FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Sports

സീ​ഡ് ലെ​സ് സ്ലോ​യേ​ൻ

Monday, Sep 11, 2017,13:17 IST By മെട്രൊ വാർത്ത A A A

ന്യൂ​യോ​ര്‍ക്ക്: യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ൻ​ഡ്സ്ലാം ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ വ​നി​ത​ക​ളി​ല്‍ പു​തി​യ കി​രീ​ട അ​വ​കാ​ശി. ആ​തി​ഥേ​യ​ര്‍ ത​മ്മി​ലു​ള്ള ക​ലാ​ശ​ക്ക​ളി​യി​ല്‍ സ്ലോ​യേ​ൻ സ്റ്റെ​ഫാ​ൻ​സ് ആ​ധി​കാ​രി​ക വി​ജ​യ​ത്തോ​ടെ​യാ​ണ് ക​ന്നി ഗ്രാ​ൻ​ഡ്സ്ലാം കി​രീ​ട​മു​യ​ര്‍ത്തി​യ​ത്. ഫൈ​ന​ലി​ല്‍ നാ​ട്ടു​കാ​രി​യും അ​ടു​ത്ത സു​ഹൃ​ത്തു​മാ​യ മാ​ഡി​സ​ണ്‍ കീ​സി​നെ സ്റ്റെ​ഫാ​ന്‍സ് നി​ലം​തൊ​ടീ​ക്കാ​തെ​യാ​ണ് കെ​ട്ടു​കെ​ട്ടി​ച്ച​ത്. തി​ക​ച്ചും ഏ​ക​പ​ക്ഷീ​യ​മാ​യ ഫൈ​ന​ലി​ല്‍ 6-3, 6-0നാ​യി​രു​ന്നു സ്റ്റെ​ഫാ​ൻ​സി​ന്‍റെ വി​ജ​യം. 61 മി​നി​റ്റു കൊ​ണ്ടാ​ണ് സ്റ്റെ​ഫാ​ൻ​സ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.
കാ​ലി​ന് പ​രു​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ലം ടെ​ന്നീ​സ് കോ​ര്‍ട്ടി​ല്‍ നി​ന്നു വി​ട്ടു​നി​ന്ന സ്റ്റെ​ഫാ​ൻ​സ് ഈ ​വ​ര്‍ഷം വിം​ബി​ള്‍ഡ​ണി​ലൂ​ടെ​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. നേ​ര​ത്തേ സിം​ഗി​ള്‍സ് റാ​ങ്കി​ങി​ല്‍ 12ാം സ്ഥാ​ന​ത്തു വ​രെ എ​ത്തി​യി​ട്ടു​ള്ള 24 കാ​രി​ക്ക് ഇ​ട​വേ​ള റാ​ങ്കി​ങി​ല്‍ തി​രി​ച്ച​ടി​യു​ണ്ടാ​ക്കി. നി​ല​വി​ല്‍ ലോ​ക റാ​ങ്കി​ങി​ല്‍ 83ാം സ്ഥാ​ന​ത്താ​ണ് സ്റ്റീ​ഫ​ന്‍സ്. 2009ല്‍ ​ബെ​ല്‍ജി​യ​ത്തി​ന്‍റെ ക്ലിം ​ക്ലി​സ്റ്റേ​ഴ്‌​സ് ഗ്രാ​ൻ​ഡ്സ്ലാം നേ​ടി​യ ശേ​ഷം റാ​ങ്കി​ങി​ല്‍ ഏ​റെ പി​റ​കി​ലു​ള്ള ഒ​രു താ​രം കി​രീ​ട​മ​ണി​യു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്.
റാ​ങ്കി​ങ്ങി​ല്‍ മു​ന്നി​ലാ​യി​രു​ന്ന കീ​സി​നാ​ണ് ഫൈ​ന​ലി​ല്‍ സാ​ധ്യ​ത ക​ല്‍പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ തു​ട​ക്കം മു​ത​ല്‍ സ്റ്റെ​ഫാ​ൻ​സ് ക​ത്തി​ക്ക​യ​റി​യ​തോ​ടെ കീ​സ് ന​ന​ഞ്ഞ പ​ട​ക്ക​മാ​യി മാ​റി. ക​ളി​യു​ടെ ഒ​രു ഘ​ട്ട​ത്തി​ല്‍ പോ​ലും കീ​സി​ന് തി​രി​ച്ചു​വ​രാ​നു​ള്ള പ​ഴു​ത് പോ​ലും ന​ല്‍കാ​തെ​യാ​ണ് സ്റ്റീ​ഫ​ന്‍സ് ക​ന്നി ഗ്രാ​ൻ​ഡ്സ്ലാം വി​ജ​യ​ത്തി​ലേ​ക്ക് കു​തി​ച്ച​ത്. ഇ​ത് അ​വി​സ്മ​ര​ണീ​യ വി​ജ​യ​മാ​ണെ​ന്ന് മ​ത്സ​ര​ശേ​ഷം സ്റ്റീ​ഫ​ന്‍സ് പ്ര​തി​ക​രി​ച്ചു. ജ​നു​വ​രി 23ന് ​താ​ന്‍ ശ​സ്ത്ര​ക്രി​യ​ക്കു വി​ധേ​യാ​യി​രു​ന്നു. യു​എ​സ് ഓ​പ്പ​ണ്‍ നേ​ടാ​നാ​വു​മെ​ന്ന് ആ​രെ​ങ്കി​ലും ത​ന്നോ​ട് പ​റ​ഞ്ഞാ​ല്‍ അ​സാ​ധ്യ​മെ​ന്നേ താ​ന്‍ പ​റ​യു​മാ​യി​രു​ന്നു​ള്ളൂ. എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ളാ​ണ് കീ​സ്. മ​ത്സ​രം സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ചാ​ല്‍ മ​തി​യാ​യി​രു​ന്നു​വെ​ന്ന് താ​ന്‍ അ​വ​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യും സ്റ്റീ​ഫ​ന്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്തു.
സെ​മി​യി​ല്‍ മു​ന്‍ ചാം​പ്യ​ന്‍ കൂ​ടി​യാ​യ അ​മെ​രി​ക്ക​യു​ടെ വീ​ന​സ് വി​ല്യം​സി​നെ വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ അ​ട്ടി​മ​റി​ച്ചാ​ണ് സ്റ്റീ​ഫ​ന്‍സ് ഫൈ​ന​ലി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ മാ​ഡി​സ​ണ്‍ കീ​സി​ന് ഒ​രു​വ​സ​ര​വും ന​ല്‍കാ​തെ​യാ​ണ് അ​വ​ര്‍ ജേ​താ​വാ​യ​ത്. പ​രു​ക്കി​ന് ശേ​ഷം സ​ജീ​വ ടെ​ന്നീ​സി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ സ്ലോ​വാ​ന്‍സി​ന്‍റെ അ​വി​ശ്വ​സ​നീ​യ കു​തി​പ്പാ​യി​രു​ന്നു. റാ​ങ്കി​ങ്ങി​ല്‍ ഓ​ഗ​സ്റ്റി​ല്‍ 957 ാം സ്ഥാ​ന​ത്താ​യി​രു​ന്നു.