FLASH NEWS
Breaking News
മൂന്നാറിൽ ഹർത്താലിനിടെ അക്രമം
Cinema

വൈറലായി സംയുക്ത

Monday, Sep 11, 2017,19:51 IST By മെട്രൊ വാർത്ത A A A

സംയുക്താ വർമ്മ ഉടൻ തിരിച്ചെത്തുമോ. ശരീരത്തിന്‍റെ ഫിറ്റന്സ് ഉറപ്പ് വരുത്തുന്നതിന് വേണ്ടി യോഗ അഭ്യസിക്കുന്ന സംയുക്തയുടെ ചിത്രങ്ങൾ വൈറലായതോടെയാണ് സിനിമാലോകത്തിനും ആരാധകർക്കും ഈ സംശയം . നടൻ ബിജു മേനോനെ വിവാഹം ചെയ്ത് സിനിമയിൽ നിന്നും ഇടവേളയെടുത്ത സംയുക്ത തിരിച്ചുവരവിനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്ന സൂചനയാണ് മോളിവുഡിൽ നിന്ന് ലഭിക്കുന്നത്.

ചില പരസ്യചിത്രങ്ങളിൽ പ്രത്യേക്ഷപ്പെട്ടതൊഷിച്ചാൽ ബിഗ് സ്ക്രീനിനെ പൂർണ്ണമായും ഒഴിവാക്കി നിൽക്കുകയാണ് കുടുംബപ്രേക്ഷകരുടെ ഒരു കാലത്തെ പ്രീയനായിക. ജയറാമിന്‍റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമാരംഗത്തേക്ക് എത്തുന്നത്. 2002 ൽ ആയിരുന്നു ബിജു മേനോന്‍റെയും സംയുക്ത വർമ്മയുടെയും വിവാഹം.