FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Editorial

കുഞ്ഞുങ്ങളോടുള്ള സമീപനം അടിമുടി മാറണം

Tuesday, Sep 12, 2017,13:51 IST By മെട്രൊ വാർത്ത A A A

“ഇ​തു കേ​വ​ലം ഒ​രു സ്കൂ​ളി​ന്‍റെ​യോ കു​ട്ടി​യു​ടെ​യോ വി​ഷ​യ​മ​ല്ല. രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ സ്കൂ​ളു​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​തീ​വ ഗു​രു​ത​ര​മാ​യ കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ട് ഈ ​കേ​സി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഈ ​കോ​ട​തി​ക്കു വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ട് ത​ര​ണം.’’ ഹ​രി​യാ​ന സ​ര്‍ക്കാ​ര്‍, സി​ബി​എ​സ്ഇ, സി​ബി​ഐ, നോ​യി​ഡ​യി​ലെ റ​യാ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ, മാ​നെ​ജ​ര്‍ എ​ന്നി​വ​ര്‍ക്കു സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ദീ​പ​ക് മി​ശ്ര ഇ​ന്ന​ലെ ന​ല്‍കി​യ ക​ര്‍ശ​ന നി​ര്‍ദേ​ശ​മാ​ണി​ത്. റ​യാ​ന്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്കൂ​ളി​ലെ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി പ്ര​ദ്യു​മാ​ന്‍ താ​ക്കു​ര്‍ എ​ന്ന ഏ​ഴു വ​യ​സു​കാ​ര​ന്‍റെ ദാ​രു​ണ കൊ​ല​പാ​ത​ക​ക്കേ​സ് പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ ഈ ​പ​രാ​മ​ര്‍ശം.
സ​മൂ​ഹ മ​നഃ​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന​താ​ണ് പ്ര​ദ്യു​മാ​ന്‍ താ​ക്കു​റി​ന്‍റെ ദാ​രു​ണ​മാ​യ അ​ന്ത്യം. യൂ​ണി​ഫോ​മും ബാ​ഗു​മാ​യി സ്കൂ​ളി​ലേ​ക്കു പു​റ​പ്പെ​ട്ട ഈ ​പി​ഞ്ചു കു​ഞ്ഞി​നെ സ്വ​ന്തം സ്കൂ​ളി​ലെ ബ​സ് ജീ​വ​ന​ക്കാ​ര്‍ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നും പി​ന്നീ​ടു ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി സ്കൂ​ളി​ലെ ശു​ചി​മു​റി​യി​ല്‍ ത​ള്ളി​യെ​ന്നു​മാ​ണ് കേ​സ്. സ്കൂ​ള്‍ ബ​സി​ന്‍റെ ഡ്രൈ​വ​റും ക​ണ്ട​ക്റ്റ​റും ക​സ്റ്റ​ഡി​യി​ലാ​ണ്. ഈ ​കേ​സ് എ​ത്ര​യും വേ​ഗം സി​ബി​ഐ​ക്കു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ പി​താ​വ് വ​രു​ണ്‍ താ​ക്കു​ര്‍ ന​ല്‍കി​യ പ​രാ​തി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു, ജ​സ്റ്റി​സ്മാ​രാ​യ ദീ​പ​ക് മി​ശ്ര, എ. ​എം. ക​മി​ല്‍ക്ക​ര്‍, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് എ​ന്നി​വ​രു​ള്‍പ്പെ​ട്ട ബെ​ഞ്ച്.
പ്ര​ദ്യു​മാ​ന്‍റെ കൊ​ല​പാ​ത​ക​വാ​ര്‍ത്ത​യ്ക്കു തൊ​ട്ടു​പി​ന്നാ​ലെ, മ​റ്റൊ​രു പി​ഞ്ചു കു​ഞ്ഞി​നെ സ്കൂ​ളി​ല്‍ പീ​ഡി​പ്പി​ച്ച വാ​ര്‍ത്ത​യും പു​റ​ത്തു വ​ന്നു. ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ശ​ഹ​റി​ൽ കൃ​ത്യ സ​മ​യ​ത്തു ഫീ​സ് ന​ല്‍കാ​തി​രു​ന്ന​തി​ന് നാ​ലു വ​യ​സു​ള്ള ന​ഴ്സ​റി വി​ദ്യാ​ര്‍ഥി​യെ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ബ​ന്ദി​യാ​ക്കി. ഫീ​സ് ന​ല്‍കി​യി​ട്ടു വീ​ട്ടി​ല്‍ പോ​യാ​ല്‍ മ​തി​യെ​ന്നാ​ണ് എ​ട്ടും പൊ​ട്ടും തി​രി​യാ​ത്ത ഈ ​നാ​ലു വ​യ​സു​കാ​ര​നോ​ടു സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ലും മാ​നെ​ജ​രും ക​ല്പി​ച്ച​ത്. ക്ലാ​സ് മു​റി​യി​ല്‍ കു​ട്ടി ഭീ​തി​യോ​ടെ ക​ഴി​യു​മ്പോ​ള്‍, അ​വ​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ മ​ക​നെ തി​ര​ക്കി അ​ല​യു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ കു​ട്ടി​യെ ത​ട​വി​ലാ​ക്കി​യെ​ന്ന വാ​ര്‍ത്ത​യ​റി​ഞ്ഞ് സ്കൂ​ളി​ലെ​ത്തി​യ ക​ര്‍ഷ​ക​നാ​യ പി​താ​വി​നെ​യും സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ ആ​ട്ടി​യോ​ടി​ച്ചു. ഒ​ടു​വി​ല്‍ നാ​ട്ടു​കാ​ര്‍ ഇ​ട​പെ​ട്ട​തോ​ടെ സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ വ​ഴ​ങ്ങി. അ​വ​ര്‍ക്കെ​തി​രേ പൊ​ലീ​സ് ന​ട​പ​ടി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഇ​ത്ത​രം വാ​ര്‍ത്ത​ക​ള്‍ക്കു ന​ടു​വി​ല്‍ ത​രി​ച്ചി​രി​ക്കു​മ്പോ​ഴാ​ണ്, യൂ​നി​ഫോം ധ​രി​ക്കാ​തെ സ്കൂ​ളി​ലെ​ത്തി​യ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യെ ആ​ണ്‍കു​ട്ടി​ക​ളു​ടെ മൂ​ത്ര​പ്പു​ര​യി​ല്‍ ക​യ​റ്റി നി​ര്‍ത്തി ശി​ക്ഷി​ച്ച വാ​ര്‍ത്ത ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്നും വ​ന്ന​ത്. ഈ ​പെ​ണ്‍കു​ഞ്ഞി​നോ​ട് കൊ​ടും​ക്രൂ​ര​ത ചെ​യ്ത​ത് അ​വ​ളു​ടെ ക്ലാ​സ് ടീ​ച്ച​റ​ട​ക്ക​മു​ള്ള സ്ത്രീ​ക​ളാ​യി​രു​ന്നു എ​ന്ന​താ​ണ് ഏ​റെ ദുഃ​ഖ​ക​രം. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​പ്പ​ത്തൊ​ന്നി​ന് ത​മി​ഴ്നാ​ട്ടി​ലെ പാ​ള​യം​കോ​ട്ടൈ​യി​ല്‍ പ​ന്ത്ര​ണ്ടു വ​യ​സു​ള്ള പെ​ണ്‍കു​ഞ്ഞി​നോ​ട് അ​വ​ളു​ടെ 26 വ​യ​സു​ള്ള അ​ധ്യാ​പി​ക ചെ​യ്ത പാ​ത​കം പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ഇ​തെ​ല്ലാം എ​ത്ര​യോ നി​സാ​രം. ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​യ ഈ ​കു​ട്ടി​യു​ടെ യൂ​ണി​ഫോം ക്ലാ​സ് മു​റി​യി​ല്‍ വ​ച്ച് മാ​സ​മു​റ മൂ​ലം മ​ലി​ന​മാ​യി. ഇ​ക്കാ​ര്യം അ​വ​ള്‍ ത​ന്നെ സ്വ​ന്തം ക്ലാ​സ് ടീ​ച്ച​റെ അ​റി​യി​ച്ചു വീ​ട്ടി​ല്‍ പോ​കാ​ന്‍ അ​നു​മ​തി തേ​ടി. അ​നു​മ​തി ന​ല്‍കി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, കൂ​ട്ടു​കാ​രു​ടെ​യും മ​റ്റ് അ​ധ്യാ​പ​ക​രു​ടെ​യും മു​ന്നി​ല്‍ വ​ച്ച് അ​ധ്യാ​പി​ക കു​ട്ടി​യെ അ​പ​മാ​നി​ക്കു​ക​യും ആ​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു. അ​തി​ല്‍ മ​നം നൊ​ന്ത പെ​ണ്‍കു​ട്ടി വീ​ട്ടി​ലെ​ത്തി, ടെ​റ​സി​ല്‍ നി​ന്നു താ​ഴേ​ക്കു ചാ​ടി മ​രി​ച്ചു.
ക​ഴി​ഞ്ഞ പ​ത്തു ദി​വ​സ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ന്ന സം​ഭ​വ​ങ്ങ​ളാ​ണി​ത്. സാ​ക്ഷ​ര സ​മ്പ​ന്ന​മാ​യ കേ​ര​ള​ത്തി​ല്‍പ്പോ​ലും അ​നു​സ​ര​ണ പ​ഠി​പ്പി​ക്കാ​ന്‍ ന​ഴ്സ​റി കു​ട്ടി​യെ പ​ട്ടി​ക്കൂ​ട്ടി​ല​ട​ച്ച സം​ഭ​വം പൊ​ലീ​സ് കേ​സാ​യി​ട്ടു​ണ്ട്. എ​ല്ലാ​യി​ട​ത്തും പ്ര​തി​ക​ള്‍ സ്കൂ​ള്‍ അ​ധി​കൃ​ത​രോ അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രോ ആ​ണ്. മി​ക്ക​വ​രും ഇ​ര​ക​ളു​ടെ അ​ത്ര ത​ന്നെ പ്രാ​യ​മു​ള്ള മ​ക്ക​ളു​ള്ള​വ​രും. എ​ങ്ങ​നെ​യാ​ണ് ഇ​വ​ര്‍ക്ക് പി​ശാ​ചു​ക്ക​ള്‍ പോ​ലും നാ​ണി​ക്കു​ന്ന മ​നു​ഷ്യാ​ധ​മ​രാ​കാ​ന്‍ ക​ഴി​യു​ന്ന​ത്.
ന​മ്മു​ടെ സ്കൂ​ള്‍ ക്യാം​പ​സു​ക​ളി​ല്‍ നി​ത്യേ​ന​യെ​ന്നോ​ണം പെ​രു​കു​ന്ന ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ളാ​ണു സു​പ്രീം കോ​ട​തി​യു​ടെ നി​ശി​ത​മാ​യ വി​മ​ര്‍ശ​നം ക്ഷ​ണി​ച്ചു വ​രു​ത്തി​യ​ത്. സ്കൂ​ളി​ന് അ​നു​മ​തി കൊ​ടു​ത്ത ഹ​രി​യാ​ന സ​ര്‍ക്കാ​ര്‍, അ​ഫി​ലി​യേ​ഷ​ന്‍ ന​ല്‍കി​യ സി​ബി​എ​സ്ഇ, കേ​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ട സി​ബി​ഐ, കു​റ്റ​ക്കാ​രാ​യ സ്കൂ​ള്‍ പ്രി​ന്‍സി​പ്പാ​ള്‍, മാ​നെ​ജ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ക്കാ​ണു പ​ര​മോ​ന്ന​ത നീ​തി​പീ​ഠം നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഇ​വ​ര്‍ മ​റു​പ​ടി ന​ല്‍ക​ണം.
കു​ട്ടി​ക​ള്‍ക്ക് അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സു​ര​ക്ഷ ഒ​രു​ക്കു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭാ സം​ഘ​ട​ന​യാ​യ യു​നി​സെ​ഫു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ടി​ട്ടു​ള്ള രാ​ജ്യ​മാ​ണ് ഇ​ന്ത്യ. എ​ന്നാ​ല്‍, കു​ട്ടി​ക​ള്‍ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പി​ന്‍നി​ര​രാ​ജ്യ​മാ​ണ് ന​മ്മു​ടേ​ത്. ഓ​രോ വ​ര്‍ഷ​വും ശ​രാ​ശ​രി ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളെ ഇ​വി​ടെ കാ​ണാ​താ​കു​ന്നു. പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നം മു​ത​ല്‍ ക​ള്ള​ക്ക​ട​ത്തി​നു വ​രെ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​വ​രി​ല്‍ ന​ല്ല പ​ങ്കും കൊ​ല്ല​പ്പെ​ടു​ക​യോ, ഒ​രി​ക്ക​ല്‍പ്പോ​ലും തി​രി​കെ വ​രാ​ത്ത ത​ര​ത്തി​ല്‍ തി​രോ​ധാ​നം ചെ​യ്യ​പ്പെ​ടു​ക​യോ ആ​ണു പ​തി​വ്. സ്വ​ന്തം വീ​ട്ടി​ലും സ്കൂ​ളി​ലു​മൊ​ന്നും സു​ര​ക്ഷി​ത​ര​ല്ലാ​ത്ത കു​ഞ്ഞു​ങ്ങ​ള്‍ക്ക് തെ​രു​വി​ല്‍ എ​ന്തു സം​ര​ക്ഷ​ണ​മാ​ണു ല​ഭി​ക്കു​ക. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍ കൂ​ടി വി​ല​യി​രു​ത്തി​യാ​ക​ണം ജ​സ്റ്റി​സ് ദീ​പ​ക് മി​ശ്ര​യു​ടെ പ​രാ​മ​ര്‍ശം. ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കു പ​ര​മ​പ്ര​ധാ​ന ഊ​ന്ന​ല്‍ ന​ല്‍കു​ന്ന അ​തി​ശ​ക്ത​മാ​യ നി​യ​മ​നി​ര്‍മാ​ണ​മാ​ണ് ഇ​ത്ത​രം വ​ര്‍ത്ത​മാ​ന​കാ​ല സം​ഭ​വ​ങ്ങ​ള്‍ക്കു​ള്ള പ​രി​ഹാ​രം.