FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Articles

വി​നാ​ശ​കാ​ലേ വി​പ​രീ​ത ബു​ദ്ധി!

Monday, Sep 11, 2017,13:01 IST By സി പി രാജശേഖരൻ A A A

അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ല്‍ ബി​ജെ​പി​ക്കെ​തി​രേ മ​തേ​ത​ര ക​ക്ഷി​ക​ള്‍ ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ൺ​ഗ്ര​സു​മാ​യി കൈ​കോ​ര്‍ക്ക​ണ​മെ​ന്ന ആ​ശ​യ​ത്തെ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള സി​പി​എം നേ​താ​ക്ക​ള്‍ എ​തി​ര്‍ക്കു​ന്ന​തി​നെ പി​ന്നെ​ങ്ങ​നെ​യാ​ണു വി​ശേ​ഷി​പ്പി​ക്കേ​ണ്ട​ത്? ദേ​ശീ​യ രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍ഗ്ര​സ് ത​ക​ര്‍ന്ന​ടി​ഞ്ഞ​പ്പോ​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തേ​ണ്ടി​യി​രു​ന്ന ക​ക്ഷി​യാ​ണ് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി ഓ​ഫ് ഇ​ന്ത്യ. അ​തി​പ്പോ​ള്‍ ഒ​രു ഡ​സ​ണി​ല​ധി​കം ചെ​റു​ക​ക്ഷി​ക​ളാ​യി പി​രി​ഞ്ഞ് നാ​മ​വ​ശേ​ഷ​മാ​യി. ഒ​ന്നാം ലോ​ക്സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ നേ​തൃ പ​ദ​വി അ​ല​ങ്ക​രി​ച്ചി​രു​ന്ന ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി ഓ​ഫ് ഇ​ന്ത്യ​യു​ടെ ലോ​ക്സ​ഭ​യി​ലെ ഇ​ന്ന​ത്തെ പ്രാ​തി​നി​ധ്യം വെ​റും ഒ​രേ ഒ​രാ​ള്‍ മാ​ത്രം. പാ​ര്‍ട്ടി​യി​ല്‍ നി​ന്നു പി​ള​ര്‍ന്നു മാ​റി രൂ​പം കൊ​ണ്ട സി​പി​ഐ​എ​മ്മി​ന്‍റെ അം​ഗ​ബ​ലം ഒ​ന്‍പ​ത്. അ​താ​യ​ത് ഇ​രു ക​ക്ഷി​ക​ളു​ടെ​യും കൂ​ടി മൊ​ത്തം അം​ഗ​ബ​ലം തി​ട്ട​പ്പെ​ടു​ത്താ​ന്‍ ര​ണ്ടു കൈ​വി​ര​ലു​ക​ള്‍ ത​ന്നെ ധാ​രാ​ളം.
കോ​ണ്‍ഗ്ര​സി​ന്‍റെ കാ​ര്യം അ​തി​ലും ദ​യ​നീ​യം. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ആ​ദ്യ ദ​ശ​ക​ത്തി​ല്‍ കേ​ര​ള​മൊ​ഴി​കെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ഭ​രി​ച്ച അ​വ​രു​ടെ കൈ​വ​ശം ഇ​പ്പോ​ഴു​ള്ള​ത് വെ​റും ആ​റു സം​സ്ഥാ​ന​ങ്ങ​ള്‍ മാ​ത്രം. സം​സ്ഥാ​നം എ​ന്നു പ​റ​യാ​ന്‍ ക​ര്‍ണാ​ട​കം മാ​ത്ര​മാ​ണു​ള്ള​ത്. മെ​റ്റെ​ല്ലാം സം​സ്ഥാ​ന പ​ദ​വി​യു​ള്ള തീ​രെ​ച്ചെ​റി​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ള്‍. ലോ​ക്സ​ഭ​യി​ല്‍ കോ​ണ്‍ഗ്ര​സി​ന്‍റെ ആ​കെ അം​ഗ​ബ​ലം വെ​റും നാ​ല്പ​ത്ത​ഞ്ചും. ഇ​ത്ര​യും ശു​ഷ്കി​ച്ച അം​ഗ​ബ​ല​വു​മാ​യി 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നി​റ​ങ്ങി​യാ​ല്‍ കെ​ട്ടി​വ​ച്ച പ​ണം തി​രി​കെ കി​ട്ടു​മെ​ന്നു തോ​ന്നു​ന്നി​ല്ല. ന​രേ​ന്ദ്ര മോ​ദി വി​ഭാ​വ​ന ചെ​യ​മ​യു​ന്ന കോ​ണ്‍ഗ്ര​സ് മു​ക്ത ഭാ​ര​തം ക​ഷ്ടി​ച്ച് ഒ​ന്ന​ര വ​ര്‍ഷം അ​ക​ലെ​യാ​യി​രി​ക്കു​മെ​ന്ന് ബി​ജെ​പി അ​നു​കൂ​ല ജ്യോ​തി​ഷി​ക​ള്‍ ജാ​ത​കം കു​റി​ക്കു​ന്നു. ക​മ്യൂ​ണി​സ്റ്റു​ക​ളു​ടെ ഭാ​വി ഇ​പ്പോ​ള്‍ത്ത​ന്നെ പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ വ്യ​ക്തം. പ​ലേ​ട​ത്തും നാ​ലാ​മ​തും അ​ഞ്ചാ​മ​തും. അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​തി​ലും ദ​യ​നീ​യ​മാ​യ സ്ഥി​തി ഉ​ണ്ടാ​കു​മെ​ന്നു ക​ണ്ടാ​ണ് കോ​ണ്‍ഗ്ര​സു​മാ​യി സ​ഖ്യ​മാ​കാം എ​ന്ന് അ​വി​ട​ത്തെ ക​മ്യൂ​ണി​സ്റ്റു​ക​ളു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യും നി​ര്‍ബ​ന്ധം പി​ടി​ക്കു​ന്ന​ത്. പ​ക്ഷേ, കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റു​കാ​രും പ്ര​കാ​ശ് കാ​രാ​ട്ടും അ​തി​നെ ന​ഖ​ശി​ഖാ​ന്തം എ​തി​ര്‍ക്കു​ന്ന​തി​നു പി​ന്നി​ല്‍ മ​റ്റു ചി​ല ദീ​ര്‍ഘ വീ​ക്ഷ​ണ​ങ്ങ​ളു​ണ്ട്.
പ​ശ്ചി​മ​ബം​ഗാ​ളി​ലെ രാ​ഷ്‌​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള​ല്ല കേ​ര​ള​ത്തി​ല്‍. 2019ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്കു വ​ലി​യ സാ​ധ്യ​ത സി​പി​എം കാ​ണു​ന്നി​ല്ല. ശ​ക്ത​മാ​യ സാ​ന്നി​ധ്യം അ​റി​യി​ച്ച് ഏ​താ​നും സീ​റ്റു​ക​ള്‍ നേ​ടി​യേ​ക്കാം. പ​ക്ഷേ, ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം നേ​ടു​ക അ​സാ​ധ്യം. അ​പ്പോ​ള്‍പ്പി​ന്നെ പോ​രാ​ട്ടം പ​ര​മ്പ​രാ​ഗ​ത ചേ​രി​ക​ളാ​യ എ​ല്‍ഡി​എ​ഫും യു​ഡി​എ​ഫും ത​മ്മി​ലാ​യി​രി​ക്കും. ദേ​ശീ​യ ത​ല​ത്തി​ല്‍ ഒ​ട്ടും ആ​ശാ​വ​ഹ​മ​ല്ല, കോ​ണ്‍ഗ്ര​സി​ന്‍റെ അ​വ​സ്ഥ. കേ​ര​ള​ത്തി​ലെ കാ​ര്യം പ​റ​യു​ക​യും വേ​ണ്ട. ഈ ​സാ​ച​ര്യ​ങ്ങ​ളി​ല്‍ 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് സി​പി​എ​മ്മി​ന് അ​നു​കൂ​ല​മാ​ക്കാം എ​ന്നാ​ണു കേ​ര​ള​ത്തി​ലെ പാ​ര്‍ട്ടി ഘ​ട​ക​ത്തി​ന്‍റെ​യും അ​തി​ന്‍റെ അ​ണി​യ​ക്കാ​ര​ന്‍ പി​ണ​റാ​യി വി​ജ​യ​ന്‍റെ​യും ക​ണ​ക്കു കൂ​ട്ട​ല്‍. അ​തേ ക​ണ​ക്കു കൂ​ട്ട​ലി​ലാ​ണ് മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് കാ​രാ​ട്ടും. എ​ഴു​പ​ത് വ​യ​സു തി​ക​യു​ന്ന​തി​നാ​ല്‍ സ​ജീ​വ നേ​തൃ സ്ഥാ​ന​ത്തു നി​ന്നു വി​ര​മി​ക്കാ​ന്‍ അ​ദ്ദേ​ഹം നേ​ര​ത്തേ ത​യാ​റെ​ടു​ത്തി​ട്ടു​ണ്ട്. അ​ടു​ത്ത വ​ര്‍ഷം ന​ട​ക്കു​ന്ന പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ല്‍ ത​ന്‍റെ പൊ​ളി​റ്റി​ക്ക​ല്‍ റി​ട്ട​യ​ര്‍മെ​ന്‍റ് പ്ര​ഖ്യാ​പി​ക്കാ​നി​രു​ന്ന​താ​ണ് അ​ദ്ദേ​ഹം. എ​ന്നാ​ല്‍ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദ്ദേ​ഹം തീ​രു​മാ​ന​വും മാ​റ്റി. ത​ല്‍ക്കാ​ലം വി​ര​മി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​പ്പോ​ള്‍ കാ​രാ​ട്ട് പ​റ​യു​ന്ന​ത്.
കോ​ണ്‍ഗ്ര​സു​മാ​യി ദേ​ശീ​യ ത​ല​ത്തി​ല്‍ ഒ​രു സ​ഖ്യ​മു​ണ്ടാ​ക്കി​യാ​ല്‍ അ​തി​ന്‍റെ നേ​ട്ടം കോ​ണ്‍ഗ്ര​സ് കൊ​ണ്ടു​പോ​കു​മെ​ന്ന് മ​റ്റാ​രെ​ക്കാ​ളും ന​ന്നാ​യി പി​ണ​റാ​യി വി​ജ​യ​ന് അ​റി​യാം. കാ​ര​ണം അ​ങ്ങ​നെ ഒ​രു സ​ഖ്യ​ത്തി​ല്‍ നേ​തൃ​സ്ഥാ​ന​ത്ത​ല്ല, ഘ​ട​ക ക​ക്ഷി സ്ഥാ​ന​ത്താ​യി​രി​ക്കും, സി​പി​എം. അ​ങ്ങ​നെ വ​ന്നാ​ല്‍, 2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എ​മ്മി​ന്‍റെ വോ​ട്ട് കൊ​ണ്ട് ഉ​മ്മ​ന്‍ ചാ​ണ്ടി​യോ ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ മു​ഖ്യ​മ​ന്ത്രി​യാ​കും. എ​ന്നാ​ല്‍ ഇ​പ്പോ​ഴ​ത്തെ ധ്രു​വീ​ക​ര​ണം അ​തേ നി​ല​യ്ക്കു തു​ട​ര്‍ന്നാ​ല്‍ അ​ങ്ങ​നെ​യൊ​രു സാ​ധ്യ​ത ഇ​വ​ല്ലാ​താ​കു​മെ​ന്നു മാ​ത്ര​മ​ല്ല, ദു​ര്‍ബ​ല​മാ​യ ബം​ഗാ​ള്‍ ഘ​ട​ക​ത്തി​ന്‍റെ നി​ര്‍ദേ​ശ​ങ്ങ​ള്‍ ത​ള്ളി, പാ​ര്‍ട്ടി​യു​ടെ സ​മ്പൂ​ര്‍ണ നി​യ​ന്ത്ര​ണം കേ​ര​ള​ത്തി​ന്‍റെ വ​രു​തി​യി​ലാ​ക്കാ​മെ​ന്നു പി​ണ​റാ​യി​യും കൂ​ട്ട​രും ക​ണ​ക്കു കൂ​ട്ടു​ന്നു. ഡ​ല്‍ഹി​യി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍റെ വ​ലം​കൈ ആ​യ എ​സ് രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള പ്രാ​യാ​ധി​ക്യം മൂ​ലം പി​ബി​യി​ല്‍ നി​ന്നു വി​ര​മി​ക്കു​ന്ന കു​റ​വ്, പ്ര​കാ​ശ് കാ​ട്ടി​നെ കൂ​ടു​ത​ല്‍ ശ​ക്ത​നാ​ക്കി നി​ല​നി​ര്‍ത്തു​ക​യും ചെ​യ്യാം.
പ​ക്ഷേ, എ​ലി​യെ പേ​ടി​ച്ച് എ​ന്തി​ന് ഇ​ല്ലം ചു​ട​ണം എ​ന്ന നാ​ട്ടു​കാ​രു​ടെ ചോ​ദ്യ​വും ഏ​റെ പ്ര​സ​ക്ത​മാ​ണ്. ഇ​ന്ത്യ​യു​ടെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ കോ​ണ്‍ഗ്ര​സി​ല്‍ നി​ന്ന് വി​ട്ടൊ​രു ച​രി​ത്രം ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​ക്കി​ല്ല. കോ​ണ്‍ഗ്ര​സി​ലെ സോ​ഷ്യ​ലി​സ്റ്റ് ചി​ന്താ​ഗ​തി​യു​ടെ സൃ​ഷ്ടി​യാ​ണ് ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി. പാ​ര്‍ട്ടി സ്ഥാ​പ​ക നേ​താ​ക്ക​ളാ​യ എ​സ്.​എ ഡാ​ങ്കെ, പു​ഞ്ച​ല​പ്പ​ള്ളി സു​ന്ദ​ര​യ്യ, ഇ​എം​എ​സ് ന​മ്പൂ​തി​രി​പ്പാ​ട്, എ.​കെ. ഗോ​പാ​ല​ന്‍ തു​ട​ങ്ങി​യ​വ​രെ​ല്ലാം ആ​ദ്യ​കാ​ല കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​ണ്. ബാ​ല​ഗം​ഗാ​ധ​ര തി​ല​കി​ന്‍റെ ശി​ഷ്യ​ത്വം സ്വീ​ക​രി​ച്ച് നി​സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ കോ​ണ്‍ഗ്ര​സി​ലെ​ത്തി​യ ആ​ളാ​ണ് ഡാ​ങ്കെ. അ​തേ നി​സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​ണ് സു​ന്ദ​ര​യ്യ​യും കോ​ണ്‍ഗ്ര​സി​ലെ​ത്തി​യ​ത്. ഗാ​ന്ധി​ജി​യു​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ല്‍ ആ​കൃ​ഷ്ട​നാ​യി കോ​ണ്‍ഗ്ര​സി​ലെ​ത്തു​ക​യും കോ​ണ്‍ഗ്ര​സ് സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍ട്ടി​ക്കു നേ​തൃ​ത്വം ന​ല്‍കി, മ​ദ്രാ​സ് അ​സം​ബ്ലി​യി​ലെ​ത്തു​ക​യും പി​ന്നീ​ട് ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​യു​ണ്ടാ​ക്കി, രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കോ​ണ്‍ഗ്ര​സി​ത​ര മു​ഖ്യ​മ​ന്ത്രി ആ​വു​ക​യും ചെ​യ്ത നേ​താ​വാ​ണ് ഇ​എം​എ​സ്.
ഉ​പ്പ് സ​ത്യ​ഗ്ര​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് അ​റ​സ്റ്റ് വ​രി​ച്ച കോ​ണ്‍ഗ്ര​സ് നേ​താ​വാ​യി​രു​ന്നു എ.​കെ. ഗോ​പാ​ല​ന്‍. ഈ ​അ​റ​സ്റ്റോ​ടെ ജ​യി​ലി​ലാ​യ എ​കെ​ജി, അ​വി​ടെ​വ​ച്ചാ​ണ് സോ​ഷ്യ​ലി​സ്റ്റ് കോ​ണ്‍ഗ്ര​സി​ല്‍ ആ​കൃ​ഷ്ട​നാ​കു​ന്ന​തും പി​ന്നീ​ട് ക​മ്യൂ​ണി​സ്റ്റ് ആ​കു​ന്ന​തും. ഒ​ന്നാ​മ​ത്തെ ലോ​ക്സ​ഭ​യി​ല്‍ ക​മ്യൂ​ണി​സ്റ്റ് അം​ഗ​സം​ഖ്യ 16 ആ​യി​രു​ന്നു. ഫോ​ര്‍വേ​ഡ് ബ്ലോ​ക്ക്, സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍ട്ടി, പീ​പ്പി​ള്‍സ് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍ട്ടി തു​ട​ങ്ങി​യ ഇ​ട​തു​പ​ക്ഷ പാ​ര്‍ട്ടി​ക​ള്‍ക്കെ​ല്ലാ​വ​ര്‍ക്കും കൂ​ടി 20 സീ​റ്റു​ക​ള്‍ വേ​റെ​യും കി​ട്ടി. പ്ര​തി​പ​ക്ഷ നേ​തൃ​നി​ര​യി​ല്‍ ഒ​രു പ്ര​മേ​യം പാ​സാ​ക്കാ​ന്‍ പോ​യി​ട്ട് അ​വ​ത​ര​ണാ​നു​മ​തി​ക്കു​ള്ള അം​ഗ​ബ​ലം പോ​ലു​മി​ല്ലാ​യി​രു​ന്നു. എ​ന്നി​ട്ടും എ.​കെ ഗോ​പാ​ല​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി അം​ഗീ​ക​രി​ച്ച്, സ​ഭ​യി​ല്‍ ത​നി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട സ​മ​യം കൂ​ടി, പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്റു എ​കെ​ജി​ക്കു ന​ല്‍കി. അ​താ​യ​ത് ഒ​ന്നാം ലോ​ക്സ​ഭ മു​ത​ല്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സു​മാ​യി ന​ല്ല സ​ഹ​ക​ര​ണ​ത്തി​ലാ​യി​രു​ന്നു എ​ന്നു ചു​രു​ക്കം.
നെ​ഹ്റു കാ​ണി​ച്ച ഈ ​സൗ​ഹൃ​ദം പി​ന്നീ​ട് ഇ​ന്ദി​രാ ഗാ​ന്ധി​യും ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​യോ​ടു കാ​ണി​ച്ചു. പി​ള​ര്‍പ്പി​നു ശേ​ഷം ശോ​ഷി​ച്ചു പോ​യ സി​പി​ഐ​യെ കോ​ണ്‍ഗ്ര​സി​ന്‍റെ ഘ​ട​ക​ക​ക്ഷി​യാ​ക്കി, കേ​ര​ള​ത്തി​ല്‍ ഭ​ര​ണ സാ​ര​ഥ്യം ത​ന്നെ കൈ​മാ​റി​ക്കൊ​ടു​ത്തു, 1970ല്‍. ​സി​പി​ഐ​യു​ടെ ച​രി​ത്ര​ത്തി​ല്‍ അ​ങ്ങ​നെ ഒ​ര​വ​സ​രം വേ​റേ ഒ​രി​ട​ത്തും ല​ഭി​ച്ചി​ല്ല. ഇ​ന്ദി​ര​യെ​ക്കാ​ള്‍ ഒ​രു പ​ടി കൂ​ടി ക​ട​ന്നാ​ണു രാ​ജീ​വ് ഗാ​ന്ധി സ​ഖാ​ക്ക​ളോ​ടു പെ​രു​മാ​റി​യ​ത്. രാ​ജീ​വി​നു ശേ​ഷം പാ​ര്‍ട്ടി ച​രി​ത്ര​പ​ര​മാ​യ മ​ണ്ട​ത്ത​രം കാ​ണി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ല്‍ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി ജ്യോ​തി ബ​സു​വി​നെ കോ​ണ്‍ഗ്ര​സി​ന്‍റെ ചെ​ല​വി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​ക്കു​മാ​യി​രു​ന്നു.
അ​ത്ര​ത്തോ​ളം ത​ന്നെ സ​ഹാ​യ​വാ​ഗ്ദാ​ന​മാ​ണ് ഇ​പ്പോ​ഴ​ത്തെ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യി​ല്‍ നി​ന്നും സി​പി​എ​മ്മി​നു ല​ഭി​ച്ച​ത്. മു​ന്‍ സ്പീ​ക്ക​ര്‍ കൂ​ടി​യാ​യ ബം​ഗാ​ള്‍ സി​പി​എം നേ​താ​വ് സോ​മ​നാ​ഥ് ചാ​റ്റ​ര്‍ജി​ക്ക് രാ​ഷ്ട്ര​പ​തി സ്ഥാ​ന​മാ​ണു വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട​ത്. അ​വി​ടം കൊ​ണ്ടും തീ​ര്‍ന്നി​ല്ല. ഇ​പ്പോ​ഴ​ത്തെ പാ​ര്‍ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യെ രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ക്കാ​ന്‍ സി​പി​എ​മ്മി​നെ​ക്കാ​ള്‍ പ​രി​ശ്ര​മി​ച്ച​ത് കോ​ണ്‍ഗ്ര​സാ​യി​രു​ന്നു. ത​ളി​ക​യി​ല്‍ വ​ച്ചു നീ​ട്ടി​യ ഈ ​സ​മ്മാ​ന​വും പാ​ര്‍ട്ടി നി​ര​സി​ച്ചു.
ഇ​ങ്ങ​നെ ച​രി​ത്ര​പ​ര​മാ​യ മ​ണ്ട​ത്ത​ര​ങ്ങ​ള്‍ ആ​വ​ര്‍ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ 2021ല്‍ ​കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​പ​ദ​വും സി​പി​എ​മ്മി​നു കോ​ണ്‍ഗ്ര​സ് വ​ച്ചു നീ​ട്ടു​മാ​യി​രു​ന്നു. പ്ര​കാ​ശ്കാ​രാ​ട്ടി​നു പാ​ര്‍ട്ടി നേ​തൃ​സ്ഥാ​ന​ത്തു തു​ട​രു​ക​യും ചെ​യ്യാ​മാ​യി​രു​ന്നു. ഒ​ന്നും വേ​ണ്ടെ​ന്നു പ​റ​ഞ്ഞാ​ല്‍ വി​നാ​ശ​കാ​ല​മെ​ന്ന​ല്ലാ​തെ എ​ന്തു പ​റ​യാ​ന്‍. 1952ല്‍ ​ഇ​ന്ത്യ ഭ​രി​ച്ച കോ​ണ്‍ഗ്ര​സി​ന് 364 എം​പി​മാ​രു​ണ്ടാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന എ​കെ​ജി​യു​ടെ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി​ക്ക് 16 അം​ഗ​ങ്ങ​ളും. എ​ന്നാ​ല്‍, അ​ന്ന് വെ​റും മൂ​ന്ന് അം​ഗ​ങ്ങ​ള്‍ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന, ജ​ന​സം​ഘം പാ​ര്‍ട്ടി​യാ​ണ് പി​ന്നീ​ട് ബി​ജെ​പി ആ​യി രൂ​പാ​ന്ത​രം പ്രാ​പി​ച്ച് 278 അം​ഗ​ങ്ങ​ളോ​ടെ ഇ​ന്നു രാ​ജ്യം ഭ​രി​ക്കു​ന്ന​ത്. അ​തി​ന​വ​ര്‍ക്ക് ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട അ​ധ്വാ​നം വേ​ണ്ടി വ​ന്നു. അ​ത​റി​യാ​തെ കാ​രാ​ട്ടും പി​ണ​റാ​യി​യും യെ​ച്ചൂ​രി​യും ഉ​റ​ക്കം ന​ടി​ച്ചി​രു​ന്നാ​ല്‍ ഇ​നി​യൊ​രു നൂ​റ്റാ​ണ്ടു ക​ഴി​ഞ്ഞാ​ലും പാ​ര്‍ട്ടി ഒ​ന്നും നേ​ടാ​ന്‍ പോ​കു​ന്നി​ല്ല.