FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Editorial

മൃ​ത്യു​ഞ്ജ​യ ഹോ​മം ഇ​ല്ലാ​തെ​ത​ന്നെ ജീ​വി​ക്ക​ണം

Monday, Sep 11, 2017,12:58 IST By മെട്രൊ വാർത്ത A A A

ആ​രൊ​ക്കെ​യോ ചേ​ര്‍ന്ന് അ​സ​ഹി​ഷ്ണു​ത​ക​ളു​ടെ വി​ഷ​വി​ത്തു​ക​ള്‍ കേ​ര​ള​ത്തി​ലും വി​ത​യ്ക്കു​ന്ന​തി​ന്‍റെ ദുഃ​സൂ​ച​ന​ക​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പൊ​തു​വേ കാ​ണ​പ്പെ​ടു​ന്ന​ത്. അ​വ​യൊ​ന്നും നാ​മ്പെ​ടു​ക്കാ​തെ പോ​കു​ന്ന​ത്, സാ​ക്ഷ​ര കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​രം കൊ​ണ്ടാ​കാം. എ​ന്നാ​ല്‍ ഇ​ത്ത​രം വി​ത്തു​ക​ള്‍ക്ക് സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി വ​ള​വും വെ​ള്ള​വും വീ​ഴ്ത്തു​ന്ന​ത് കൂ​ടു​ത​ല്‍ അ​പ​ക​ട​ങ്ങ​ള്‍ക്കു കാ​ര​ണ​മാ​കി​ല്ലേ എ​ന്നു തീ​ര്‍ച്ച​യാ​യും സം​ശ​യി​ക്ക​ണം. പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടും സം​ഘ​ര്‍ഷം മു​റ്റി നി​ല്‍ക്കു​ന്ന സാ​മൂ​ഹി​ക സാ​ഹ​ച​ര്യ​മാ​ണു കേ​ര​ള​ത്തി​ല്‍ നി​ല​നി​ല്‍ക്കു​ന്ന​ത്. അ​ത് ആ​ളി​ക്ക​ത്തി​ക്കാ​ന്‍ ഒ​രു വാ​ക്കു കൊ​ണ്ടോ അ​ശ്ര​ദ്ധ​യ​മാ​യ പെ​രു​മാ​റ്റം കൊ​ണ്ടോ ക​ഴി​ഞ്ഞേ​ക്കാം. അ​തു​ണ്ടാ​ക്കാ​വു​ന്ന അ​പ​ക​ടം പി​ന്നീ​ടു തി​രു​ത്താ​ന്‍ ക​ഴി​ഞ്ഞെ​ന്നും വ​രി​ല്ല.

കേ​ര​ള​ത്തി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള നേ​താ​വാ​ണ് കെ.​പി. ശ​ശി​ക​ല. വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ളെ മു​റു​കെ​പ്പി​ടി​ക്കാ​നും അ​നു​യാ​യി​ക​ളെ ത​ന്‍റെ പ്ര​ഭാ​ഷ​ണ​ത്തി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കാ​നും അ​വ​ര്‍ക്കു​ള്ള ക​ഴി​വ് ശ​ത്രു​ക്ക​ള്‍ പോ​ലും അം​ഗീ​ക​രി​ക്കും. അ​പ്പോ​ഴും പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യു​മാ​ണ് അ​വ​ര്‍. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ​റ​വൂ​രി​ല്‍ അ​വ​ര്‍ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ കോ​ണ്‍ഗ്ര​സ് നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ശ​ശി​ക​ല​യ്ക്കെ​തി​രേ പൊ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ത്തി​രി​ക്ക​യാ​ണ്. എ​ഴു​ത്തു​കാ​രു​ടെ ജീ​വ​നു ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ പ്ര​സം​ഗി​ച്ചു എ​ന്നാ​ണ് അ​വ​ര്‍ക്കെ​തി​രേ ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന കു​റ്റം.
മ​തേ​ത​ര വാ​ദി​ക​ളാ​യ എ​ഴു​ത്തു​കാ​രു​ടെ മ​ക്ക​ള്‍ക്ക് ആ​യു​സ് വേ​ണ​മെ​ങ്കി​ല്‍ അ​ടു​ത്തു​ള്ള ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ മൃ​ത്യു​ഞ്ജ​യ ഹോ​മം ന​ട​ത്തി​ക്കോ​ളാ​നാ​ണു ടീ​ച്ച​ര്‍ എ​ന്ന വി​ശേ​ഷ​ണം കൂ​ടി​യു​ള്ള ഈ ​നേ​താ​വി​ന്‍റെ ആ​ഹ്വാ​നം. രോ​ഗ ദു​രി​ത​ങ്ങ​ളി​ല്‍പ്പെ​ടു​ന്ന​വ​രും ജീ​വ​നു വ​ലി​യ തോ​തി​ല്‍ വി​ല​യും ആ​വ​ശ്യ​വും തോ​ന്നു​ന്ന​വ​രും അ​വ​രു​ടെ ഉ​റ്റ​വ​രും ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട പ​രി​ഹാ​ര​ക്രി​യ​യാ​യ​ണു മൃ​ത്യു​ഞ്ജ​യ ഹോ​മം. രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​ങ്ങ​ള്‍ക്കു വേ​ണ്ടി അ​നു​ഷ്ഠി​ക്കാ​നു​ള്ള​ത​ല്ല, ഈ ​പ​വി​ത്ര ക​ര്‍മം. ജീ​വ​ന്‍ ബ​ലി ന​ല്‍കാ​നോ, ക​വ​ര്‍ന്നെ​ടു​ക്കാ​നോ ആ​ര്‍ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, വ​ധ​ശി​ക്ഷ വ​രെ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​വു​മാ​ണ്. നി​ര്‍ഭാ​ഗ്യ​ക​ര​മെ​ന്നു പ​റ​യ​ട്ടെ, ഒ​ട്ടേ​റെ നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​ന്‍ മ​റ്റു ചി​ല​രു​ടെ രാ​ഷ്ട്രീ​യ മോ​ഹ​ങ്ങ​ള്‍ക്കു വേ​ണ്ടി ഹോ​മി​ക്ക​പ്പെ​ട്ട​വ​രു​ടെ നാ​ടാ​ണു കേ​ര​ളം. കൊ​ന്ന​വ​രും മ​രി​ച്ച​വ​രും ത​മ്മി​ല്‍ ഒ​രു മു​ന്‍വൈ​രാ​ഗ്യ​വു​മി​ല്ല. അ​വ​ര്‍ ത​മ്മി​ല്‍ നേ​രി​യ പ​രി​ച​യം പോ​ലു​മി​ല്ല. എ​ന്നി​ട്ടും മ​റ്റാ​രു​ടെ​യോ നി​ര്‍ദേ​ശ​ങ്ങ​ള്‍ക്കും നി​ര്‍ബ​ന്ധ​ങ്ങ​ള്‍ക്കും വ​ഴ​ങ്ങി കൊ​ല്ലു​ക​യും ചാ​വു​ക​യും ചെ​യ്ത​വ​ര്‍. നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് അ​ങ്ങ​നെ അ​നാ​ഥ​മാ​ക്ക​പ്പെ​ട്ട​ത്. ഏ​തെ​ങ്കി​ലും ക​ക്ഷി​യ​ല്ല, എ​ല്ലാ ക​ക്ഷി​ക​ളും ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ അ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​ണ്. ഏ​റ്റ​ക്കു​റ​ച്ചി​ല്‍ ഉ​ണ്ടാ​കു​മെ​ന്നേ​യു​ള്ളൂ.
മ​നു​ഷ്യ​ക്കു​രു​തി​യെ പ്ര​ത്യ​ക്ഷ​ത്തി​ല്‍ അ​നു​കൂ​ലി​ക്കു​ന്ന ഒ​രു ക​ക്ഷി​യു​മി​ല്ല. എ​ന്നു മാ​ത്ര​മ​ല്ല, ഹീ​ന​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ര്‍ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും പി​ടി​ക്ക​പ്പെ​ടു​ക​യും ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​മെ​ന്ന​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ദേ​ര സ​ച്ച സൗ​ദ എ​ന്ന ആ​ധ്യാ​ത്മി​ക സം​ഘ​ത്തി​ന്‍റെ ത​ല​വ​ന്‍ ഗു​ര്‍മീ​ത് രാം ​റ​ഹിം സി​ങ് എ​ന്ന ആ​ള്‍ദൈ​വ​ത്തി​ന്‍റെ ദ​യ​നീ​യ​മാ​യ പ​ത​നം. ദേ​ശീ​യ ത​ല​ത്തി​ലും അ​യാ​ളു​ടെ ആ​സ്ഥാ​ന സം​സ്ഥാ​ന​മാ​യ ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലും ഭ​ര​ണ ക​ക്ഷി​യു​മാ​യി അ​ഗാ​ധ​മാ​യ വ്യ​ക്തി ബ​ന്ധ​മു​ള്ള ആ​ളാ​ണു ഗു​ര്‍മീ​ത്. പ​ക്ഷേ, സ്വ​ന്തം ആ​ശ്ര​മ​ത്തി​ലെ ഒ​രു അ​ന്തേ​വാ​സി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കോ​ട​തി ശി​ക്ഷി​ച്ച​പ്പോ​ള്‍, ഈ ​സൗ​ഹൃ​ദ​ങ്ങ​ളെ​ല്ലാം അ​യാ​ള്‍ക്കു ന​ഷ്ട​പ്പെ​ട്ടു. ദേ​ര സ​ച്ച സം​ഘ​ത്തി​ന്‍റെ ആ​സ്തി​ക​ളെ​ല്ലാം മ​ര​വി​പ്പി​ച്ചു. ജ​യി​ല​ഴി​ക്കു​ള്ളി​ല്‍ ഒ​രു സാ​ധാ​ര​ണ ത​ട​വു​കാ​ര​നാ​യി ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യാ​ണ്, ഒ​രി​ക്ക​ല്‍ ആ​ര്‍ഭാ​ട​ങ്ങ​ളു​ടെ ആ​ള്‍ദൈ​വ​മാ​യി​രു​ന്ന ഗു​ര്‍മീ​ത്.
അ​നു​യാ​യി​ക​ളെ പീ​ഡി​പ്പി​ച്ചും എ​തി​രാ​ളി​ക​ളെ പേ​ടി​പ്പി​ച്ചു​മ​ല്ല ആ​ശ​യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കേ​ണ്ട​ത്. ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ന്‍ ക​ഴി​യു​ന്ന ആ​ശ​യ​ങ്ങ​ള്‍ക്കു രൂ​പം ന​ല്‍കി​യാ​ണ്. ശ​ശി​ക​ല പ്ര​ച​രി​പ്പി​ക്കു​ന്ന ആ​ശ​യ​ങ്ങ​ളോ​ടു യോ​ജി​ക്കു​ന്ന ആ​ളാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ന്നാ​ല്‍, അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ഇ​ന്നോ​ളം അ​ദ്ദേ​ഹം ന​ട​ത്തി​യി​ട്ടു​ള്ള പ്ര​സം​ഗ​ങ്ങ​ളും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും അ​നു​ന​യ​ത്തി​ന്‍റെ​യും അ​നു​ക​മ്പ​യു​ടേ​തു​മാ​ണ്. മ​ത​ങ്ങ​ളു​ടെ പേ​രി​ല്‍ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളെ​യും ആ​ള്‍ദൈ​വ​ങ്ങ​ളു​ടെ പ​രാ​ക്ര​മ​ങ്ങ​ളെ​യും ത​ള്ളി​പ്പ​റ​യു​ക മാ​ത്ര​മ​ല്ല, കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍കൊ​ണ്ടു വ​രു​ന്ന​തി​ല്‍ അ​ദ്ദേ​ഹം ഒ​രു പി​ശു​ക്കും കാ​ണി​ക്കു​ന്നി​ല്ല. ഇ​ന്ത്യ​യു​ടെ നാ​നാ​ത്വം എ​ന്ന ബ​ഹു​സം​സ്കാ​ര​ത്തെ മാ​ന​വി​ക​ത​യു​ടെ നൂ​ലി​ല്‍ക്കെ​ട്ടി ഒ​ന്നാ​യി ന​യി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് വ​ള​രെ കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് മോ​ദി ലോ​ക​നേ​താ​ക്ക​ളി​ല്‍ പ്ര​മു​ഖ​നാ​യ​ത്.
പ്ര​മു​ഖ മാ​ധ്യ പ്ര​വ​ര്‍ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ ദാ​രു​ണ​മാ​യ കൊ​ല​പാ​ത​കം ഓ​ര്‍മ​പ്പെ​ടു​ത്തി​യാ​ണ് ശ​ശി​ക​ല മ​തേ​ത​ര എ​ഴു​ത്ത​കാ​രെ ഭ​യ​പ്പെ​ടു​ത്തു​ന്ന​ത്. ഗൗ​രി ല​ങ്കേ​ഷ് ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ക​ണ്ണീ​ര്‍ത്തു​ള്ളി​യാ​ണ്. എ​തി​ര്‍ക്ക​പ്പെ​ട്ട ആ​ശ​യ​ങ്ങ​ളു​ടെ പേ​രി​ല്‍ വെ​ടി​യു​ണ്ട​യ്ക്ക് ഇ​ര​യാ​കേ​ണ്ടി വ​ന്ന മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക. കൊ​ല്ല​പ്പെ​ട്ട ശേ​ഷം അ​വ​ര്‍ക്കു രാ​ജ്യം ന​ല്‍കി​യ​ത് വീ​ര ര​ക്ത​സാ​ക്ഷി പ​രി​വേ​ഷ​മാ​ണ്. അ​വ​രു​ടെ കൊ​ല​യാ​ളി​ക​ള്‍ ആ​രു ത​ന്നെ​യാ​യാ​ലും ക​ടു​ത്ത ശി​ക്ഷ അ​ര്‍ഹി​ക്കു​ന്നു. ഗൗ​രി ല​ങ്കേ​ഷി​നെ​പ്പോ​ലെ അ​കാ​ല​ത്തു ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍ മൃ​ത്യു​ഞ്ജ​യ ഹോ​മം ന​ട​ത്തേ​ണ്ട ഗ​തി​കേ​ട് ന​മ്മു​ടെ രാ​ജ്യ​ത്ത് മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ര്‍ക്കും എ​ഴു​ത്തു​കാ​ര്‍ക്കും ഉ​ണ്ടാ​ക​രു​ത്. ഗൗ​രി​യു​ടെ വീ​ര​മൃ​ത്യു ഒ​രാ​ള്‍ക്കു​പോ​ലും ഭീ​ഷ​ണി ആ​കു​ക​യും ചെ​യ്യ​രു​ത്.