FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
India

പാർട്ടിയെ നയിക്കാൻ തയ്യാർ ആത്മവിശ്വാസത്തോടെ രാഹുൽ ഗാന്ധി

Tuesday, Sep 12, 2017,12:42 IST By സ്വ​ന്തം ലേ​ഖ​ക​ന്‍ A A A

ന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണ്.പാർട്ടിക്ക് വ്യക്തമായ സംഘടനാ സംവിധാനങ്ങളും ചട്ടക്കൂടുകളും ഉണ്ട്. ഞാൻ ഇതിലെന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയല്ല. അമെരിക്കയിൽ ബർക്ക്‌ലി സർവകലാശാലയിലെ വിദ്യാർത്ഥികളുമായുള്ള സംവാദത്തിനിടെയാണ് രാഹുൽ തന്‍റെ ആഗ്രഹം തുറന്ന് പറഞ്ഞത്.

ബിജെപി പ്രചരിപ്പിക്കുന്ന വിദ്വേഷരാഷ്ട്രീയം രാജ്യത്തിന് അപകടകരമാണ്.വിദ്വേഷം കോപം ഹിംസ എന്നിവ നമ്മളെ വേരോടെ പിഴുതെറിയും.സ്വതന്ത്ര പത്രപ്രവർത്തനം നടത്തുന്നവരും ദളിതരും കൊല്ലപ്പെടുന്നു. ബീഫ് കൈയിൽ വയ്ക്കുന്നതിന്‍റെ പേരിൽ രാജ്യത്തെ പൗരന്മാർ മർദ്ദനത്തിന് ഇരകളാകുന്നു. ഇതൊന്നും അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധി കോൺഗ്രസിന് ഉണർവേകുന്ന പ്രസംഗമാണ് നടത്തിയത്.

2012 കോൺഗ്രസിൽ നുഴഞ്ഞ് ക‍യറി ധാർഷ്ഠ്യമനോഭാവമാണ് കോൺഗ്രസ് പാർട്ടിക്ക് വിനയായത്. സംഘർഷങ്ങളുടെ ഫലമായി പിതാവിനെയും മുത്തശ്ശിയെയും നഷ്ടമായ ആളാണ് താനെന്ന് പറഞ്ഞ രാഹുൽ വികാരാധീനനാകുകയും ചെയ്തു. ഇന്ദിരയ്ക്ക് നേരെ 32 തവണ നിറ‍യൊഴിച്ചവർ എന്‍റെ സുഹൃത്തുക്കളായിരുന്നു അവർക്കൊപ്പെ താൻ ബാഡ്മിന്‍റൺ കളിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദിവസം കാണുന്നത് ചലനമറ്റ് കിടക്കുന്ന മുത്തശിയെയാണ്. ആർക്കെതിരെയും നടക്കുന്ന ഹിംസ തെറ്റാണെന്നും അദേഹം കൂട്ടിച്ചേർത്തു.

2019 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്‍റെ ഉടച്ച് വാർക്കുവാനാണ് രാഹുൽ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടിയുള്ള നയപരിപാടികളും അദേഹം ആവിഷ്കരിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന