FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
World

ടെക്‌സസില്‍ വെടിവയ്പ്പ്: എട്ട് പേര്‍ മരിച്ചു

Monday, Sep 11, 2017,13:00 IST By സ്വന്തം ലേഖകൻ A A A

ടെക്‌സസ്: അമെരിക്കയിലെ ടെക്‌സസിലെ ഒരു വീട്ടിലുണ്ടായ വെടിവയ്പ്പില്‍ അക്രമി ഉള്‍പ്പെടെ എട്ട് പേര്‍ മരിച്ചു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ടെക്‌സസിലെ പ്ലാനോയിലാണ് സംഭവം. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കില്ലെന്നും അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. വെടിവയ്പിന്റെ കാരണം വ്യക്തമല്ല.