FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Articles

മ​ത​ത്തി​ന്‍റെ പേ​രി​ലെ മു​ത​ലെ​ടു​പ്പ് അ​ത്യാ​പ​ത്ത്

Tuesday, Sep 12, 2017,15:18 IST By അരവിന്ദ് A A A

മ​തേ​ത​ര ജ​നാ​ധി​പ​ത്യ സ്വ​ത​ന്ത്ര രാ​ഷ്ട്ര​മാ​ണു ഭാ​ര​തം. ഭ​ര​ണ ഘ​ട​ന ത​ന്നെ ഏ​തു മ​ത​ത്തി​ല്‍ വി​ശ്വ​സി​ക്കാ​നും വി​ശ്വ​സി​ക്കാ​തി​രി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​കാ​ശം ന​ല്‍കു​ന്നു. എ​ന്നാ​ല്‍ സ്വാ​ത​ന്ത്ര്യ​ത്തി​നു മു​ന്‍പും ശേ​ഷ​വും സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ക്ക​പ്പെ​ടു​ന്ന വേ​ള​യി​ലും രാ​ജ്യ​ത്തു ക​ലാ​പ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. ഭൂ​രി​ഭാ​ഗ​വും മ​ത​ത്തി​ന്‍റെ​യോ ജാ​തി​യു​ടെ​യോ പേ​രി​ല്‍ ത​ന്നെ. ഒ​രു പ​ക്ഷെ രാ​ഷ്ട്രീ​യ സം​ഘ​ട്ട​ന​ങ്ങ​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വ​ര്‍ഗീ​യ ക​ലാ​പ​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. പ​ല​തും പു​റ​ത്തു വ​ന്നി​ട്ടി​ല്ല. പ​ല​തി​ന്‍റെ​യും യ​ഥാ​ര്‍ഥ കാ​ര​ണ​ങ്ങ​ള്‍ പോ​ലും മ​റ​ച്ചു വ​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. പാ​ക്കി​സ്ഥാ​ന്‍ ഭാ​ര​ത​ത്തെ ല​ക്ഷ്യ​മി​ട്ടു ന​ട​ത്തു​ന്ന ഭീ​ക​ര​വാ​ദം പോ​ലും മ​ത​ത്തി​ന്‍റെ പേ​രി​ലാ​ണു ചാ​ര്‍ത്ത​പ്പെ​ടു​ന്ന​ത്. മ​തം ഏ​റ്റ​വും പെ​ട്ടെ​ന്നു മ​നു​ഷ്യ​നെ വി​കാ​രാ​ധീ​ന​നാ​ക്കാ​ന്‍ ക​ഴി​യു​ന്ന ആ​യു​ധ​മാ​യ​ത് കൊ​ണ്ടു ത​ന്നെ​യാ​ണു ഭാ​ര​ത​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ മ​ത​ത്തി​ല്‍ പൊ​തി​ഞ്ഞ ഭീ​ക​ര​വാ​ദം ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്.
ഏ​റ്റ​വും ഒ​ടു​വി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ടു ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഗു​ര്‍മി​ത് റാം ​റ​ഹിം സി​ങ് വ​രെ മ​ത​ത്തെ ത​ന്ത്ര​പ​ര​മാ​യി കൂ​ട്ടു​പി​ടി​ച്ച​യാ​ളാ​ണ്. മ​ത വി​കാ​രം കൃ​ത്യ​മാ​യി ഇ​ള​ക്കി വി​ടാ​ന്‍ ക​ഴി​ഞ്ഞ​ത് കൊ​ണ്ടു ത​ന്നെ​യാ​ണു ഗു​ര്‍മി​ത് ശി​ക്ഷി​ക്ക​പ്പെ​ടു​മ്പോ​ള്‍ ഒ​രു കൂ​ട്ടം തെ​രു​വി​ല്‍ നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കാ​ന്‍ ത​യാ​റാ​യ​ത്. ഏ​റ്റ​വും പെ​ട്ടെ​ന്നു പ്ര​കോ​പി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​കാ​രം ത​ന്നെ​യാ​ണു മ​തം. ക​ലാ​പം സൃ​ഷ്ടി​ക്കാ​ന്‍ വാ​ക്കു​ക​ളോ വാ​ച​ക​ങ്ങ​ളോ മ​തി​യെ​ങ്കി​ല്‍ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ അ​ഹോ​രാ​ത്രം പ​ണി​പ്പെ​ടേ​ണ്ടി വ​രും. ഒ​രു വാ​ക്കോ ഒ​രു വാ​ച​ക​മോ ചി​ന്താ​ശൂ​ന്യ​മാ​യ ഒ​രു പ്ര​വ​ര്‍ത്തി​യോ മ​തി ക​ലാ​പ​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടാ​ന്‍.
ഹി​ന്ദു ഐ​ക്യ വേ​ദി അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല പ​റ​വൂ​രി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ ന​ട​ത്തി​യെ​ന്നു പ​റ​യ​പ്പെ​ടു​ന്ന പ​രാ​മ​ര്‍ശ​ങ്ങ​ള്‍ ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​യ്ക്കു നി​ര​ക്കു​ന്ന​ത​ല്ല. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ സ​വി​ശേ​ഷ അ​വ​കാ​ശ​ങ്ങ​ളൊ​ന്നും ത​ന്നെ ഇ​ല്ലെ​ങ്കി​ലും നാ​ലാം തൂ​ണ്‍ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന മാ​ധ്യ​മ​ങ്ങ​ള്‍ക്കും മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ന​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പു ന​ല്‍കു​ന്നു. സ്വ​ത​ന്ത്ര​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി​നു​ള്ള മൗ​ലി​ക​മാ​യ സ്വാ​ത​ന്ത്ര്യ​വും ന​ല്‍കു​ന്നു​ണ്ട്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു ന​ല്‍കു​ന്ന ഭ​ര​ണ​ഘ​ട​ന​യി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​രാ​ണു പൗ​ര​ന്മാ​ര്‍. ഈ ​പൗ​ര​സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണ് എ​ഴു​ത്തു​കാ​രും സാ​ഹി​ത്യ പ്ര​വ​ര്‍ത്ത​ക​രും.
ഓ​രോ​രു​ത്ത​ര്‍ക്കും അ​വ​ര​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ചി​ന്ത​ക​ളും പ​ങ്കു​വ​യ്ക്കാ​ന്‍ ന​ല്‍കു​ന്ന അ​വ​കാ​ശം അ​വ​ര്‍ അ​വ​ര​വ​രു​ടേ​താ​യ രീ​തി​യി​ലാ​യി​രി​ക്കും വി​നി​യോ​ഗി​ക്കു​ക. ആ ​സ്വാ​ത​ന്ത്ര്യ​ത്തെ നി​ഷേ​ധി​ക്കാ​ന്‍ ആ​ര്‍ക്കും അ​ധി​കാ​ര​മോ അ​വ​കാ​ശ​മോ ഇ​ല്ല. ഒ​രു പ്ര​സ്ഥാ​ന​ത്തി​നോ വ്യ​ക്തി​ക്കോ അ​വ​രു​ടെ ചി​ന്ത​ക​ള്‍ക്കോ എ​തി​രാ​യ എ​ഴു​ത്തും പ്ര​ചാ​ര​ണ​വും നി​ല​പാ​ടു​മൊ​ക്കെ വി​ല​ക്കാ​നും ക​ഴി​യി​ല്ല. അ​ത്ത​രം സ​മീ​പ​നം സ്വീ​ക​രി​ച്ചാ​ല്‍ ജീ​വ​ന്‍ വി​ല​യാ​യി ന​ല്‍കേ​ണ്ടി വ​രു​മെ​ന്ന പ്ര​ഖ്യാ​പ​നം ഭീ​ഷ​ണി​യാ​ണ്. ഇ​ത്ത​രം ഭീ​ഷ​ണി​ക​ള്‍ ക​രു​തി കൂ​ട്ടി​യു​ള്ള അ​വ​കാ​ശ ലം​ഘ​നം ത​ന്നെ​യാ​ണ്. ഭ​ര​ണ ഘ​ട​ന പ്ര​കാ​രം കു​റ്റ​ക​ര​മാ​യ പ്ര​വ​ര്‍ത്ത​നം.
കെ.​പി.​ശ​ശി​ക​ല​യു​ടെ പ്ര​സം​ഗ​ത്തി​ല്‍ ഭീ​ഷ​ണി​യു​ണ്ടെ​ന്നാ​ണ് ആ​ക്ഷേ​പം. മ​തേ​ത​ര​വാ​ദി​ക​ളാ​യ എ​ഴു​ത്തു​കാ​രോ​ടു പ​റ​യാ​നു​ള്ള​ത്, മ​ക്ക​ളെ ആ​യു​സി​നാ​യി ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ പോ​യി മൃ​ത്യു​ജ്ഞ​യ ഹോ​മം ക​ഴി​ച്ചോ​ളൂ എ​ന്ന പ​രാ​മ​ര്‍ശ​മാ​ണു ഭീ​ഷ​ണി​യാ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ കൊ​ല്ല​പ്പെ​ട്ട ഗൗ​രി ല​ങ്കേ​ഷ് എ​ന്ന മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​യു​ടെ അ​നു​ഭ​വം പ​ശ്ചാ​ത്ത​ല​മാ​ക്കി​യാ​ണു പ​രാ​മ​ര്‍ശം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ മ​തേ​ത​ര വാ​ദി​ക​ളാ​യ എ​ഴു​ത്തു​കാ​ര്‍, പ്ര​ത്യേ​കി​ച്ച് ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളെ​യും ആ​ര്‍എ​സ്എ​സി​നെ​യു​മൊ​ക്കെ എ​തി​ര്‍ക്കു​ന്ന​വ​ര്‍ക്കു​ള്ള ഭീ​ഷ​ണി​യാ​ണെ​ന്നാ​ണു പ​രാ​തി ഉ​യ​ര്‍ന്നി​രി​ക്കു​ന്ന​ത്. സ്വ​ത​ന്ത്ര ചി​ന്ത​ക​ള്‍ പ​ങ്കു വ​ച്ചി​രു​ന്ന ഗൗ​രി ല​ങ്കേ​ഷ് ബി​ജെ​പി​യെ​യും സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​യു​മൊ​ക്കെ നി​ശി​ത​മാ​യി വി​മ​ര്‍ശി​ച്ചി​രു​ന്നു. ഈ ​വി​മ​ര്‍ശ​ന​ങ്ങ​ളു​ടെ പേ​രി​ലാ​യി​രു​ന്നു കൊ​ല​പാ​ത​ക​മെ​ന്നും സം​ശ​യി​ക്കു​ന്നു. അ​ന്വേ​ഷ​ണം ഇ​തു​വ​രെ പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​തി​നു മു​ന്‍പു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ള്‍, എ​ഴു​ത്തു​കാ​ര്‍ക്കും ചി​ന്ത​ക​ര്‍ക്കു​മെ​തി​രാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ ഈ ​സം​ശ​യ​ത്തി​ന് അ​ടി​വ​ര​യി​ടു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍, നേ​ര​ത്തെ ത​ന്നെ ഇ​ത്ത​രം പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ള്ള ഒ​രു ഹൈ​ന്ദ​വ സം​ഘ​ട​നാ നേ​താ​വ് മേ​ല്‍ പ​റ​ഞ്ഞ ത​ര​ത്തി​ല്‍ പ​രാ​മ​ര്‍ശം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ക്ഷ​ന്ത്യ​മാ​യ തെ​റ്റു ത​ന്നെ​യാ​ണ്. കു​റ്റ​ക​ര​മാ​യ പ്ര​വ​ര്‍ത്തി​യാ​ണെ​ന്ന​തി​ലും ത​ര്‍ക്ക​മി​ല്ല.
എ​ന്നാ​ല്‍ കോ​ണ്‍ഗ്ര​സു​കാ​ര്‍ വോ​ട്ടി​നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത കൊ​ല​പാ​ത​കം എ​ന്നാ​ണ് കെ.​പി. ശ​ശി​ക​ല വി​വ​രി​ച്ച​തെ​ന്നാ​ണു വി​ശ​ദീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പു​റ​ത്തു വ​ന്ന പ്ര​സം​ഗം പൂ​ര്‍ണ​മാ​യും വാ​യി​ക്കു​മ്പോ​ള്‍ ഈ ​വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ വാ​സ്ത​വ​മു​ണ്ടെ​ന്നു ക​രു​തു​ക​യും ചെ​യ്യാം. ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്ന​താ​ണു പ്ര​സം​ഗ​ത്തി​ന്‍റെ പൂ​ര്‍ണ രൂ​പ​മെ​ങ്കി​ല്‍ രാ​ഷ്ട്രീ​യ​മാ​യ ഒ​രു ആ​രോ​പ​ണ​മാ​ണ് കെ.​പി. ശ​ശി​ക​ല ഉ​യ​ര്‍ത്തി​യി​രി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​കും. ഇ​ത്ത​രം ഒ​രു ആ​രോ​പ​ണ​ത്തെ ഭീ​ഷ​ണി​യാ​ണെ​ന്നും നേ​രി​ട്ടു ന​ട​ത്തി​യ​താ​ണെ​ന്നും വ​രു​ത്തി തീ​ര്‍ക്കാ​നാ​ണു പ​രാ​തി​ക​ള്‍ ന​ല്‍കി​യ​തെ​ങ്കി​ല്‍ അ​താ​ണു കു​റ്റ​ക​രം. ഭീ​ഷ​ണി​യാ​ണെ​ന്നു ക​രു​തി പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തും തെ​റ്റു ത​ന്നെ. കാ​ര​ണം മ​ത​ത്തി​ന്‍റെ പേ​രി​ല്‍ വാ​ക്കു​ക​ളോ വാ​ച​ക​ങ്ങ​ളോ വ​ള​ച്ചൊ​ടി​ച്ചോ സ​ന്ദ​ര്‍ഭ​ത്തി​ല്‍ നി​ന്നും അ​ട​ര്‍ത്തി മാ​റ്റി​യോ പ്ര​ച​രി​പ്പി​ച്ചാ​ല്‍ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടും.
കേ​ര​ളം പൊ​തു​വെ മ​ത സൗ​ഹാ​ര്‍ദ്ദ​ത്തി​നു പേ​രു​കേ​ട്ട സം​സ്ഥാ​നം ത​ന്നെ​യാ​ണ്. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന​ത് പോ​ലെ​യു​ള്ള സം​ഘ​ര്‍ഷ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​കു​ന്നി​ല്ല. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കു​ന്നു. ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മി​ല്ലാ​തെ സ​മാ​ധാ​ന​ത്തി​ന് വേ​ണ്ടി രം​ഗ​ത്തി​റ​ങ്ങു​ന്നു. നി​യ​മം ശ​ക്ത​മാ​യി ഇ​ട​പെ​ടു​ക​യും സം​ഘ​ര്‍ഷ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യു​ന്നു. മ​റ്റൊ​രു സം​സ്ഥാ​ന​ത്തും കാ​ണാ​ത്ത ആ​ര്‍ജ്ജ​വ​ത്തോ​ടെ ന​ട​ത്തു​ന്ന ഈ ​ഇ​ട​പെ​ട​ലു​ക​ളാ​ണു സ​മാ​ധാ​നം നി​ല​നി​ല്‍ക്കാ​ന്‍ കാ​ര​ണം. അ​ങ്ങ​നെ സൗ​ഹാ​ര്‍ദ്ദ​ത്തി​ല്‍ ക​ഴി​യു​ന്ന സ​മൂ​ഹ​ത്തി​നി​ട​യി​ല്‍ വി​ഷം കു​ത്തി വ​യ്ക്കു​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ അ​പ​രാ​ധം. അ​തു ചെ​യ്യു​ന്ന​വ​ര്‍ പ്ര​സം​ഗി​ച്ച​വ​ര്‍ ആ​യാ​ലും പ​രാ​തി ന​ല്‍കി​യ​വ​ര്‍ ആ​യാ​ലും മ​ഹാ അ​പ​രാ​ധി​ക​ള്‍ ത​ന്നെ.
വീ​ണു കി​ട്ടു​ന്ന അ​വ​സ​ര​ങ്ങ​ള്‍ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​തി​രാ​ളി​ക​ളു​ടെ ത​ന്ത്രം ത​ന്നെ​യാ​ണ്. എ​ന്നാ​ല്‍ അ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ അ​തു വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ങ്കി​ല്‍ വ​രു​ത്തി വ​യ്ക്കു​ന്ന വി​പ​ത്ത് ചെ​റു​താ​യി​രി​ക്കി​ല്ല. പ്ര​സം​ഗി​ച്ച​തു കേ​ര​ള​ത്തി​ല്‍ മ​ത​ത്തി​ന്‍റെ പേ​രി​ല്‍ മൃ​ദു​വ​ല്ലാ​ത്ത സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ നേ​താ​വാ​ണ്. അ​വ​രാ​ണെ​ങ്കി​ല്‍ ഇ​ത്ത​രം പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ങ്ങ​ള്‍ മു​ന്‍പു ന​ട​ത്തി​യി​ട്ടു​ള്ള​വ​രും.
മ​തേ​ത​ര​വാ​ദി​ക​ള്‍ക്കെ​തി​രാ​യാ​ണു പ്ര​സം​ഗ​ത്തി​ലെ ഭീ​ഷ​ണി. അ​തു​കൊ​ണ്ടു ത​ന്നെ ആ ​ഭീ​ഷ​ണി മ​ത​പ​ര​മാ​യ പ്ര​കോ​പ​ന​മാ​യി​ട്ടു മാ​ത്ര​മെ വി​ല​യി​രു​ത്തു​ക​യു​ള്ളൂ. പ്ര​സം​ഗ​ത്തി​ല്‍ അ​വ​ര്‍ അ​ത് ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍, പ്ര​സം​ഗം പൂ​ര്‍ണ​മാ​യും കേ​ള്‍ക്കു​മ്പോ​ള്‍ ആ​രോ​പി​ക്ക​പ്പെ​ട്ട ത​ര​ത്തി​ല്‍ അ​ല്ല പ​രാ​മ​ര്‍ശ​ങ്ങ​ളെ​ങ്കി​ല്‍ പ​രാ​തി ന​ല്‍കി​യ​വ​രും പ്ര​തി​ക​രി​ച്ച​വ​രു​മാ​കും പ്ര​തി​സ്ഥാ​ന​ത്തു വ​രു​ക. കാ​ര​ണം മ​ത​ത്തി​ന്‍റെ പേ​രി​ല്‍ മു​ത​ലെ​ടു​പ്പു ന​ട​ത്തി​യ​ത് ഇ​വ​രാ​ണെ​ന്നു പ​റ​യേ​ണ്ടി വ​രും.