FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
World

ഭീമാകരനായ രാക്ഷസനാണ് ഇർമയെന്ന് ട്രംപ്

Monday, Sep 11, 2017,19:28 IST By മെട്രൊ വാർത്ത A A A

വാഷിംഗ്ടൻ: ഫ്ളോറിഡ തീരത്ത് ആഞ്ഞ് വീശുന്ന ഭീമാകരനായ രാക്ഷസനാണ് ഇർമയെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഇപ്പോൾ പ്രഥമപരിഗണന നൽകുന്നത്. ഇവിടുത്തെ നാശനഷ്ടം വളരെ വലുതാണ്.

കോസ്റ്റ് ഗാർഡും മറ്റ് സംവിധാനങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും നൽകും. ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞാൽ മറ്റ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. താൻ ഉടൻ തന്നെ പ്രദേശം സന്ദർശിക്കുമെന്നും അദേഹം വ്യക്തമാക്കി.