. വി​ശാ​ല്‍ സി​ക്ക രാ​ജി​വ​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് പ്ര​വീ​ണ്‍ റാ​വു​വി​ന് സി​ഇ​ഒ​യു​ടെ​യും എം​ഡി​യു​ടെ​യും അ​ധി​ക ചു​മ​ത​ല ന​ല്‍കി​യ​ത്. പു​തി​യ സി​ഇ​ഒ​യെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ഓ​ഗ​സ്റ്റ് 24ന് ​വി​ശാ​ല്‍ സി​ക്ക സി​ഇ​ഒ സ്ഥാ​ന​ത്തു​നി​ന്ന് രാ​ജി​വെ​ച്ച​തി​നെ​തു​ട​ര്‍ന്നാ​ണ് ഇ​ന്‍ഫോ​സി​സ് നോ​ണ്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍മാ​നാ​യി ന​ന്ദ​ന്‍ നി​ലേ​ക​നി​യെ നി​യ​മി​ച്ചി​രു​ന്നു.
ഇ​ന്‍ഫോ​സി​സ് സ്ഥാ​പ​ക​രി​ല്‍ പ്ര​മു​ഖ​നും മു​ന്‍ സി.​ഇ.​ഒ​യു​മാ​യ നി​ലേ​ക​നി 2002 മാ​ര്‍ച്ച് മു​ത​ല്‍ 2007 ഏ​പ്രി​ല്‍ വ​രെ ഇ​ന്‍ഫോ​സി​സി​ന്‍റെ സി​ഇ​ഒ പ​ദ​വി​യി​ലു​ണ്ടാ​യി​രു​ന്നു.